നവ്യ നായര്‍ ആവശ്യപ്പെട്ടു, ജഗതി ശ്രീകുമാര്‍ വീണ്ടും പച്ചാളം ഭാസിയായി! വീഡിയോ വൈറലാവുന്നു!!

വാഹനപകടങ്ങളിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒട്ടനവധി താരങ്ങളെയായിരുന്നു. അതില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിന് വേണ്ടിയാണ് സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. 2012 ല്‍ തേഞ്ഞിപ്പാലത്തിനടുത്തുണ്ടായ റോഡ് അപകടത്തിലായിരുന്നു ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. ഒട്ടേറെ എല്ലുകള്‍ക്ക് പൊട്ടലും തലക്കേറ്റ പരിക്കുമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചത്.

ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് കയറാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍. അടുത്തിടെ ഇന്നസെന്റ്, ജഗദീഷ്, റിമി ടോമി എന്നിവര്‍ കോമഡി സ്റ്റാര്‍സില്‍ നിന്നും ജഗതിയെ കാണാനെത്തിയിരുന്നു. പാട്ടുകള്‍ പാടി താരത്തെ പഴയ ഓര്‍മ്മകളിലേക്ക് എത്തിച്ചിരുന്നു. ഇവരെ പോലെ നടി നവ്യ നായരും ജഗതി ശ്രീകുമാറിനെ കാണാന്‍ വീട്ടിലെത്തിയിരുന്നു.

navya-nair-vist-jagathy-sreekumar

'പാടുമോ അമ്പിളി അങ്കിളേ' എന്ന നവ്യയുടെ ചോദ്യം കേട്ട് മാണിക്യ വീണയുമായി എന്ന പാട്ട് പതിഞ്ഞ സ്വരത്തില്‍ താരം ആലപിച്ചിരുന്നു. അത് മാത്രമല്ല ഉദയനാണ് താരത്തിലെ ജഗതിയുടെ ഏറ്റവും കിടിലന്‍ രംഗമാണ് ശ്രീനിവാസനെ നവരസങ്ങള്‍ പഠിപ്പിക്കുന്ന രംഗം. ഒന്‍പത് നവരസങ്ങള്‍ക്കൊപ്പം താന്‍ പ്രത്യേകമായി കണ്ടെത്തിയ രണ്ട് രസങ്ങള്‍ കൂടി അന്ന് താരം അവതരിപ്പിച്ചിരുന്നു. ഒരിക്കല്‍ കൂടി ഈ നവരസങ്ങളെല്ലാം ക്യാമറയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

നവ്യ തന്നെയാണ് ഈ വീഡിയോയും സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്. പുറത്ത് വന്ന ഉടനെ വീഡിയോയ്ക്ക് നല്ല സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. താരം അതിവേഗം സുഖം പ്രാപിച്ച് വെള്ളിത്തിരയിലേക്ക് തിരികെ വരട്ടെയെന്നും അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റാരുമില്ലെന്നും ആരാധകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X