നയന്‍സ്-ഗണേഷ് ബന്ധം,സിനിമാലോകം പറയുന്നു....
നയന്‍താരയെ ചുറ്റിപ്പറ്റി എപ്പോഴും ഗോസിപ്പുകളാണ്. ഇത്തവണ തെന്നിന്ത്യന്‍ താരം ഗണേഷ് വെങ്കട്രാമന്റെയും നയന്‍താരയുടെയും പേരുകളാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. നയന്‍സും ഗണേഷ് വെങ്കട്രാമനും ഡേറ്റിംഗിലാണെന്നാണ് തമിഴില്‍ പരക്കുന്ന ഗോസിപ്പ്.
കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ ഈ താരത്തെ മലയാളികള്‍ക്കും പരിചിതനാണ്. ജയം രാജയുടെ തനി ഒരുവന്‍ എന്ന ചിത്രത്തിലാണ് നയന്‍സും ഗണേഷും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ ജയം രവിയാണ് നായകന്‍.
ഷൂട്ടിംഗിനിടയില്‍ ഇടവളകളില്‍ നയന്‍താരയുടെ കാരവാനില്‍ ഗണേഷ് എത്തുമെന്നും അടുത്ത ഷോട്ട് റെഡിയാകുന്നത് വരെയ നയന്‍സിനൊപ്പം സമയം ചെലഴിയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ആദ്യം സൗഹൃദത്തിലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ പ്രണയത്തിലാണെന്നുമാണ് അറിയുന്നത്. ഗണേഷ്- നയന്‍സ് ദൃശ്യങ്ങള്‍ ഇതാ...

നയന്‍താരയുടെ പുതിയ കാമുകന്‍ ഗണേഷ് ?
ഏറെ നാളായി നയന്‍താരയും ഗണേഷും സൗഹൃദത്തിലാണ്. 2010 ല്‍ ബാംഗ്ലൂരില്‍ ഒരു ചടങ്ങിനെത്തിയ നയന്‍താരയുടെയും ഗണേഷിന്റെയും ചിത്രം.

നയന്‍താരയുടെ പുതിയ കാമുകന്‍ ഗണേഷ് ?
പാപ്പരാസികള്‍ ഗോസിപ്പുണ്ടാക്കുന്നതില്‍ താരങ്ങള്‍ക്ക് പ്രശ്‌നമില്ല തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് നയന്‍താരയും ഗണേഷ് വെങ്കട്രാമനും പറയുന്നത്

നയന്‍താരയുടെ പുതിയ കാമുകന്‍ ഗണേഷ് ?
ഇത് ആദ്യമായിട്ടല്ല നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.

നയന്‍താരയുടെ പുതിയ കാമുകന്‍ ഗണേഷ് ?
നയന്‍താരയും ചിമ്പുവും ഏറെ നാള്‍ പ്രണയത്തിലായിരുന്നു. പ്രണയം തകര്‍ന്ന ശേഷം ഏറെ നാള്‍ കണ്ടാല്‍ പോലും മിണ്ടാത്ത താരങ്ങളായിരുന്നു. എന്നാല്‍ ഇതു നമ്മ ആള് എന്ന ചിത്രത്തില്‍ നയന്‍സും ചിമ്പുവും ഒന്നിച്ചാണഭിനയിക്കുന്നത്.

നയന്‍താരയുടെ പുതിയ കാമുകന്‍ ഗണേഷ് ?
ഏറെ വിവാദമായ ബന്ധമായിരുന്നു നയന്‍താരയുടേയും പ്രഭുദേവയുടേയും. എന്നാല്‍ വിവാഹത്തിലെത്തുന്നതിന് മുമ്പ് ഇവര്‍ പിരിഞ്ഞു.


Click it and Unblock the Notifications











