»   » വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

Written By:
Subscribe to Filmibeat Malayalam

ഇന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെ മുന്‍നിര നായികയാണ് നയന്‍താര. 'സൂപ്പര്‍' എന്ന പദവി നായിക നിരയില്‍ ആരെങ്കിലും സ്വന്തമാക്കിയെങ്കില്‍ അത് നയന്‍താര മാത്രമാണ്. തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്ന് ഭാഷകളിലും ഒരു പോലെ തിളങ്ങുന്ന താരം.

ഈ വിജയം നയന്‍താര വന്നപ്പോള്‍ തന്നെ നേടിയെടുത്തതല്ല. സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രം മുതല്‍ എകെ സാജന്റെ പുതിയ നിയമം വരെ വന്നു നില്‍ക്കുന്നു നയന്‍താരയുടെ സിനിമാ ജീവിതം. വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല, നയന്‍താരയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളിതാ

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

കേരളത്തിലെ തിരുവല്ല എന്ന സ്ഥലത്ത് സിറിയന്‍ ക്രിസ്ത്യാനി കുടുംബത്തിലാണ് നയന്‍താരയുടെ ജനനം. ഡയാന മറിയം കുര്യാന്‍ എന്നാണ് പൂര്‍ണമായ പേര്.

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

ഇന്ത്യന്‍ എയര്‍ ഫോര്‍സ് ഓഫീസറുടെ മകളാണ് നയന്‍താര. അതുകൊണ്ട് തന്നെ ജംനഗര്‍, ദില്ലി, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലായിട്ടാണ് നയന്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞത്

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

സത്യന്‍ അന്തിക്കാട് സംവിധാനം മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് നയന്‍താരയുടെ അരങ്ങേറ്റം. മോഡലിങ് രംഗത്തു നിന്നാണ് സത്യന്‍ നയന്‍താരയെ കണ്ടെത്തുന്നത്. പിന്നീട് പല ഭാഷകളിലേക്കും മാറിയ നയന്‍ തമിഴകത്ത് സൂപ്പര്‍ലേഡി എന്ന വിശേഷണത്തിനും അര്‍ഹയായി

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

മലയാളത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറിയ നയന്‍താര ഇതുവരെ പല ഭാഷകളിലായി 57 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു.

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

മാര്‍ത്തോമ കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയ നയന്‍താരയ്ക്ക് ചാര്‍ട്ടഡ് എക്കൗണ്ടന്റ് ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ സിനിമയുമായുള്ള കമ്മിറ്റ്‌മെന്റ് കാരണം ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

നോമിനേറ്റ് ചെയ്ത 30 പുരസ്‌കാരങ്ങള്‍ മാറ്റി നിര്‍ത്തിയാലും 18 പുരസ്‌കാരങ്ങള്‍ നയന്‍താര പല ഭാഷകളില്‍ നിന്നായി ലഭിച്ചു.

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

നയന്‍താരയ്ക്ക് ചിമ്പുവും പ്രഭുദേവയുമായും പ്രണയമുണ്ടായിരുന്നു. ആ പ്രണയവും തകര്‍ച്ചയും ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞു നിന്നു

വെറും പ്രണയ ഗോസിപ്പുകള്‍ മാത്രമല്ല; നയന്‍താരയെ കുറിച്ച് നിങ്ങളറിയാത്ത എട്ട് കാര്യങ്ങള്‍

2011 ല്‍ നയന്‍താര ചെന്നൈ ആര്യ സമാജത്തില്‍ നിന്നും മതം മാറി, ഹിന്ദു മതം സ്വീകരിച്ചു. അതിന് ശേഷമാണ് നയന്‍താര ഈ പേര് ഔദ്യോഗികമായി സ്വീകരിച്ചത്

English summary
Nayanthara 8 interesting facts

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam