»   » വെള്ളിത്തിരയില്‍ പത്ത് വര്‍ഷം തികച്ച് നയന്‍സ്

വെള്ളിത്തിരയില്‍ പത്ത് വര്‍ഷം തികച്ച് നയന്‍സ്

Posted By:
Subscribe to Filmibeat Malayalam

പത്തനംതിട്ട തിരുവല്ലാക്കാരി ഡയാന മറിയം കുര്യനെ നാടറിയുന്നത് നയന്‍താര എന്ന പേരിലാണ്. 2003 ല്‍ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയില്‍ ജയറാമിനൊപ്പം അരങ്ങേറിയ നാടന്‍പെണ്‍കൊടിയല്ല പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര. തെന്നിന്ത്യയില്‍ ഏറ്റവും വിലപിടിപ്പുള്ള ഗ്ലാമര്‍ നായികമാരിലൊരാളാണ് ഇന്ന് നയന്‍താര. സൂപ്പര്‍ നായകന്മാരെക്കാളും പ്രതിഫലം പറ്റുന്ന നയന്‍താരയുടെ പത്ത് സിനിമാ വര്‍ഷങ്ങള്‍ സംഭവ ബഹുലമായിരുന്നു.

തമിഴകത്തേക്കുള്ള കുടിയേറ്റമാണ് നയന്‍താര എന്ന നടിയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റി മറിച്ചത്. മനസ്സിനക്കരെയിലും രാപ്പകലിലും കണ്ട നയന്‍താരയെ ഗിജിനിയിലെ വിശ്വരൂപത്തില്‍ കണ്ട് ആരാധകര്‍ ഞെട്ടി. മലയാളത്തിലെ എല്ലാ താരരാജാക്കന്മാരും ഒത്തൊരുമിച്ച ട്വന്റി - 20 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് മൈലേജ് കൂട്ടാന്‍ നയന്‍താര ഐറ്റം ഡാന്‍സുമായി എത്തിയിരുന്നു.

ചിലമ്പരശന്‍, പ്രഭുദേവ, ആര്യ എന്നിങ്ങനെ നായകനടന്മാരൊടൊപ്പം വിവാദങ്ങളിലും നയന്‍താര ഇടംപിടിച്ചു. 2011 ല്‍ ചെന്നൈയിലെ ആര്യസമാജത്തില്‍ നിന്നും മതംമാറി ഹിന്ദുമതത്തിലെത്തി. ആദ്യചിത്രമായ മനസ്സിനക്കരെ, ചന്ദ്രമുഖി, അയ്യാ, ബില്ല, വല്ലവന്‍, ബോഡിഗാര്‍ഡ് തുടങ്ങിയവയാണ് നയന്‍താരയുടെ പത്ത് വര്‍ഷത്തെ ഹിറ്റുകളില്‍ ചിലത്.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

പത്തനംതിട്ട തിരുവല്ലാക്കാരി ഡയാന മറിയം കുര്യന്‍ വെള്ളിത്തിരയില്‍ നയന്‍താരയാണ്.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

നയന്‍താരയുടെ വിവാദനായകനായ ചിമ്പുവാണ് വല്ലവന്‍ എഴുതി സംവിധാനം ചെയ്തത്.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

മലയാളത്തിലെ എല്ലാ താരരാജാക്കന്മാരും ഒത്തൊരുമിച്ച ട്വന്റി - 20 എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ നയന്‍താര ഐറ്റം ഡാന്‍സുമായി എത്തി

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

നയന്‍താര എന്ന നടിയുടെ ചരിത്രവും ഭൂമിശാസ്ത്രവും മാറ്റി മറിച്ച ചിത്രമാണ് ഗജിനി.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

ധനുഷായിരുന്നു യാരടീ നീ മോഹിനിയിലെ നായകന്‍. നയന്‍താരയ്ക്ക് ഫിലിംഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്ത റോളായിരുന്നു ഈ ചിത്രത്തിലേത്.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

അജിത് - നയന്‍താര ജോഡിയുടെ ബില്ല 2007 ലെ സൂപ്പര്‍ഹിറ്റായിരുന്നു.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

2007 ലെ നയന്‍താരയുടെ മറ്റൊരു ഹിറ്റായിരുന്നു തുളസി. നായകന്‍ വെങ്കടേഷ്.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

അയ്യായില്‍ ശരത് കുമാറായിരുന്നു നയന്‍താരയ്ക്ക് നായകന്‍

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

വിവാദമായ കൃഷ്ണന്‍ വന്ദേ ജഗത്ഗുരും എന്ന ചിത്രം സംവിധാനം ചെയ്തത് കൃഷ് ആണ്. തമിഴിലും ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

മോഹന്‍ ലാലിന്റെ നായികയായി നയന്‍താര രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. നാട്ടുരാജാവും വിസ്മയത്തുമ്പത്തും

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

നയന്‍താരയുടെ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് മാത്രം ശ്രദ്ധ നേടിയ ചിത്രമായിരുന്നു ദുബായ് സീനു

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

രാമായണം അടിസ്ഥാനമാക്കി ചെയ്ത ഈ ചിത്രത്തില്‍ സീതയുടെ വേഷമായിരുന്നു നയന്‍സിന്. തുടക്കത്തില്‍ അല്‍പം വിവാദമായെങ്കിലും ഏഴ് സംസ്ഥാന അവാര്‍ഡുകള്‍ നേടി ഈ ചിത്രം.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

ഏറെക്കാലത്തിന് ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചുവന്ന ചിത്രമായിരുന്നു ബോഡിഗാര്‍ഡ്. സിദ്ദിഖ് സംവിധാനെ ചെയത് ഈ ദിലീപ് ചിത്രം വന്‍ ഹിറ്റായിരുന്നു.

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

2003 ല്‍ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയില്‍ ജയറാമിനൊപ്പമായിരുന്നു നയന്‍താരയുടെ അരങ്ങേറ്റം

സംഭവബഹുലം നയന്‍സിന്റെ 10 വര്‍ഷങ്ങള്‍

മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കായ ചന്ദ്രമുഖി നയന്‍സിന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്.

English summary
Nayantara completes 10 years of her acting career. The actress made her debut through the Malayalm movie Manasinakkare opposite Jayaram, in 2003.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam