ലേഡി സൂപ്പർസ്റ്റാർ... പക്ഷെ ഒറ്റ സിനിമയില്ല, ആൽഫ ഫീമെയിലിന്റെ ഷോഓഫ്, മക്കളെ നോക്കുന്നത് ഭർത്താവ്; കമന്റുകൾ!
നാൽപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ഡയാന മറിയം കുര്യൻ ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമായി മാറിയതിന് പിന്നിൽ 20 വർഷത്തെ കഠിനാധ്വാനമുണ്ട്. തുടക്കം സത്യൻ അന്തിക്കാട് സിനിമയിലൂടെ ആയിരുന്നുവെങ്കിലും കരിയർ ബ്രേക്ക് നൽകിയത് തമിഴ് സിനിമലോകമാണ്. 2005ൽ അയ്യ എന്ന സിനിമ ചെയ്തുകൊണ്ടായിരുന്നു അരങ്ങേറ്റം. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അന്ന് നയൻതാര.
പിന്നീട് രജിനികാന്ത് മുതൽ ഷാരൂഖ് ഖാൻ വരെയുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ചു. താരമൂല്യമുള്ള നായികയായി. കോടികളുടെ ആസ്തിയും വിദേശത്തും സ്വദേശത്തുമായി ബിസിനസും സമ്പാദ്യങ്ങളുമായി. മലയാളി ആണെങ്കിലും സിനിമയിൽ ചുവടുറപ്പിച്ചശേഷം ചെന്നൈയിൽ സെറ്റിൽഡാണ് താരം. താരത്തിന്റെ മാതാപിതാക്കൾ ഇപ്പോഴും കൊച്ചിയിലാണ് താമസം.

മൂന്ന് വർഷം മുമ്പായിരുന്നു വിഘ്നേഷ് ശിവനുമായുള്ള നടിയുടെ വിവാഹം. പിന്നാലെ ഉയിർ, ഉലക് എന്നിങ്ങനെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. സിനിമയോളം പ്രിയപ്പെട്ടതായി കരുതി നയൻതാര സംരക്ഷിക്കുന്ന ഒന്നാണ് കുടുംബം. എവിടെപ്പോയാലും അത് ഷൂട്ടിങ് സെറ്റാണെങ്കിൽ കൂടിയും സാഹചര്യം അനുകൂലമാണെങ്കിൽ നടി മക്കളേയും ഒപ്പം കൂട്ടാറുണ്ട്.
ഇപ്പോഴിതാ താര കുടുംബത്തിന്റെ പുതിയൊരു വീഡിയോയാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കും ഒപ്പം ഹൈദരാബാദ് എയർപോട്ടിൽ വന്ന് ഇറങ്ങിയതാണ് താരം. ഗ്രേ കളർ സ്കിൻ ഫിറ്റ് ജീൻസും ബ്ലാക്ക് കളർ ടീ ഷർട്ടുമായിരുന്നു നയൻസിന്റെ വേഷം. സൺ ഗ്ലാസും വെച്ച് ഹൈ ഹീലിൽ സ്റ്റൈലിഷായി നടന്ന് പോകുന്ന താരത്തെ കണ്ടാൽ ഹോളിവുഡ് ഹീറോയിനാണോയെന്ന് ഒരു നിമിഷം തോന്നും.
പോയിന്റഡ‍് ഹീലാണ് ധരിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ മക്കളെ നോക്കുന്നത് വിഘ്നേഷ് ശിവനാണ്. ഉയിരും ഉലകും വിഘ്നേഷിന്റെ കൈകളിൽ തൂങ്ങി നടന്നുപോകുന്ന വീഡിയോയാണ് വിമർശനത്തിന് വഴിവെച്ചത്. ആൽഫ ഫീമെയിലിന്റെ ഷോഓഫ് എന്നാണ് ഏറെയും കമന്റുകൾ വന്നത്.
പോയിന്റഡ് ഹീൽസ് ധരിച്ച് രണ്ട് ചെറിയ മക്കൾക്കൊപ്പം എയർപോട്ടിലൂടെ നടക്കാൻ ധൈര്യം നയൻതാര കാണിച്ചുവെങ്കിൽ അതിന് അർത്ഥം ഭർത്താവ് വളരെ അധികം സപ്പോർട്ടീവാണ് എന്നാണ്. കുട്ടികളെ ഭർത്താവ് നോക്കിക്കോളും എന്ന ധൈര്യം ആ നടത്തത്തിലുണ്ട്, എന്തൊരു ജാഡയാണ്... ആനയും പാപ്പാനും പോകുന്നത് പോലുണ്ട്, ആൽഫ ഫീമെയിൽ എന്ന് നിസംശയം പറയാം. ആ വാക്ക് തന്നെ ശ്രദ്ധിച്ച് നോക്കൂ, ലേഡി സൂപ്പർസ്റ്റാർ... പക്ഷെ ഒറ്റ സിനിമയില്ല.

മദർഹുഡ് നയൻതാരയ്ക്ക് ചേർന്ന ഒന്നല്ല, ഇംഗ്ലണ്ടിൽ നിന്ന് എത്തിയ രാഞ്ജി എന്ന ഭാവത്തിലാണ് നടത്തം. എത്ര ഡ്രാമ ഇറക്കിയാലും മക്കളേയും ഭർത്താവിനേയും കണ്ടാൽ ഗ്രാമവാസികളാണെന്നെ പറയൂ എന്നിങ്ങനെ നീളുന്നു കമന്റുകൾ. എത്ര തന്നെ വിമർശനം വന്നാലും അതൊന്നും നയൻതാരയെ ബാധിക്കാറില്ല.
നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാനോ ഗോസിപ്പുകൾക്ക് മറുപടി പറയാനോ താൻ ഒരിക്കലും ശ്രമിക്കാറില്ലെന്ന് നയൻതാര പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 2025ൽ ടെസ്റ്റ് എന്നൊരു സിനിമ മാത്രമാണ് നടിയുടേതായി റിലീസ് ചെയ്തത്. തെലുങ്ക്, മലയാളം, തമിഴ് എന്നീ ഭാഷകളിലായി നാലോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിൽ ഒന്ന് മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന പാട്രിയോട്ടാണ്. തമിഴിൽ ഒരുങ്ങുന്നത് മൂക്കുത്തി അമ്മനാണ്.
2022നുശേഷം വിഘ്നേഷ് ശിവന്റേതായി ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. ലവ് ഇൻഷുറൻസ് കമ്പനിയാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. നയൻതാരയുടെ റൗഡി പിക്ചേഴ്സ് കൂടി ചേർന്നാണ് നിർമ്മാണം.


Click it and Unblock the Notifications











