പ്രസവത്തിന് ശേഷം കാര്യങ്ങള്‍ കുറച്ച് കൈവിട്ട് പോയി! തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞ് നവ്യ നായര്‍

ഇഷ്ടത്തിലെ ദിലീപിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ നവ്യ നായര്‍ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നന്ദനത്തിലൂടെ മികച്ച നടിയ്ക്കുള്ള അംഗീകാരങ്ങള്‍ കൂടി ലഭിച്ചതോടെ നവ്യ നായരെന്ന നടിയുടെ സിനിമാ ജീവിതം വിപുലമായി. മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച നവ്യ വിവാഹത്തോടെ അഭിനയ ജീവിതത്തിന് ചെറിയൊരു ഇടവേള നല്‍കി.

ഏറെ കാലത്തിന് ശേഷം സിനിമയിലേക്ക് തന്നെ തിരിച്ച് വന്നെങ്കിലും ആ സിനിമകള്‍ കാര്യമായി വിജയിച്ചിരുന്നില്ല. ശേഷം ടെലിവിഷന്‍ പരിപാടികളിലും നൃത്ത വേദികളിലും സജീവമായി തുടരുകയായിരുന്നു. ഇപ്പോഴിതാ താന്‍ വീണ്ടും അഭിനയിക്കാന്‍ എത്തുന്ന കാര്യം നവ്യ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ നിന്നും മാറി നിന്ന കാലത്തെ അനുഭവങ്ങള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നവ്യ തുറന്ന് പറഞ്ഞിരിക്കുകയാണ്.

നവ്യയുടെ വാക്കുകളിലേക്ക്

ഇത് പഴയ നവ്യ തന്നെയാണ്. ആകെയുള്ള മാറ്റം പഴയ നീണ്ട തലമുടിയ്ക്കു. പ്രായത്തെ ചെറുത്ത് നിര്‍ത്താനുള്ള സൂത്രപ്പണിയാണോ എന്ന് ചോദിച്ചാല്‍ ചിരിച്ച് കൊണ്ടാണ് നടി മറുപടി പറയുന്നത്. മുംബൈള്ളില്‍ ഇടയ്ക്കിടെ ഒരു സ്വര്‍ണത്തിളക്കമാണ് വാസത്തിനിടെ തോന്നിയ ഒരിഷ്ടം പെര്‍മനന്റ് ഗ്ലിറ്റര്‍ ഹെയര്‍ ആണ്. എവിടെ പോയാലും ആളുകളിപ്പോള്‍ ഇതേ കുറിച്ച് ചോദിക്കും. സ്വര്‍ണമുടിയുള്ള രാജകുമാരിയാണിപ്പോള്‍ ഞാന്‍.

നവ്യയുടെ വാക്കുകളിലേക്ക്

ഡാന്‍സ് എപ്പോഴും കൂടെയുണ്ട്. അത് വ്യായമം കൂടെയാണല്ലോ. പക്ഷേ പ്രസവത്തിന് ശേഷം കാര്യങ്ങള്‍ കുറച്ച് കൈവിട്ട് പോയി. അമ്പത്തിയാറ് ദിവസം നാട്ടില്‍ കിട്ടുന്ന പ്രസവ ശുശ്രൂഷ മരുന്ന് കഴിച്ചു. അങ്ങനെ ഒറ്റയടിക്ക് തൂക്കം 90 കടന്നു. പക്ഷേ കൃത്യമായ വര്‍ക്കൗട്ടും ഡയറ്റും ഫോളോ ചെയ്തു. ഇപ്പോള്‍ ഐഡിയല്‍ വെയ്റ്റ് സ്വന്തമാക്കി. ഡയറ്റ് എന്ന് പറയുമ്പോള്‍ അങ്ങനെ പട്ടിണി കിടന്നുള്ളതൊന്നുമല്ല. ആകെപ്പാടെ ഉച്ചയ്ക്ക് മാത്രം ചോറ് കഴിക്കും. നല്ല പോലെ മീനൊക്കെ അതിനൊപ്പം കൂട്ടും. ബാക്കിയുള്ള ഫുഡ് എല്ലാം ലൈറ്റ് ആയിരിക്കും. പിന്നെ പൊതുവേ ഞാന്‍ ഫൂഡിയല്ല എന്നും നവ്യ പറയുന്നു.

നവ്യയുടെ വാക്കുകളിലേക്ക്

തീ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയത്. വികെ പ്രകാശ് ആണ് സംവിധാനം. നായികാ പ്രധാന്യമുള്ള സിനിമയായിരിക്കും തീ. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെ ഓടുന്ന പാവപ്പെട്ട ഒരു വീട്ടമ്മയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് അറിയുന്നത്.

നവ്യയുടെ വാക്കുകളിലേക്ക്

മഞ്ജു വാര്യരുടെ തിരിച്ച്് വരവാണ് തനിക്ക് ആത്മവിശ്വാസം കൂട്ടിയതെന്നും നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നും അതാണ് ഇത്രയും കാലതാമസമെടുത്തതെന്നും നവ്യ പറയുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു നടി വീണ്ടുമൊരു സിനിമയില്‍ അഭിനയിക്കുന്നത്. 2012 ല്‍ റിലീസിനെത്തിയ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലായിരുന്നു അവസാനമായി നവ്യ അഭിനയിച്ചത്. ബോസ്, ദൃശ്യ എന്നിങ്ങനെ മലയാളത്തിലും കന്നഡയിലും നടി അഭിനയിച്ചിരുന്നു.

നവ്യയുടെ വാക്കുകളിലേക്ക്

2010 ലാണ് ബിസിനസുകാരനായ സന്തോഷ് മേനോനും നവ്യയും വിവാഹിതരാവുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടി മകന്‍ കൂടി പിറന്നതിന് പിന്നാലെ തിരിച്ച് വരവ് നടത്തിയിരുന്നു. വിവാഹത്തിനും പ്രസവത്തിനും ശേഷം തടിച്ചുരുണ്ട ലുക്ക് വന്ന നടി കഠിനമായ വര്‍ക്കൗട്ടിലൂടെ തടി കുറച്ച് അതീവ സുന്ദരിയായിട്ടാണ് ആരാധകരെ ഞെട്ടിച്ചത്. ഏഷ്യാനെറ്റിലെ മഞ്ച് ഡാന്‍സ് ഡാന്‍സ്, ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്, കോമഡി സ്റ്റാര്‍സ് സീസണ്‍ 2, സൂര്യയിലെ ലാഫിംഗ് വില്ല, എന്നിങ്ങനെ വിധികര്‍ത്താവിന്റെ വേഷത്തിലും അവതാരകയായും നിരവധി ടെലിവിഷന്‍ പരിപാടികളില്‍ നവ്യ സജീവമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X