വിവാഹത്തിന്റെ വക്കിൽ വെച്ച് അപകടം തിരിച്ചറിഞ്ഞവർ; തകർന്നിരിക്കെ തൃഷയും നയൻതാരയും പഠിച്ച പാഠം

തെന്നിന്ത്യൻ സിനിമയിലെ താരമൂല്യമുള്ള രണ്ട് നായിക നടിമാരാണ് തൃഷയും നയൻതാരയും.‍ തൃഷ ഇന്നും എവ​ഗർ​ഗ്രീൻ നായിക നടിയാണെങ്കിൽ നയൻതാര ലേഡി സൂപ്പർ സ്റ്റാറാണ്. രണ്ട് പേരും കരിയറിനെ നോക്കിക്കാണുന്ന രീതിയും വ്യത്യസ്തമാണ്. രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയറിൽ മുമ്പ് ചെയ്ത അതേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ തൃഷ താൽപര്യപ്പെടുന്നില്ല. വിണ്ണെെത്താണ്ടി വരുവായ, കൊടി, 96, പൊന്നിയിൻ സെൽവൻ തുടങ്ങിയ സിനിമകൾ പരിശോധിച്ചാൽ നടിയുടെ കഥാപാത്രങ്ങളുടെ വ്യത്യസ്തത മനസ്സിലാവും.

അഭിനേത്രിയെന്ന നിലയിൽ കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് തൃഷയ്ക്കിഷ്ടം. മറുവശത്ത് നയൻതാരയെ സംബന്ധിച്ച് താരമൂല്യവും സിനിമയുടെ മാർക്കറ്റും പ്രധാനമാണ്. കരിയറിൽ നടി തന്റെ അഭിനയ മികവിനപ്പുറം പ്രാധാന്യം നൽകുന്നത് താരമൂല്യത്തിനാണ്. സൂപ്പർ സ്റ്റാർ, ബി​ഗ് ബജറ്റ് സിനിമയാണെങ്കിൽ ചെറിയൊരു വേഷമായാലും നയൻതാര ചെയ്യും.

 Nayanthara, Trisha

അണ്ണാത്തെ, ബി​ഗിൽ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. നയൻതാരയെ പോലെ താരത്തിളക്കമുള്ള നടി എന്തിനാണ് ഇത്രയും പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ ചെയ്യുന്നതെന്ന് ആരാധകർ ചോദിച്ചേക്കാം. എന്നാൽ നടി ഇതിൽ കാണുന്നത് പ്രതിഫലവും സൂപ്പർ സ്റ്റാർ സിനിമ ഉറപ്പ് നൽകുന്ന മിനിമം സാമ്പത്തിക വിജയുമാണ്.

ഒരേ കാലഘട്ടത്തിൽ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നവരാണ് നയൻതാരയും തൃഷയും. രണ്ട് പേരും ഇന്നും അതേ വേ​ഗത്തിൽ കരിയറിൽ മുന്നേറുന്നു. ഇതിനിടെ പല നടിമാർ വന്ന് പോയെങ്കിലും കരിയറിനെ മുറുകെ പിടിച്ചവർ നയൻതാരയും തൃഷയുമാണ്. ഇവരുടെ ജീവിതത്തിലും ചില നാടകീയ സംഭവങ്ങളുണ്ടായി.

രണ്ട് പേരും ഒരു ഘട്ടത്തിൽ കരിയർ വിട്ട് വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ചവരാണ്. എന്നാൽ വിധി ഇവർക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു. 2015 ലാണ് വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തൃഷ തീരുമാനിക്കുന്നത്. വ്യവസായിയായ വരുൺ മന്യനായിരുന്നു തൃഷ കണ്ടെത്തിയ പങ്കാളി. കുടുംബക്കാർ ചേർന്നുറപ്പിച്ച വിവാഹം പക്ഷെ നിശ്ചയത്തിന് പിന്നാലെ പിരിഞ്ഞു.

 Nayanthara, Trisha

വരുണിനും ബന്ധുക്കൾക്കും തൃഷ വിവാഹ ശേഷം അഭിനയിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. എന്നാൽ തൃഷ കരിയർ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. ഈ പ്രശ്നങ്ങൾ പുകഞ്ഞതോടെ വിവാഹം വേണ്ടെന്ന് ഇരു കൂട്ടരും തീരുമാനിക്കുകയായിരുന്നു. വരുൺ പിന്നീട് മറ്റൊരു വിവാഹം ചെയ്തു. തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.

മറുവശത്ത് നയൻതാരയും ഒരു ഘട്ടത്തിൽ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോയിരുന്നു. ഡാൻസറും നടനുമായ പ്രഭുദേവയുമായി പ്രണയത്തിലായിരുന്നു. പ്രഭുദേവ നേരത്തെ വിവാഹിതനായതിനാൽ‌ ചില വിവാദങ്ങൾ തുടക്ക കാലത്തെ ഉണ്ടായിരുന്നു. പ്രഭുദേവയുമായി വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കാനാ​ഗ്രഹിച്ച നയൻതാര സിനിമാ അഭിനയം നിർത്താനും തീരുമാനിച്ചു.

 Nayanthara

2011 ലെ രാമ രാജ്യം എന്ന സിനിമയ്ക്ക് ശേഷം ഇനി അഭിനയിക്കുന്നില്ലെന്ന് നടി പ്രഖ്യാപിച്ചു. എന്നാൽ അപ്രതീക്ഷിത സംഭവങ്ങളാണ് പിന്നീട് നടന്നത്. നയൻതാര-പ്രഭുദേവ പ്രണയത്തിൽ വിള്ളലുണ്ടാവുകയും ഇരുവരും പിരിയുകയും ചെയ്തു. മാനസികമായി ഏറെ തകർന്ന നയൻതാര പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ചു വരികയായിരുന്നു.

9 മാസത്തോളം സിനിമാ രം​ഗത്ത് നിന്ന് നടി ഈ വിഷമത്തിൽ വിട്ടു നിന്നിരുന്നു. പ്രണയത്തിനും വിവാഹത്തിനമപ്പുറം സിനിമാ കരിയറിന് തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യം രണ്ട് പേരും തിരിച്ചറിഞ്ഞു. പിന്നീടൊരിക്കലും സിനിമാ രം​ഗം വിടുന്നതിനെക്കുറിച്ച് രണ്ട് പേരും ആലോചിച്ചിട്ടില്ല. വിഘ്നേശ് ശിവനുമായുള്ള വിവാഹ ശേഷവും സിനിമാ രം​ഗത്ത് നയൻതാര തുടർന്നു.

Read more about: nayanthara trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X