'വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി, ഇവനെ കിട്ടാൻ ഞാൻ ഒരുപാട് കരഞ്ഞു'; നയന ജോസൻ!

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നയന ജോസൻ. ബാലതാരമായി സിനിമയിലെത്തിയ നയന ഡാൻസറും, അവതാരകയുമൊക്കെയാണ്. റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. നയനയുടെ മുഖം കുടുംബപ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങുന്നത് അമൃത ടിവിയിൽ ഏറ്റവും വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ ജൂനിയറിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ മുതലാണ്. ഇടതൂർന്ന നീളൻ തലമുടിയും അസാധ്യ മെയ്വഴക്കവുമായി സൂപ്പർ ഡാൻസർ ജൂനിയറിൽ തിളങ്ങിയ നയന ജോസൺ ആ റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റുമായിരുന്നു.

ശേഷമാണ് നയനയ്ക്ക് സിനിമകളിലും സീരിയലുകളിലും അവസരം ലഭിച്ച് തുടങ്ങിയത്. മമ്മൂട്ടിക്കൊപ്പം പട്ടണത്തിൽ ഭൂതമെന്ന സിനിമയിൽ വരെ അഭിനയിച്ചിട്ടുള്ള നയന സൂപ്പർ ഡാൻസർ ജൂനിയറിനുശേഷം കേരള ഡാൻസ് ലീ​ഗ്, ഡാൻസ് ജോഡി ഡാൻസ് എന്നീ റിയാലിറ്റി ഷോകളിലും പങ്കെടുത്തു.

Nayana Josan

ഇവ രണ്ടിലും ഫൈനലിസ്റ്റുമായിരുന്നു. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഡാൻസിങ് സ്റ്റാർസിൽ പങ്കെടുത്ത് ടൈറ്റിൽ വിജയിയാവുകയും ചെയ്തു. ഡാൻസിനോട് അടങ്ങാത്ത പ്രണയമുള്ള നയന ഇതിനെല്ലാം ഇടയിൽ അഭിനയിക്കാനും സമയം കണ്ടെത്താറുണ്ട്. അങ്ങനെയാണ് ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ കൂടെവിടെയിൽ ശ്രദ്ധേയം വേഷം താരം ചെയ്തത്. കൂടെവിടെയിൽ ഭാ​ഗമായാശേഷമാണ് അമ്മമാരും നയനയുടെ ആരാധകരായത്.

കുട്ടിക്കാലം മുതൽ നൃത്തത്തിന് പിന്നാലെയാണ് നയന. താരം മാത്രമല്ല സഹോദരി നന്ദനയും നല്ലൊരു നർത്തകിയാണ്. അടുത്തിടെയായി യുട്യൂബ് ചാനലുമായും നയന സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മനോ​ഹരമായ ഒരു ഘട്ടത്തിലേക്ക് കടന്ന സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് നയന.

നയന ജോസൻ വിവാഹിതയാകാൻ പോവുകയാണ്. വിവാഹനിശ്ചയം നടന്നതിന്റെ വിശേഷങ്ങൾ‌ നയന സോഷ്യൽമീഡിയയിൽ പങ്കിട്ടു. നയനയുടേത് ഒരു പ്രണയ വിവാഹമാണ്. വരനും കലാകാരൻ തന്നെ. ഡാൻസറും മോഡലുമായ ​ഗോകുലാണ് നയനയെ വിവാഹം ചെയ്യാൻ പോകുന്നത്. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ജാതി അടക്കമുള്ളവയുമായി ബന്ധപ്പെട്ട് നിരവധി എതിർപ്പുകൾ ഉണ്ടായിരുന്നുവെന്നും പ്രണയം വിവാഹത്തിലേക്ക് എത്തിക്കാൻ എല്ലാവരുടേയും സമ്മതത്തിനായി താൻ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും എൻ​ഗേജ്മെന്റ് ചിത്രങ്ങൾ പങ്കിട്ട് നയന കുറിച്ചു.

'ഇന്റർകാസ്റ്റ് മാരേജായതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങൾ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു... ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ച് പോരാടി.'

Nayana Josan

'വളരെ പിന്തുണയുള്ള കരുതലുള്ള എൻ്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന എൻ്റെ അഭിനിവേശത്തെ എൻ്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു. ഏറ്റവും ഒടുവിൽ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണം ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു', എന്നാണ് ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചത്.

നിരവധി ആരാധകരും താരങ്ങളു നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട് എത്തി. നാല് വയസ് മുതൽ നൃത്തം പഠിക്കുന്ന നയന ഇപ്പോൾ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. വീട്ടിൽ പഠനം ഇമ്പോർട്ടന്റായ കാര്യമാണ്. അതുകൊണ്ടുതന്നെ ഏറെ വൈകിയാണ് അഭിനയരംഗത്തേക്ക് സജീവമായത്.

ചെറുപ്പം മുതൽ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു. അങ്ങനെയാണ് സൂപ്പർ ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. എന്റെ കീഴിൽ ഡാൻസ് പഠിക്കാൻ വരുന്ന കുട്ടികളോട് ടീച്ചർ എന്ന നിലയിലല്ല ചേച്ചി എന്ന നിലയിലാണ് നിൽക്കാറുള്ളത് എന്നാണ് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ നയന പറഞ്ഞത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X