വിഘ്‌നേഷിനോട് ഇടഞ്ഞ് നയൻതാര; വൈറൽ പോസ്റ്റിന് പിന്നിലെ സത്യം എന്താണ്?
തമിഴ് സിനിയിലെ മാതൃക ദമ്പതികൾ എന്ന് പേരെടുത്തവരാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, സംവിധായകൻ വിഘ്‌നേശ് ശിവനും. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ ഇരുവരും, നീണ്ട കാലത്തെ ഡേറ്റിങ്ങിന് ശേഷമാണ് വിവാഹിതരായത്. ഉലക്, ഉയിർ എന്ന് പേരിട്ട ഇരട്ട ആൺകുട്ടികളുടെ മാതാപിതാക്കളാണ് ഇന്ന് ഇരുവരും. എന്നാൽ, നയൻതാര പോസ്റ്റ് ചെയ്ത്, പിന്നീട് നീക്കം ചെയ്തുവെന്ന് പറയപ്പെടുന്ന പോസ്റ്റ് വൈറലായതോടെ, താരവും ഭർത്താവും തമ്മിൽ അകൽച്ചയിലാണെന്ന് സംശയിക്കുകയാണ് സോഷ്യൽ മീഡിയ.
നയൻതാരയും വിഘ്‌നേഷും തമ്മിൽ അകൽച്ചയിലോ? സത്യമിതാണ്
പ്രശസ്ത നടി നയൻതാര അടുത്തിടെ തന്റെ ഭർത്താവിനെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പോസ്റ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു പോസ്റ്റ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. സൂപ്പർ താരവും ഭർത്താവ് വിഘ്‌നേശ് ശിവനും ലൈംഗിക പീഡനകേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററെ സപ്പോർട്ട് ചെയ്തതിന് സോഷ്യൽ മീഡിയ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഈ പുതിയ വഴിത്തിരിവ്.

നയൻതാരയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ എഡിറ്റ് ചെയ്ത ചിത്രമാണെന്ന് തോന്നിപ്പിക്കുന്ന ഒരു സ്ക്രീൻഷോട്ട് അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഘ്നേഷ് ശിവന്റെ ചില പ്രവൃത്തികളിൽ നയൻതാര നിരാശയാണെന്ന് സൂചിപ്പിക്കുന്ന രീതിയിലാണ് അതിലെ കുറിപ്പ് എഴുതിയിരിക്കുന്നത്. "ഒരു വിഡ്ഢിയെ വിവാഹം കഴിക്കുമ്പോൾ വിവാഹം ഒരു തെറ്റാവുകയാണ്. പുരുഷന്മാർ സാധാരണയായി വളരാറില്ല എന്ന് വച്ച് നിങ്ങളുടെ ഭർത്താവിന്റെ പ്രവൃത്തികൾക്ക് നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടുന്നതാണ് നല്ലത്. എനിക്കെല്ലാം മതിയായി," ഡിലീറ്റ് ചെയ്തുവെന്ന് പറയപ്പെടുന്ന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ കുറിപ്പ് ഇങ്ങനെയാണ്.
എന്നാൽ, ഇത് ഉറപ്പായും നയൻതാര പോസ്റ്റ് ചെയ്ത കുറിപ്പല്ലെന്നും, നടിയെയും ഭർത്താവ് വിഘ്‌നേശ് ശിവനെയും എതിർക്കുന്ന ആരോ ഒരാൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണെന്നുമാണ് സോഷ്യൽ മീഡിയ പ്രേക്ഷകരുടെ കണ്ടെത്തൽ. അതിന് തെളിവായി പോസ്റ്റിൽ കാണുന്ന സമയവും, ഉപയോഗിച്ചിരിക്കുന്ന ഭാഷയുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും, ഫേയ്ക്ക് പോസ്റ്റ് ആണെന്ന് അറിയാതെ സമൂഹ മാധ്യമങ്ങളിൽ, പ്രത്യേകിച്ച് റെഡിറ്റിൽ, നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും ദാമ്പത്യം പ്രശ്നങ്ങൾക്ക് നടുവിലാണെന്ന തരത്തിൽ ഉള്ള ചർച്ചകൾ നടന്നു വരികയാണ്.

എന്നാൽ, നയൻതാരയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ, ഈ വൈറൽ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഫെയ്ക്ക് ആണെന്നും, താരവും ഭർത്താവ് വിഘ്‌നേശ് ശിവനും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ല എന്നും, വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ജവാൻ നായികയും പ്രശസ്ത സംവിധായകനും ഇത് വരെ ഈ പുതിയ സോഷ്യൽ മീഡിയ വിവാദത്തോട് പ്രതികരിച്ചിട്ടില്ല.
കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം നയൻതാര മലയാള സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത്, മമ്മൂട്ടി നായക വേഷത്തിലും, മോഹൻലാൽ ഒരു പ്രധാന കഥാപാത്രമായും എത്തുന്ന ചിത്രത്തിൽ, നായികയാവുന്ന സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ്. പാട്രിയോട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അടുത്ത ഘട്ട ഷൂട്ടിനായി പ്രശസ്ത താരം ഉടനെ കൊച്ചിയിൽ എത്തും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ സ്വന്തമല്ല. https://www.instagram.com/wikkiofficial/, www.reddit.com/r/KollyGossips/എന്നീ പേജുകളിൽ നിന്ന് നിന്ന് എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











