ഒരു വ്യക്തി എന്നെ സന്തോഷിപ്പിക്കുമെന്ന് വിചാരിച്ചപ്പോഴെല്ലാം സംഭവിച്ചത്, എന്റെ അനുഭവമാണ്: നവ്യ നായർ

ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണ് നടി നവ്യ നായർ. പാതിരാത്രിയാണ് നടിയുടെ പുതിയ സിനിമ. സിനിമയ്ക്കൊപ്പം നൃത്തത്തിനും നവ്യ ഇന്ന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. പെർഫോമററെന്നതിനൊപ്പം നൃത്ത അധ്യാപികയുമാണ് നവ്യ നായർ ഇന്ന്. അഭിമുഖങ്ങളിൽ തുറന്ന് സംസാരിക്കുന്ന ആളാണ് നവ്യ നായർ. ജീവിതത്തിലെ സന്തോഷത്തെക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. തന്റെ കലാമികവ് അം​ഗീകരിക്കപ്പെടുമ്പോഴാണ് സന്തോഷമെന്ന് നവ്യ നായർ പറയുന്നു.

എന്റെ സന്തോഷം അം​ഗീകരിക്കപ്പെടുമ്പോഴാണ്. അതെന്റെ പേഴ്സണൽ ചോയ്സ് ആണ്. എന്റെ ആർട്ടിന് വേണ്ടി ഞാൻ കൊടുക്കുന്ന എഫേർട്ടിന് തിരിച്ച് കിട്ടുന്ന അം​ഗീകാരം. അല്ലാതെ ഞാൻ എന്റെ സന്തോഷം ഏതെങ്കിലും വ്യക്തിയിലേക്ക് കൊടുത്താൽ, ഈ വ്യക്തി എന്നെ സന്തോഷിപ്പിക്കും എന്ന് വിചാരിച്ചാൽ അതെപ്പോഴും എന്റെ ജീവിതത്തിൽ പരാജയപ്പെട്ടിട്ടുണ്ട്. എന്റെ അനുഭവത്തിൽ ആളുകൾ എന്നെ സന്തോഷിപ്പിക്കുന്നതിൽ എപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്.

Navya Nair

പക്ഷെ കല എന്റേത് മാത്രമാണ്. എനിക്ക് തീരുമാനിക്കാൻ പറ്റും. എന്റെ കൺട്രോളിലിരിക്കുന്നതിനെ വിശ്വസിച്ച് മുന്നോട്ട് പോകുന്നതാണ് എനിക്കിഷ്ടം. എന്റെ കല കണ്ട് അവരുടെ ഹൃദയത്തിൽ നിന്ന് വരുന്ന അഭിപ്രായമാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. ഒരു ഡാൻസ് പെർഫോമൻസ് കഴിഞ്ഞ് ആളുകൾ നന്നായി അഭിനന്ദിച്ചാൽ രാത്രി കുറച്ച് നേരത്തേക്ക് തനിക്ക് ഉറക്കം പോലും വരില്ലെന്നും നവ്യ നായർ പറഞ്ഞു. മനോരമ ഓൺലെെനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഒക്ടോബർ 17 നാണ് പാതിരാത്രി റിലീസ് ചെയ്യുന്നത്. സൗബിൻ ഷാഹിർ, ആൻ അ​ഗസ്റ്റിൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. പുഴു എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ രതീനയാണ് പാതിരാത്രിയുടെ സംവിധായിക. ജാനകി ജാനേയാണ് ഇതിന് മുമ്പിറങ്ങിയ നവ്യ നായർ ചിത്രം. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു കാലത്ത് മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന നവ്യ വിവാഹ ശേഷമാണ് കരിയറിൽ നിന്ന് ഇടവേള എടുത്തത്. വർഷങ്ങൾക്കിപ്പുറം ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താൻ നവ്യക്ക് സാധിച്ചു. പാതിരാത്രി പൊലീസ് ഉദ്യോ​ഗസ്ഥയായാണ് നവ്യ അഭിനയിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

Navya Nair

2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ സിനിമാ രം​ഗത്തേക്ക് വരുന്നത്. ദിലീപായിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. നന്ദനം എന്ന സിനിമയാണ് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി നവ്യ നായർ മാറി. മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തത്. 2010 ൽ വിവാഹിതയായ ശേഷം നവ്യ സിനിമാ രം​ഗത്ത് നിന്നും ഇടവേളയെടുത്തു. സന്തോഷ് മേനോൻ‌ എന്നാണ് ഭർത്താവിന്റെ പേര്.

ഭർത്താവിനൊപ്പം മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. പിന്നീട് 2012 ൽ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിൽ നവ്യ അഭിനയിച്ചു. തിരിച്ച് വരവിനുള്ള ശ്രമമായിരുന്നെങ്കിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ കുറേക്കാലം നവ്യയെ സിനിമകളിൽ കാണാതെയായി. വർഷങ്ങൾക്ക് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ മികച്ച തിരിച്ച് വരവ് നവ്യക്ക് സാധ്യമായി. 2022 ലാണ് ഒരുത്തീ റിലീസ് ചെയ്യുന്നത്. ഒരുത്തീ ഹിറ്റായെങ്കിലും പിന്നീട് തുടരെ സിനിമകളിൽ നവ്യയെ കണ്ടിട്ടില്ല.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X