കത്തിക്കയറി നവ്യ, ശോഭന അനായാസം നൃത്തം ചെയ്യും, പക്ഷെ...; അതുല്യ കലാകരിക്ക് ത‌ടസമായത് ഇത്?

നൃത്ത വേദികളിൽ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് നടി നവ്യ നായർ. സോഷ്യൽ മീ‍ഡിയ തുറന്നാൽ നവ്യയുടെ നടന ഭാവങ്ങളാണ് മുഴുവനും.
സാധാരണക്കാരിൽ സാധാരണക്കാരിയായിരുന്ന നവ്യക്ക് ജീവിതത്തിലുടനീളം വഴികാട്ടിയായത് നൃത്തമാണ്. സിനിമ, വിവാ​ഹം, കുടുംബം തുടങ്ങി ജീവിതം പല ഘട്ടങ്ങളിലൂടെ കടന്ന് പോയപ്പോഴും നവ്യ നൃത്തത്തെ കെെ വിട്ടില്ല. മിനുക്കിത്തേച്ച് തന്റെ കലയിൽ വിശ്വാസമർപ്പിച്ച് നവ്യ മുന്നോട്ട് നീങ്ങി. ഇന്ന് പെർ‍ഫോമർ എന്നതിന് പുറമെ നൃത്ത അധ്യാപികയുമാണ് നവ്യ ഇന്ന്.

ശോഭന, മഞ്ജു വാര്യർ, കാവ്യ മാധവൻ തുടങ്ങി മലയാളത്തിലെ മുൻനിര നായികമാരായിരുന്ന പലരും മികച്ചും നർത്തകിമാരാണ്. നവ്യ, ശോഭന എന്നിവരാണ് ഒരു ഘ‌ട്ടത്തിൽ സിനിമാ കരിയറിൽ നിന്ന് ന‍ൃത്തരം​ഗത്തേക്ക് ശ്രദ്ധ കൊടുത്തത്. മഞ്ജു വാര്യർ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുന്നതിന് മുന്നോടിയായി ചില വേദികളിൽ നൃത്തം അവതരിപ്പിച്ചിരുന്നു. കുറച്ച് നാളുകൾ മാത്രമായിരുന്നു ഇത്. പിന്നീട് മഞ്ജു സിനിമാ തിരക്കുകളിൽ മുഴുകി.

Navya Nair  Shobana
Photo Credit: Navya Nair, Shobana / Official Social Media Pages

ശോഭന നൃത്ത രം​ഗത്ത് നവ്യയേക്കാൾ എത്രയോ വർഷം സീനിയറാണ്. നൃത്തം ആത്മാവിന്റെ അംശമായ, പകരം വെക്കാനില്ലാത്ത കലാകാരി. എന്നാൽ‌ ശോഭനയേക്കാൾ ഹെെപ്പ് നവ്യക്ക് പൊതുജനത്തിൽ നിന്നും ലഭിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതിന് പല കാരണങ്ങളുണ്ട്. മലയാളികൾക്ക് ഇന്നും നവ്യ നന്ദനത്തിലെ ബാലാമണിയാണ്. ഈ സിനിമയിലെ കഥാപാത്രത്തെ പോലെ തന്നെ ​ശ്രീകൃഷ്ണനെ എല്ലാമെല്ലാമായി കണ്ട് ആരാധിക്കുന്നയാളാണ് നവ്യ. നവ്യയുടെ നൃത്തം കാണുമ്പോൾ അവിടെ ദെെവിക സാന്നിധ്യം തോന്നാറുണ്ടെന്ന് കമന്റുകൾ മിക്കപ്പോഴും വരാറുണ്ട്. അത്രത്തോളം ബാലാമണി എന്ന കഥാപാത്രം ആരാധകരുടെ മനസിൽ കയറിയിട്ടുണ്ട്.

മറുവശത്ത് ശോഭന വലിയ വേദികളിലാണ് നൃത്തം അവതരിപ്പിക്കാറ്. അന്നും ഇന്നു സാധാരണക്കാർക്ക് കണക്ട് ചെയ്യാനാകുന്ന വ്യക്തിത്വമല്ല ശോഭനയുടേത്. താരാരാധനയോടെ, എന്നാൽ ഒരൽപ്പം അകലത്തോടെയാണ് ശോഭനയെ ആരാധകർ നോക്കിക്കാണാറ്. മറുവശത്ത് നവ്യ ആരാധകർക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്.

ഇതിന് പുറമെ ശോഭനയുടെ ന‍ൃത്തം വീ‍ഡിയോയിൽ പകർത്തി പ്രചരിപ്പിക്കാൻ പല ഇവന്റുകളിലും മുമ്പ് അനുവാദമില്ലായിരുന്നുയ ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നവ്യയുടെ നൃത്ത രം​ഗങ്ങൾ കാണികളിൽ പലരും ക്യാമറയിൽ പകർത്തി വെെറൽ റീലുകളാക്കി. സോഷ്യൽ മീഡിയയുടെ കാലത്ത് ഈ വീഡിയോകൾ നവ്യക്ക് ഏറെ ​ഗുണം ചെയ്തു.

More from Filmibeat

Read more about: navya nair shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X