വാര്യർ ബർഗറിനെ കുറിച്ച് ആരും പറഞ്ഞില്ലെന്ന് നവ്യ നായർ, മഞ്ജു വാര്യരെ ടാഗ് ചെയ്ത് നടി...

മലയാളി പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ്പെട്ട നടിമാരാണ് മഞ്ജുവാര്യരും നവ്യ നായരും. മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഇവർ. മലയാള സിനിമയ്ക്ക് ഒരുപിടി ചിത്രങ്ങളാണ് ഇരു താരങ്ങളും നൽകിയത്. ഈ പുഴയും കടന്ന്,നന്ദനം, കന്മദം തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. മികച്ച അഭിനേതാക്കൾ എന്നതിൽ ഉപരി മികച്ച നർത്തകരുമാണിവർ.

രണ്ട് കാലഘട്ടങ്ങളിലായിട്ടാണ് മഞ്ജുവും നവ്യയും മലയാള സിനിമയിൽ എത്തുന്നത്. നൃത്തത്തിലൂടെയാണ് ഇരുവരു സിനിമയിൽ എത്തിയത്. മഞ്ജുവാണ് ആദ്യം വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നവ്യ സിനിമയിൽ ചുവട് ഉറപ്പിക്കുന്നത്. മലയാളത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നെങ്കിലും നടിമാരെ തേടിയെത്തിയത് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. തുടർന്ന് അഭിനയത്തിൽ നിന്ന് മാറി നിന്ന താരങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു.

ഭാഗ്യനായികമാർ

നടൻ ദിലീപിന്റെ ഭാഗ്യ നായികമാരായിരുന്നു നവ്യയും മ‍ഞ്ജുവും. രണ്ട് കാലങ്ങളിലാണ് സിനിമയിൽ തിളങ്ങി നിന്നിരുന്നതെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇവർ പൊതുപരിപാടികളിൽ ഒന്നിച്ചെത്താറുണ്ട്. നവ്യ നായർ രചിച്ച പുസ്തക പ്രകാശന ചടങ്ങിലെ മുഖ്യാതിഥി മഞ്ജുവായിരുന്നു.

മഞ്ജുവിൻരെ പിന്നാലെ നവ്യയും

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന താരങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ സജീവമാകുകയായിരുന്നു. ആദ്യത്തെ പോലെ തന്നെ മികച്ച സ്വീകാര്യതയാണ് രണ്ടാം വരവിലും ലഭിക്കുന്നത്. പ്രേക്ഷകർ കാത്തിരുന്ന ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇവരുടേത്. സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം പോലെ മഞ്ജുവാര്യരായിരുന്നു ആദ്യം വെള്ളിത്തിരയിൽ സജീവമായത്. നവ്യ വിവാഹത്തിന് ശേഷവും സിനിമയിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും സജീവമായിരുന്നില്ല. നടി നൃത്തത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. സോഷ്യൽ മീഡിയയിലും നവ്യ സജീവമായിരുന്നു.

വാര്യർ ബർഗർ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നവ്യ നായർ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റാണ്. മഞ്ജുവിനെ മെൻഷൻ ചെയ്തു കൊണ്ടാണ് നവ്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വാര്യർ ബർഗറിനെ കുറിച്ചായിരുന്നു നവ്യയുടെ പോസ്റ്റ്. അറിഞ്ഞില്യ ആരും പറഞ്ഞില്ല എന്ന് കുറിച്ചു കൊണ്ടാണ് വാര്യർ ബർഗറിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തുന്നത്. മഞ്ജു വാര്യറിന്റെ പേരിനോടുള്ള സാദൃശ്യമല്ലാതെ നടിയ്ക്ക് ഈ ബർഗറുമായി യാതൊരു ബന്ധവുമില്ല.ണ്. യോദ്ധാവ് എന്നാണ് Warrior എന്നതിന് അർഥം. പ്രേക്ഷകരുടെ ഇടയിൽ നവ്യയുടെ രസകരമായ പോസ്റ്റും ക്യാപ്ഷനും വൈറലായിട്ടുണ്ട്.

Recommended Video

ഗായികയായും പൊളിച്ചടുക്കി മഞ്ജു വാര്യര്‍ | FilmiBeat Malayalam
പുതിയ സിനിമ

ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ വെള്ളിത്തിരയിൽ എത്തുന്നത്. 2001 ൽ കരിയർ ആരംഭിച്ച നടി 2010 വരെ സിനിമയിൽ സജീവമായിരുന്നു. മലയാളം കൂടാതെ തെന്നിന്ത്യൻ സിനിമാ ലോകത്തും നവ്യ സജീവമായിരുന്നു.വിവാഹത്തെ തുടർന്ന് നൃത്തത്തിൽ ശ്രദ്ധ കൊടുത്ത നടി ഒരു ഇടവേളയ്ക്ക് ശേഷം സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ സിനിമയിൽ മടങ്ങി എത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയാണ് നവ്യയുടെ ഏറ്റവും പുതിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X