അവസാന നിമിഷം ഭർത്താവ് തടഞ്ഞു, കുറേ പറഞ്ഞ് നോക്കി; അന്ന് സഹിച്ചു, ഇന്ന് നൃത്തത്തിൽ സ്വയം അർപ്പിച്ച് നവ്യ

മലയാളികൾക്ക് പ്രത്യേക മമത നടി നവ്യ നായരോടുണ്ട്. നന്ദനത്തിലെ ബാലാമണിയായി പ്രേക്ഷകർ സ്വീകരിച്ച നവ്യ വിവാഹം വരെയും മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നെങ്കിലും ഇന്ന് നൃത്തവേദികളിലാണ് നവ്യ കൂടുതൽ സജീവം. മാതം​ഗി എന്ന ഡാൻസ് സ്കൂൾ നവ്യ നടത്തുന്നുണ്ട്. ഡാൻസ് ഷോകളും മറ്റുമായി തിരക്കുകളിലാണ് നവ്യയിന്ന്.

മഞ്ജു വാര്യർക്ക് ശേഷം തിരിച്ച് വരവിൽ ജനപ്രീതി നിലനിർത്താനും കരിയറിൽ സ്വന്തം സ്ഥാനം കണ്ടെത്താനും കഴിഞ്ഞ ചുരുക്കം നടിമാരിൽ ഒരാളാണ് നവ്യ നായർ. നൃത്തവുമായി വല്ലാത്ത ആത്മബന്ധം നവ്യക്കുണ്ട്. നർത്തകിയായുള്ള ഓരോ നിമിഷവും നവ്യ ആസ്വദിക്കുന്നു. അതേസമയം വിവാഹ ശേഷം വീണ്ടും നൃത്തവേദികളിലെത്തുക നവ്യക്ക് എളുപ്പമായിരുന്നില്ല. ഇനി നൃത്തം ചെയ്യാനാകുമോ എന്ന് ആശങ്കപ്പെട്ട ഒരു കാലം നവ്യക്കുണ്ടായിരുന്നു.

Navya Nair
Photo Credit: Instagram / Navya Nair

വിവാഹ ശേഷം അഭിനയ രം​ഗത്ത് നിന്ന് ഇടവേളയെടുക്കാൻ നവ്യക്ക് സമ്മതമായിരുന്നു. മുംബെെയിലേക്ക് തന്റെ ജീവിതം നവ്യ പറിച്ച് നട്ടു. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ തിരക്കുള്ള കലാകാരിയിൽ നിന്നും ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്ന അവസ്ഥയിൽ നവ്യക്ക് വിരസത തോന്നി. ഏതെങ്കിലും തരത്തിൽ കലാമേഖലയുമായി ബന്ധപ്പെട്ടിരിക്കാൻ നവ്യ ആ​ഗ്രഹിച്ചിരുന്നു. അതിന് മുമ്പ് യുപിഎസി നേടണമെന്നായിരുന്നു നവ്യയുടെ ആ​ഗ്രഹം. മകൻ ജനിച്ചതോടെ ഇത് നടന്നില്ല. ഇതിന് ശേഷം ഡി​ഗ്രിയിൽ ഡാൻസിൽ ഡി​ഗ്രി എടുത്ത് പിഎച്ച്ഡി ചെയ്യാം എന്ന് തീരുമാനിച്ചു. ഇതേക്കുറിച്ച് ഒരിക്കൽ നവ്യ സംസാരിക്കുകയുണ്ടായി.

കറസ്പോണ്ടൻസായി ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ അപ്ലെെ ചെയ്തു. എല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. ഇന്റർവ്യൂവിന് കോൾ വന്നു. മാസത്തിൽ രണ്ട് തവണ അവിടെ പോകണം. ആറ് ദിവസം അവിടെ താമസിക്കേണ്ടി വരും. ഡേറ്റ് നേരത്തെ തരും. പക്ഷെ ഇന്റർവ്യൂവിന് കോൾ വന്നപ്പോൾ ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു.

Navya Nair
Photo Credit: Instagram / Navya Nair

എനിക്കിപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. മോൻ ചെറുതാണ്, ഇപ്പോൾ പോകേണ്ട, വേറൊരു സ്ഥലത്ത് പോകാം എന്നൊക്കെ ചേട്ടൻ തന്നോട് പറഞ്ഞെന്നും അന്ന് നവ്യ തുറന്ന് പറഞ്ഞു. അങ്ങനെയാണ് നമ്മൾ നിസഹായരായി പോകുന്നത്. മെല്ലെയാണ് നമ്മൾ തിരിച്ചഖിയുന്നത്. ചിലർ തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ പറഞ്ഞു. എന്ത് ചെയ്യുമെന്ന ചിന്തയായി പിന്നീട്. ഡാൻസ് പഠിക്കാൻ പറ്റുന്നില്ല. സിനിമയിൽ ഞാൻ വിചാരിക്കുന്നത് പോലെയുള്ള ക്യാരക്ടേർസ് വരുന്നില്ല. വലിയ ​ഗ്യാപ്പ് വന്നപ്പോൾ സിനിമാ ലോകം തന്നെ മറന്ന് പോയിരുന്നെന്നും നവ്യ നായർ അന്ന് ഓർത്തു.

ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യ നായർക്ക് ശക്തമായ തിരിച്ച് വരവ് സാധിച്ചത്. പിന്നീട് ജാനകി ജാനേ എന്ന സിനിമ ചെയ്തു. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പാതിരാത്രി എന്നാണ് ഒരു സിനിമയുടെ പേര്. സൗബിൻ ഷാഹിറും നവ്യയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പുഴു എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രതീനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായിരുന്നു നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന നവ്യ പിന്നീട് നന്ദനം, വെള്ളിത്തിര, പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. ഇന്നും നവ്യയുടെ പഴയ സിനിമകൾക്ക് ആരാധകരുണ്ട്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം പഴയത് പോലെ തുടരെ സിനിമകൾ ഇന്ന് നവ്യ ചെയ്യുന്നില്ല.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X