'ആ കുടുംബം നശിപ്പിച്ച് ശാപം ഏറ്റുവാങ്ങണോ; നയൻതാര എന്റെ വീട്ടിൽ വന്നിട്ടുണ്ട്; പ്രഭുദേവയുമായി അകന്നപ്പോൾ'

നയൻതാര ബിയോണ്ട് ദ ഫെയറിടെയിൽ എന്ന ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെ നയൻതാരയുടെ ജീവിതമാണ് ആരാധകർക്കിടയിലെ ചർച്ച. പ്രതിസന്ധികളെ അതിജീവിക്കാൻ നയൻതാര കാണിച്ച മനക്കരുത്തിനെ ഏവരും അഭിനന്ദിക്കുന്നു. താരത്തിന്റെ ജീവിതം അടിമുടി മാറുന്നത് പ്രഭുദേവയുമായുണ്ടായ ബന്ധം തകർന്ന ശേഷമാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവയുമായി നയൻതാര അടുത്തപ്പോൾ സിനിമാ ലോകത്ത് ഇത് വലിയ ചർച്ചയായി. പ്രഭുദേവയുടെ ഭാര്യ ഇരുവർക്കുമെതിരെ പരസ്യമായി രം​ഗത്ത് വരികയും ചെയ്തു.

ഗോസിപ്പ് കോളങ്ങളിൽ നിറം പിടിപ്പിച്ച് കഥകളും കൂടി വന്നതോടെ നയൻതാരയുടെ കുടുംബത്തെയും ഇതേറെ ബാധിച്ചു. മകൾ കെെവിട്ട് പോയി എന്ന് തോന്നിയ ഒരു ഘട്ടം ഉണ്ടായിരുന്നെന്ന് നയൻതാരയുടെ അമ്മ ഓമന കുര്യൻ ഡോക്യുമെന്ററിയിൽ തുറന്ന് പറയുന്നുണ്ട്. ഇപ്പോഴിതാ പ്രഭുദേവ- നയൻതാര ബന്ധത്തെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Nayanthara  Prabhu Deva

കരിയർ വിട്ട് പ്രഭുദേവയെ വിവാഹം ചെയ്യാൻ നയൻതാര തീരുമാനിച്ചപ്പോൾ തനിക്ക് ആശങ്ക തോന്നിയിരുന്നെന്ന് കുട്ടി പത്മിനി ഒരിക്കൽ തുറന്ന് പറയുകയുണ്ടായി. കരിയറിലെ പീക്കിൽ നിൽക്കുമ്പോൾ ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ എനിക്ക് ഭയം തോന്നി. എന്തിന് ഇങ്ങനെയൊരു തെറ്റ് ചെയ്യുന്നെന്ന് തോന്നി. എന്തിനാണ് തിരക്ക് പിടിച്ച് വിവാഹം ചെയ്യുന്നത്, ടോപ്പിൽ നിൽക്കുകയാണ് കുറച്ച് കൂടി കാത്തിരുന്നിട്ട് പോരെ വിവാഹമെന്ന് തോന്നി.

അതേ ഉയരത്തിലായിരുന്നു നദിയ മൊയ്തു ഉണ്ടായിരുന്നത്. പക്ഷെ നദിയ ശരിയായ തീരുമാനമാണെടുത്തത്. കല്യാണം കഴിഞ്ഞ് രണ്ട് മക്കൾക്ക് ജന്മം നൽകി. കുട്ടികൾ വളർന്ന ശേഷം വീണ്ടും അഭിനയിക്കാൻ വന്നു. ഇന്നും നല്ല നിലയിലാണുള്ളത്. പക്ഷെ നയൻതാര ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ എനിക്കത് തെറ്റായി തോന്നിയതിന് കാരണമുണ്ട്.

പ്രഭുദേവ സർ നേരത്തെ വിവാഹിതനാണ്. വിവാഹിതനായ ഒരാളുടെ ജീവിതത്തിലേക്ക് കടന്ന് ആ കുടുംബ നശിപ്പിക്കണോ ആ ശാപം വാങ്ങണോ എന്നൊക്കെ ചിന്തിച്ചു. ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. വിഘ്നേശ് വളരെ നല്ല വ്യക്തിയാണ്. നയൻതാരയെ എനിക്ക് നന്നായി അറിയാം. എന്റെ വീട്ടിൽ ഒരുപാട് തവണ വന്നിട്ടുണ്ട്. ഒരു മകളോടെന്നെ പോലെയുള്ള വാത്സല്യം നയൻതാരയോട് തനിക്കുണ്ടെന്നും കുട്ടി പത്മിനി പറഞ്ഞു.

പ്രഭുദേവയുമായുള്ള വിവാഹം മുടങ്ങിയതോടെ തകർന്ന് പോകാതെ മുന്നോട്ട് നീങ്ങിയ നയൻതാര താൻ അഭിനന്ദിക്കുന്നെന്നും കു‌ട്ടി പത്മിനി അന്ന് വ്യക്തമാക്കി. 20 വർഷം ഇൻഡസ്ട്രിയിൽ മുൻനിരയിൽ നിൽക്കാൻ ഫേവറിസം കൊണ്ട് മാത്രം സാധിക്കില്ലെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

പ്രഭുദേവയ്ക്കൊപ്പം ജീവിതമാരംഭിക്കാൻ തീരുമാനിച്ചപ്പോൾ കരിയർ വിടാൻ ഒരുങ്ങിയതാണ് നയൻതാര. ഇതേക്കുറിച്ച് നടി ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട്. പ്രഭുദേവയുടെ ആവശ്യ പ്രകാരമാണ് കരിയർ വിടാൻ അന്ന് തീരുമാനിച്ചതെന്ന് നയൻതാര തുറന്ന് പറഞ്ഞു. അതേസമയം പ്രഭുദേവയുടെ പേരെടുത്ത് പറയുന്നില്ല. അയാൾ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇൻഡസ്ട്രി വിട്ടത്. തനിക്ക് മറ്റൊരു ഓപ്ഷനില്ലായിരുന്നു എന്നാണ് നയൻതാര പറഞ്ഞത്. ഭർത്താവ് വിഘ്നേശ് ശിവനോടൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നയൻ‌താര ഇന്ന്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X