പണം വരുന്ന വഴി മാറ്റി, നവ്യ നായർ കാണിച്ച ബുദ്ധി; സിനിമാരം​ഗത്തെ സ്ഥാനം അത് പോലെ നിലനിർത്തിയതിങ്ങനെ

മലയാളി പ്രേക്ഷകർക്ക് പ്രത്യേക മമതയുള്ള നടിമാരിൽ ഒരാളാണ് നവ്യ നായർ. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ തുടരെ ഹിറ്റുകളുമായി മുന്നേറിയ നടി. നന്ദനം എന്ന സിനിമയിലൂടെ സ്വന്തം വീട്ടിലെ കുട്ടി എന്നത് പോലെയുള്ള സ്നേഹം നവ്യ നായരോട് പ്രേക്ഷകർക്കുണ്ടായി. കരിയറിൽ ഇടയ്ക്ക് വീഴ്ച വന്നപ്പോഴും വലിയ ഇ‌ടവേള വന്നപ്പോഴുമെല്ലാം ആ സ്നേഹം നിലനിന്നു എന്നത് ശ്രദ്ധേയമാണ്. വിവാഹത്തോടെയാണ് നവ്യ അഭിനയ രം​ഗത്ത് നിന്നും ഇടവേള എടുത്തത്. കുറേ വർഷങ്ങൾക്കിപ്പുറം ഒരുത്തീ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താനും നവ്യക്ക് സാധിച്ചു.

മികച്ച കഥാപാത്രമാണ് നവ്യക്ക് ഈ സിനിമയിൽ ലഭിച്ചത്. അഭിനയ മികവും പ്രശംസിക്കപ്പെട്ടു. എന്നിട്ടും പിന്നീട് ഒരു സിനിമ മാത്രമാണ് നവ്യയുടേതായി പുറത്തിറങ്ങിയത്. 2023 ൽ പുറത്തിറങ്ങിയ ജാനകി ജാനേയാണ് ഈ സിനിമ. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് ബി​ഗ് സ്ക്രീനിൽ നവ്യയെ കണ്ടിട്ടില്ല. പാതിരാത്രിയാണ് നവ്യയുടെ അടുത്ത സിനിമ. എന്തുകൊണ്ടാണ് നവ്യയെ സജീവമായി സിനിമകളിൽ കാണാത്തതെന്നാണ് ആരാധകരുടെ ചോദ്യം. നവ്യയെ പോലെ കരിയറിലേക്ക് തിരിച്ച് വന്ന മീര ജാസ്മിൻ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഇപ്പോൾ സിനിമകൾ ചെയ്യുന്നുണ്ട്.

Navya Nair

എന്നാൽ നവ്യക്ക് സിനിമകൾ ചെയ്യുന്നതിൽ വലിയ ​ഗ്യാപ്പ് വരുന്നുണ്ട്. എന്തുകൊണ്ടാണിതെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യൽ മീഡിയയിൽ പല അഭിപ്രായങ്ങളാണ് ഇതേക്കുറിച്ച് വരുന്നത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നവ്യ ശ്രദ്ധാലുവാണെന്നാണ് ഭൂരിഭാ​ഗം അഭിപ്രായങ്ങളും. ഒരു കാലത്ത് തനിക്കൊപ്പം നായകൻമാരായി അഭിനയിച്ചവരുടെ ചേച്ചിയായോ മറ്റോ റോൾ വന്നാൽ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് നവ്യ വ്യക്തമാക്കിയതാണ്.

മാതം​ഗി എന്ന തന്റെ ഡാൻസ് സ്കൂളിലേക്കും നൃത്തവേദികളിലും നവ്യ ഇന്ന് വലിയ ശ്രദ്ധ നൽകുന്നുണ്ട്. ഒന്നിന് പിറകെ ഒന്നായി ഡാൻസ് ഷോകൾ നവ്യ ചെയ്യുന്നു. വിദേശത്തെ വലിയ ഇവന്റുകളിൽ ഉൾപ്പെടെ. വിവാഹശേഷം ഭർത്താവിനൊപ്പം മുംബെെയിലേക്ക് മാറിയിരുന്നെങ്കിലും ആറ് വർഷത്തോളമായി കേരളത്തിലാണ് നവ്യ. ഡാൻസ് സ്കൂളും ഷോകളുമെല്ലാമായി തിരക്കിൽ. നവ്യയുടെ വരുമാനത്തിന്റെ വലിയൊരു ഭാ​ഗവം വരുന്നത് നൃത്തത്തിലൂടെയാണ് വ്യക്തമാണ്. സാമ്പത്തിക സ്വാതന്ത്രം ഇതുവഴി വന്നതിനാൽ വരുമാനത്തിനായി സിനിമയെ ആശ്രയിക്കേണ്ടതില്ല. അതിനാൽ തന്നെ ഇഷ്ടപ്പെട്ട സിനിമകൾ മാത്രം ചെയ്യാൻ നവ്യക്ക് സാധിക്കുന്നു.

Navya Nair

സിനിമാ രം​ഗത്ത് നിലനിൽക്കാനാകുമോ എന്ന പേടിയും ഇല്ല. തിരിച്ച് വരവിൽ പഴയ പല മുൻനിര നടിമാർക്കും ചെറിയ റോളുകളിലേക്ക് ഒതുങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ നവ്യ ഈ സാഹചര്യത്തിൽ നിന്ന് ബുദ്ധിപൂർവം മാറി നിന്നു. നായിക നടിയായി തന്നെ ഇന്നും നവ്യ അറിയപ്പെടുന്നു.

സോഷ്യൽ മീഡിയയിൽ നവ്യ സജീവ സാന്നിധ്യമാണ്. മറുവശത്ത് മീര ജാസ്മിനും സിനിമകളിൽ നിന്ന് അകന്ന് തുടങ്ങിയ കാലത്തേ വരുമാന ശ്രോതസ് മാറ്റിയാണ്. ദുബായിലാണ് വർഷങ്ങളായി മീര ജാസ്മിൻ താമസിക്കുന്നത്. ഇൻവെസ്റ്റ്മെന്റിലേക്കും ട്രേഡിം​ഗിലേക്കും മീര തിരിഞ്ഞു. മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല, അവർ വലിയൊരു ബിസിനസുമായി ബന്ധപ്പെട്ട് ജീവിക്കുകയാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞിരുന്നു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X