സ്ലീവ് ലെസ് വസ്ത്രം ധരിക്കില്ല; നവ്യ കരഞ്ഞു; മുടി മുറിക്കേണ്ടി വന്നപ്പോൾ; നവ്യയെക്കുറിച്ച് സിബി മലയിൽ

തിരിച്ച് വരവിൽ മലയാള സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ ചുരുക്കം നായിക നടിമാരിൽ ഒരാളാണ് നവ്യ നായർ. അഭിനയ രം​ഗത്തും നൃത്തത്തിലും വീണ്ടും സജീവമായ നവ്യ ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു. 2001 ൽ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായർ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ചെയ്ത നന്ദനത്തിലെ പ്രകടനം നടിക്ക് കരിയറിൽ വഴിത്തിരിവായി. പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങി ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ നവ്യക്ക് കരിയറിലുണ്ട്.

ഇപ്പോഴിതാ നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. കൗമുദി മൂവിസിലാണ് ഇദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്. സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന സിദ്ധാർത്ഥൻ മലയാള മനോരമ ആഴ്ചപതിപ്പിലെ കവർ പേജിൽ ഒരു കുട്ടിയുണ്ട്, കണ്ടിട്ട് നന്നായിട്ട് തോന്നുന്നു, സാറൊന്ന് നോക്കെന്ന് പറഞ്ഞു. നവ്യ നായർ മാതാപിതാക്കളോടൊപ്പം തൃശൂരിൽ വന്ന് കണ്ടു.

Sibi Malayil, Navya Nair

ഓഡിഷനിൽ നന്നായിട്ട് പെർഫോം ചെയ്തു. അറിയിക്കാം എന്ന് പറഞ്ഞ് വിട്ടു. അവർ അന്ന് പാലക്കാടേക്ക് പോകുകയാണ്. അവർ പുറപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിൽ ഇനി കൂടുതൽ ആളെ നോക്കേണ്ട, ഈ കുട്ടി തന്നെ മതി എന്ന തീരുമാനത്തിലെത്തി. അവരോട് തിരിച്ച് വരാൻ പറഞ്ഞു. അന്ന് നവ്യയുടെ പേര് ധന്യയെന്നാണ്. ധന്യയെന്ന പേരിൽ ഒരു കുട്ടി ആ സമയത്ത് മലയാള സിനിമയിലുണ്ട്. എന്റെ തന്നെ ദേവദൂതൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തിട്ടുമുണ്ട്.

ധന്യയെന്ന പേര് വരുമ്പോൾ കൺഫ്യൂഷനുണ്ടാകും, ഇഷ്ടമുള്ള പേര് ആലോചിച്ച് പറയാൻ പറഞ്ഞു. പേര് നവ്യയെന്ന് തീരുമാനിച്ചതായി പിതാവ് വന്ന് പറഞ്ഞു. അങ്ങനെയാണ് ധന്യ നവ്യ നായരായി മാറിയത്. ​ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വന്ന നവ്യക്ക് മോഡേണായ കഥാപാത്രം അഭിനയിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും സിബി മലയിൽ ഓർത്തു.

Navya Nair

ഒരുപാട് നീളത്തിലുള്ള മുടിയുണ്ട്. അത്രയും നീളത്തിലുള്ള മുടി വിദേശത്ത് നിന്ന് വരുന്ന കുട്ടികൾക്കുണ്ടാകില്ല. മുടി വെട്ടുന്നതിൽ നവ്യക്ക് പ്രയാസമുണ്ടായിരുന്നു. മുടിയല്ലേ, വളർന്ന് വരും, ക്യാരക്ടറിന് വേണ്ടി നമ്മൾ മാറണ്ടേ എന്നൊക്കെ ചോദിച്ചാണ് മുടി മുറിക്കാൻ സമ്മതിച്ചത്. സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിക്കാൻ നവ്യ മടിച്ചെന്നും ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇടില്ലെന്ന് പറഞ്ഞ് കരഞ്ഞെന്നും സിബി മലയിൽ പറയുന്നു.

പതുക്കെ അതിനോടൊക്കെ ചേർന്ന് നല്ല രീതിയിൽ നവ്യ കഥാപാത്രത്തെ ചെയ്തു. നല്ലൊരു നർത്തകിയാണ്. മോണോ ആക്ടും മിമിക്രിയുമൊക്കെ ചെയ്യുന്നതിനാൽ അഭിനയം അത്ര ബുദ്ധിമുട്ടുണ്ടായില്ലെന്നും സിബി മലയിൽ ചൂണ്ടിക്കാട്ടി. ഇഷ്ടത്തിലേക്ക് നടി ജയസുധ എത്തിയതിനെക്കുറിച്ചും സിബി മലയിൽ സംസാരിച്ചു. മലയാളത്തിൽ നിന്നുള്ള നടി വേണ്ട എന്ന തീരുമാനത്തിലാണ് ജയസുധ എന്ന തെലുങ്ക് നടിയിലേക്ക് എത്തുന്നത്.

അവർ നന്നായി ചെയ്തു. നവ്യയുടെ കൂട്ടുകാരിയായി ജ്യോതിർമയിയെ കാസ്റ്റ് ചെയ്തെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. ദേവദൂതൻ എന്ന സിനിമയ്ക്ക് ശേഷം ചെയ്യുന്ന സിനിമയാണ് ഇഷ്ടം. ദേവദൂതന്റെ കനത്ത പരാജയം തന്നെ ഏറെ ബാധിച്ചിരുന്നു. ഈ പരാജയത്തിന്റെ ആഘാതത്തിൽ നഷ്ടപ്പെട്ട ഊർജം തിരിച്ച് തന്ന സിനിമയാണ് ഇഷ്ടമെന്നും സിബി മലയിൽ വ്യക്തമാക്കി.

Read more about: sibi malayil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X