ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവ് തിരുത്തണം, പക്ഷെ വിഘ്നേശ് ചെയ്യുന്നത്; അഹങ്കാരമെന്ന് വിമർശനം
തൊട്ടതെല്ലാം വിവാദമാകുന്ന സമയമാണ് നയൻതാരയ്ക്കിത്. പൊതുവിടങ്ങളിൽ വെച്ച് എന്തെങ്കിലും തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിക്കാനും താരത്തെ വിമർശിക്കാനും തമിഴ് മീഡിയകളും യൂട്യൂബേർസുമെല്ലാം മത്സരിക്കുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ പല തവണ വിവാദത്തിൽ അകപ്പെട്ടെങ്കിലും ഏറെക്കാലത്തിന് ശേഷം അടുത്ത കാലത്താണ് താരം പ്രൊഫഷനുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ അകപ്പെടുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ ബിസിനസ് പ്രൊഡക്ടുമായി ബന്ധപ്പെട്ട് നടന്ന ഇവന്റും വിവാദത്തിലായി.
ഇൻഫ്ലുവൻസർസുമായി കൂടിക്കാഴ്ച ഇവന്റിൽ തീരുമാനിച്ചിരുന്നു. നയൻതാരയെ കാണാൻ നിരവധി പേരെത്തി. എന്നാൽ ആറ് മണിക്കൂർ വെെകിയാണ് നടി ചടങ്ങിനെത്തിയത്. പ്രസംഗത്തിന് ശേഷം ഇൻഫ്ലുവൻസർമാർക്കൊപ്പം ഫോട്ടോ എടുത്ത് മടങ്ങുകയും ചെയ്തു. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ചില ഇൻഫ്ലുവൻസേർസ് തുറന്ന് പറഞ്ഞു.

ഇവന്റിനിടയിലെ ചില ദൃശ്യങ്ങളും വൈറലായി. ആളുകൾ വിഘ്നേശ് ശിവനെയും നയൻതാരയെയും കണ്ട് തിരക്ക് കൂട്ടിയപ്പോൾ സംഘാടകരിലൊരാൾ നയൻതാര നമ്മളെ പോലെയല്ല, വലിയ ആളുകളാണ്, നിങ്ങൾ സംയമനം പാലിക്കണമെന്ന് പറഞ്ഞു. ഇതെല്ലാം നയൻതാരയ്ക്ക് നേരെ വിമർശനം വരാൻ കാരണമായി. പൊതുവെ താനഭിനയിക്കുന്ന സിനിമകളുടെയൊന്നും ഇവന്റിന് പോകാത്ത താരമാണ് നയൻതാര.
എന്നാൽ സ്വന്തം ബിസിനസുകളുമായി ബന്ധപ്പെട്ടുള്ള പരിപാടികൾക്ക് എത്തുന്നു. വിമർശനങ്ങൾ കടുക്കുമ്പോൾ തന്റെ കർശന നിബന്ധനകളിൽ നയൻതാര മാറ്റം വരുത്തുന്നില്ല. ഇതാണ് കാര്യങ്ങൾ കൂടുതൽ മോശമാക്കുന്നതെന്ന് അഭിപ്രായമുണ്ട്. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി. നയൻതാരയ്ക്ക് അഹങ്കാരം തലയ്ക്ക് പിടിച്ചിട്ടുണ്ടെന്ന് ബിസ്മി പറയുന്നു.

ഞാൻ പ്രൊമോഷന് വന്നത് കൊണ്ട് സിനിമ ഓടില്ലെന്നാണ് നയൻതാര പറഞ്ഞിരുന്നത്. ഈ കള്ളം നിർമാതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. പക്ഷെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന സിനിമകളുടെ പ്രാെമോഷന് വരുന്നുണ്ട്. ഈയടുത്ത് നടന്ന അവരുടെ ഇവന്റുകളെല്ലാം സ്വന്തം പ്രൊഡക്ട് വിൽക്കാൻ വേണ്ടിയാണ്. വിഘ്നേശ് ശിവനെ വിവാഹം ചെയ്ത ശേഷം നയൻതാരയുടെ അഹങ്കാരം വീണ്ടും കൂടി. അതിന് കാരണം വിഘ്നേശ് ശിവനാണെന്ന് കരുതുന്നു.
ഭാര്യയും ഭർത്താവുമാകുമ്പോൾ ഭർത്താവ് തെറ്റ് ചെയ്താൽ ഭാര്യ പറഞ്ഞ് മനസിലാക്കും. ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവും. നയൻതാരയുടെ ഭാഗത്ത് തെറ്റുണ്ടാകുമ്പോൾ വിഘ്നേശ് ശിവൻ അത് തിരുത്തണം. പകരം രണ്ട് പേരും ചേർന്ന് ഇത്തരം തെറ്റുകൾ ചെയ്യുകയാണെന്നും ബിസ്മി വിമർശിച്ചു. നേരത്തെ ബിസ്മിക്കെതിരെ നയൻതാര പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
തന്റെ പേര് വെച്ചാൽ വ്യൂവേഴ്സ് ഉണ്ടാകുന്നതിനാൽ ചിലർ തന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയാണെന്ന് നയൻതാര പറഞ്ഞു. താനിത് കാര്യമാക്കുന്നില്ലെന്നും അവർ പറയുന്ന ഒരു കാര്യവും സത്യമല്ലെന്നും നടി വ്യക്തമാക്കി. കരിയറിലെ തിരക്കുകളിലാണ് നയൻതാരയിപ്പോൾ. മലയാളത്തിലും തമിഴിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications