മുത്തശ്ശിക്കൊപ്പം കളിച്ചും ചിരിച്ചും ഉയിരും ഉലകവും, രണ്ടുപേരും വിക്കിയുടെ കാർബൺ കോപ്പി, നയൻസിന്റെ ക്രിസ്മസ്!

മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും വരവിനുശേഷം നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ആഘോഷങ്ങളും സന്തോഷങ്ങളുമെല്ലാം ഇവരെ ചുറ്റിപറ്റിയാണ്. എല്ലാ ആ​ഘോഷദിവസങ്ങളും കുടുംബത്തോടൊപ്പം ചിലവഴിക്കാനാണ് നയൻതാരയും വിഘ്നേഷ് ശിവനും എപ്പോഴും ശ്രമിക്കാറുള്ളത്. അത്തരത്തിൽ ഇത്തവണ കൊച്ചിയിൽ അമ്മയുടെ അടുത്തേക്കാണ് നയൻതാരയും വിഘ്നേഷ് ശിവനും ക്രിസ്മസ് ആഘോഷിക്കാൻ എത്തിയത്. ക്രിസ്മസിന് രണ്ട് ​ദിവസം മുമ്പ് തന്നെ വിക്കിയും നയൻതാരയും മക്കൾക്കൊപ്പം കൊച്ചിയിൽ എത്തിയിരുന്നു.

കൊച്ചിയിൽ തന്റെ മാതാപിതാക്കൾക്കൊപ്പമാണ് നയൻതാര ക്രിസ്മസ് ആഘോഷിച്ചത്. സിനിമയിൽ സജീവമായ ശേഷം തിരുവല്ലക്കാരി ഡയാന കുര്യൻ ചെന്നൈയിൽ സെറ്റിൽഡാണ്. ഇത്തരം വിശേഷ ദിവസങ്ങൾ വരുമ്പോൾ മാത്രമാണ് കേരളത്തിലേക്ക് നയൻതാര എത്തുന്നത്. താരത്തിന്റെ പിതാവ് വാർധക്യസഹജമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നയാളാണ്.

Nayanthara, Vignesh Shivan

അതുകൊണ്ട് കൂടിയാണ് വിശേഷ ദിവസങ്ങളിൽ കൊച്ചയിലേക്ക് നയൻസ് ഓടി എത്തുന്നത്. കൊച്ചിയിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ചിത്രങ്ങൾ വിഘ്നേഷ് ശിവനും നയൻതാരയും സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. സ്നേഹത്തിലും പ്രാർത്ഥനയിലും വിശ്വസിക്കുന്ന എല്ലാവർക്കും ക്രിസ്മസ് ആശംസകൾ... ദൈവത്തിലും നിങ്ങളെ ജീവനോടെ നിലനിർത്തുന്ന എല്ലാ ശക്തമായ പ്രകടനങ്ങളിലും വിശ്വസിക്കുക എന്നായിരുന്നു കുടുംബചിത്രങ്ങൾ പങ്കിട്ട് വിഘ്നേഷ് ശിവൻ കുറിച്ചത്.

എല്ലാവരും ക്രിസ്മസ് തീമിൽ വസ്ത്രം ധരിച്ചാണ് ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നയൻതാരയുടെ അമ്മ ഓമനയും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു.

നയൻതാരയുടെയും കുടുംബത്തിന്റെയും ക്രിസ്മസ് ആഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ ഫോട്ടോകൾക്ക് ആരാധകരിൽ നിന്ന് വളരെയധികം സ്നേഹമാണ് ലഭിക്കുന്നത്. മുത്തശ്ശി ഓമന കുര്യനൊപ്പം കളിച്ചും ചിരിച്ചും ഇരിക്കുന്ന ഉയിരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങളും വിഘ്നേഷ് പങ്കിട്ടിട്ടുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഉയിരും ഉലകവും ഒന്നാം പിറന്നാൾ ആഘോഷിച്ചത്.

അതിനുശേഷമാണ് മക്കളുടെ ചിത്രങ്ങൾ നയൻതാരയും വിഘ്നേഷ് ശിവനും സോഷ്യൽമീഡിയയിൽ പങ്കിട്ട് തുടങ്ങിയത്. കഴിഞ്ഞ ക്രിസ്മസിന് ഉയിരും ഉലകവും കൈക്കുഞ്ഞുങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ ക്രിസ്മസാണ് നയൻസിനും വിക്കിക്കും ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യാൻ പറ്റിയ ക്രിസ്മസ്. നയൻതാരയുടെ കുടുംബചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് താരകുടുംബത്തിന് ക്രിസ്മസ് ആശംസകൾ നേർന്ന് എത്തുന്നത്.

Nayanthara, Vignesh Shivan

ഉയിരിനും ഉലകത്തിനും വിഘ്നേഷ് ശിവന്റെ മുഖച്ഛായ കൂടിവരുന്നുവെന്നാണ് ആരാധകരിൽ ഏറെയും പേർ കുറിച്ചത്. സറോ​ഗസിയിലൂടെയാണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എൻ. ശിവ എന്നുമാണ്.

പേരിലെ എൻ എന്നത് ലോകത്തിലെ ഏറ്റവും മികച്ച അമ്മയായ നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണെന്നാണ് വിഘ്നേഷ് മുമ്പൊരിക്കൽ പറഞ്ഞത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2022 ജൂണ്‍ ഒമ്പതിനാണ് വിഘ്‌നേഷും നയന്‍സും വിവാഹിതരായത്. നയൻതാര നായികയായി ഏറ്റവും അവസാനം പുറത്തെത്തിയ ചിത്രം അന്നപൂർണിയാണ്. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ബ്രാഹ്മണ കുടുംബത്തിലെ കഥാപാത്രമായാണ് നയൻതാര എത്തിയത്.

ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് സിനിമ പറയുന്നത്. ഏറ്റവും ഒടുവിൽ കാത്തുവാക്ക്ല രണ്ട് കാതലാണ് വി​ഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ. ശേഷം അടുത്തിടെ അജിത്തിനെ നായകനാക്കി ഒരു സിനിമയുടെ പണിപ്പുരയിലക്ക് വിക്കി കടന്നിരുന്നു. എന്നാൽ നിർമാണ കമ്പനിക്ക് കഥ ഇഷ്ടപ്പെടാതായതോടെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. പ്രദീപ് രംഗനാഥനെ നായകനാക്കി വി​ഘ്നേഷ് ഒരുക്കുന്ന എൽഐസി സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ താരം.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X