മീരയെ നയൻതാര അവ​ഗണിച്ചതാണോ, അന്ന് നയൻസിനും മുകളിൽ നിന്ന മീര; പ്രിയനടിമാർ ഒരുമിച്ചെത്തുമ്പോൾ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇന്ന് ഏറ്റവും താരമൂല്യമുള്ള നടി നയൻതാര തന്നെയാണ്. വലിയ വിമർശനങ്ങളും എതിരാളികളുമുണ്ടെങ്കിലും ഇതെല്ലാം ഒറ്റയ്ക്ക് മറികടക്കാൻ നയൻതാരയ്ക്ക് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. നടിക്ക് വേണ്ടി സംസാരിക്കാൻ തമിഴകത്ത് പ്രബല താരങ്ങളാരുമില്ല. പക്ഷെ ഇതൊന്നും നയൻതാര ഇന്നിരിക്കുന്ന സ്ഥാനത്തെ ബാധിക്കുന്നേയില്ല. ഈ വർഷം താരത്തിന്റെ ഒന്നിലേറെ സിനിമകൾ വരാനുണ്ട്. പലതും ആരാധകർക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകളാണ്. ടെസ്റ്റ് ആണ് ഇതിലൊന്ന്.

മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് നയൻതാരയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. ക്രിക്കറ്റ് പശ്ചാത്തലമാക്കി വരുന്ന സിനിമയാണ് ടെസ്റ്റ്. കഴിഞ്ഞ ദിവസം ടെസ്റ്റിന്റെ ടീസർ പുറത്ത് വന്നു. നിരവധി പേർ സിനിമയിലുള്ള പ്രതീക്ഷകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നയൻതാരയും മീര ജാസ്മിനും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ടെസ്റ്റിനുണ്ട്.

Nayanthara  Meera Jasmine

ഏകദേശം ഒരേ കാലഘട്ടത്തിൽ കരിയർ തുടങ്ങിയവരാണ് മീരയും നയൻതാരയും. 2001 ൽ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ കരിയർ തുടങ്ങുന്നത്. രണ്ട് വർഷങ്ങൾക്കിപ്പുറം മനസിനക്കരെ എന്ന സിനിമയിലൂടെ നയൻതാരയും എത്തി. മലയാളത്തിൽ തുടക്കം കുറിച്ച രണ്ട് പേരും രണ്ട് ഭാഷകളിലാണ് ശോഭിച്ചത്. മീരയെ തേടി മലയാളത്തിൽ നിന്നും തുടരെ വലിയ അവസരങ്ങളെത്തി. നടിയുടെ അഭിനയ മികവും പ്രശംസ പിടിച്ച് പറ്റി.

എന്നാൽ നയൻതാരയുടെ സാഹചര്യം ഇതായിരുന്നില്ല. നടിയുടെ അഭിനയം പോരെന്ന അഭിപ്രായം വന്നു. മനസിനക്കരെയ്ക്ക് ശേഷം മലയാളത്തിൽ അധികം സിനിമകൾ ചെയ്യാതെ നടി തമിഴകത്തേക്ക് കടന്നു. ​ഗ്ലാമറസ് നായികയായി താര പദവി നേടി. അന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം, സംസ്ഥാന പുരസ്കാരം തുടങ്ങിയവ നേടി മീര കരിയറിൽ കുതിക്കുകയാണ്.

Nayanthara  Meera Jasmine

പ്ര​ഗൽഭരായ സംവിധായകരുടെ സിനിമകൾ താരത്തെ തേടി തുടരെ വന്നു. ഒരേ കടൽ, രസതന്ത്രം, ആയുധ എഴുത്ത് തുടങ്ങിയവ ഉദാഹരണം. അന്ന് നയൻതാര താരമാണെങ്കിലും ​ഗ്ലാമറസ് നായിക മാത്രമാണ്. എന്നാൽ വർഷങ്ങൾക്കിപ്പുറം സാഹചര്യം മാറി. നയൻതാര ലേഡി സൂപ്പർസ്റ്റാറായി വളർന്നു. മീര കരിയറിൽ നിന്നും അകന്നു. പഴയ താരമൂല്യം ഇന്ന് മീര ജാസ്മിനില്ല.

ടെസ്റ്റിന്റെ ടീസർ തമ്പ്നെയിലിൽ മാധവൻ, നയൻതാര, സി​ദ്ധാർത്ഥ് എന്നിവരെയാണ് കാണുന്നത്. മീരയില്ല. ടെസ്റ്റ് ടീസർ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച നയൻതാര മാധവൻ, സിദ്ധാർത്ഥ് എന്നിവരെ മെൻഷൻ ചെയ്തിട്ടുണ്ട്. മീര ജാസ്മിനെ മെൻഷൻ ചെയ്തിട്ടില്ല. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനും മീരയുടെ പേര് ആശംസകളറിയിച്ചപ്പോൾ മെൻഷൻ ചെയ്തില്ല. മലയാളികളെ സംബന്ധിച്ച് നയൻതാരയ്ക്കും ഒരു പടി മുകളിലാണ് മീര ജാസ്മിന് അഭിനേത്രിയെന്ന നിലയിൽ കൊടുത്തിരിക്കുന്ന സ്ഥാനം. അതേസമയം തമിഴകം ഒരുപക്ഷെ മാറി നിന്ന കാലത്ത് മീരയെ മറന്നിരിക്കാമെന്നും അഭിപ്രായമുണ്ട്.

Read more about: nayanthara meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X