മകനെ പുത്തന്‍ കാര്യങ്ങള്‍ പഠിപ്പിച്ച് നവ്യ നായര്‍! കൊറോണ കാലം ആഘോഷമാക്കി താരകുടുംബം

കൊറോണ കാലമായതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ് താരങ്ങളും. അടുത്തിടെ നടി സംയുക്ത വര്‍മ്മ പങ്കുവെച്ച ചിത്രം തരംഗമായി മാറിയിരുന്നു. ഷൂട്ടിങ് ഇല്ലാത്തതിനാല്‍ വീട്ടിലെ അലങ്കാര പണി നടത്തുകയായിരുന്നു ബിജുവും മകനും. ഇപ്പോഴിതാ നടി നവ്യ നായരും സമാനമായ ദൃശ്യങ്ങളുമായി എത്തിയിരിക്കുകയാണ്.

ക്വറന്റ്റൈന്‍ ദിനത്തില്‍ മകനെപ്പമുള്ള രസകരമായ നിമിഷങ്ങള്‍ അടങ്ങിയ വീഡിയോ ആയിരുന്നു ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്. ജാന്‍ എന്ന് വിളിക്കുന്ന മകന്‍ സായി കൃഷ്ണ വീട് വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്. പുതിയ കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുന്നതും അത് ആത്മാര്‍ഥതയോടെ തന്നെ ചെയ്യുന്ന സായിയെയും കാണാന്‍ കഴിയും.

 navya-nair

വീട്ടില്‍ ക്വാറന്റീനില്‍ ഇരിക്കുമ്പോള്‍ തന്റെ ജാന്‍ പുതിയ പാഠങ്ങള്‍ പഠിക്കുകയാണെന്ന് പറഞ്ഞ് കൊണ്ടാണ് നവ്യ വീഡിയോ പങ്കുവെച്ചത്. എല്ലാം ചെയ്യാന്‍ ശീലമൊന്നും വേണ്ട. ആ കമന്റ് എനിക്കിഷ്ടപ്പെട്ടു. സായി ഒരു ഗാഡ്ജറ്റ് പ്രേമിയല്ല. അവന് ഇത്തരത്തിലുള്ള റിയല്‍ ടൈം കളികള്‍ കളിക്കാനും വലിയവര്‍ ചെയ്യുന്നതൊക്കെ ചെയ്യാനുമാണ് ഇഷ്ടം. ഉത്തരവാദിത്വമുള്ള ജോലികള്‍. ഈ സ്‌നേഹവും സന്തോഷവും എന്റെ ഹൃദയത്തെ കീഴ്‌പ്പെടുത്തി കളഞ്ഞു.

മകന് ഇതൊന്നും ശീലമില്ലെന്നും സൂക്ഷിക്കണമെന്നുമൊക്കെ പുറകില്‍ നിന്നും അമ്മ പറയുന്നത് കേള്‍ക്കാം. എന്നാല്‍ ഇങ്ങനെ അല്ലേ ഓരോന്നും പഠിക്കുന്നതെന്ന് സായി തിരിച്ച് പറയുന്നുണ്ട്. നവ്യ പങ്കുവെച്ച ദൃശ്യങ്ങള്‍ അതിവേഗമാണ് വൈറലായി മാറിയത്. ചെറുപ്പത്തിലെ നല്ല ശീലങ്ങള്‍ മക്കള്‍ പഠിക്കുന്നത് നല്ലതാണെന്നും അമ്മയ്ക്കും മകനും ആശംസകള്‍ അറിയിക്കുന്നതായിട്ടുമൊക്കെ ആരാധകര്‍ കമന്റിടുന്നു.

 navya-nair

നേരത്തെ അച്ഛനും അമ്മയും സായിയും ഫോണില്‍ നോക്കി കിടക്കുന്നതിന്റെ ചിത്രവും സായി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിന്റെയും വീഡിയോ നവ്യ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സാധാരണ കുട്ടികളെ പോലെ ഫോണില്‍ കളിക്കുന്നതാണോ മകനും ഇഷ്ടമെന്ന് എല്ലാവരും ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നവ്യയുടെ മകന്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. നവ്യയുടെ പിറന്നാള്‍ സര്‍പ്രൈസ് ആയി ആഘോഷിച്ചിരുന്നു. നവ്യ പോലും അറിയാതെ മകന്‍ സായി ആയിരുന്നു സര്‍പ്രൈസ് ഒരുക്കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ കാര്യം ഇതാണെന്ന് നവ്യ പറഞ്ഞിരുന്നു.

നവ്യയുടെ വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X