വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷം, ഇപ്പോഴും വിളിക്കുന്നത് മാഡമെന്ന്; രാവിലെ മുതൽ ജോലി, വഴക്കിടില്ലെന്ന് വിഘ്നേശ്

താര ദമ്പതികളായ വിഘ്നേശ് ശിവന്റെയും നയൻതാരയുടെയും മൂന്നാം വിവാഹ വാർഷിക ദിനമാണിന്ന്. തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ചർച്ച ചെയ്ത വിവാഹമായിരുന്നു നയൻതാരയുടേത്. മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഉയിർ,ഉലകം എന്നീ രണ്ട് ആൺമക്കളും ദമ്പതികൾക്ക് പിറന്നു. സരൊ​ഗസിയിലൂടെയായിരുന്നു ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനം. വിവാഹ വാർഷിക ദിനത്തിൽ നയൻതാര-വിഘ്നേശ് ശിവൻ പ്രണയ കഥ വീണ്ടും ചർച്ചയാവുകയാണ്.

നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നയൻ‌താരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. അന്ന് വിഘ്നേശ് കരിയറിൽ ശ്രദ്ധിക്കപ്പെടാത്ത സംവിധായകനാണ്. നയൻതാര താരറാണിയും. എന്നാൽ ഈ അന്തരം ഇവരുടെ അടുപ്പത്തെ ബാധിച്ചില്ല. പ്രണയം ആദ്യം തുറന്ന് പറയുന്നത് നയൻ‌താരയാണ്. പ്രണയത്തിലായ കാര്യം സെറ്റിൽ ആരും അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു. സെറ്റിൽ ഇരുവർക്കുമൊപ്പം അടുത്തിടപഴകിയിരുന്നു നടി രാധിക ശരത്കുമാറിന് പോലും ഇക്കാര്യം അറിയില്ലായിരുന്നു. ഷൂട്ട് കഴിഞ്ഞ് വന്ന ശേഷം നടൻ ധനുഷാണ് രാധികയെ ഈ വിവരം അറിയിച്ചത്. പ്രണയത്തിലായതിനെക്കുറിച്ച് വിഘ്നേശും നയൻതാരയും അടുത്തിടെ നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിൽ തുറന്ന് സംസാരിച്ചി‌ട്ടുണ്ട്.

Nayanthara  Vignesh Shivan
Photo Credit: Instagram / Nayanthara

ഷൂട്ടെല്ലാം കഴിഞ്ഞ് പോയ ശേഷം സെറ്റിലെ സമയം ഞാൻ മിസ് ചെയ്യുന്നെന്ന് മെസേജ് വന്നു. ഞാനും മിസ് ചെയ്യുന്നെന്ന് മറുപടി നൽകി. ആരായിരുന്നാലും ഭം​ഗിയുള്ള പെൺകുട്ടിയെ കണ്ടാൽ നോക്കും. എന്നാൽ നയൻ മാമിനെ അങ്ങനെ ഞാൻ കണ്ടിട്ടേയില്ലെന്നും വിഘ്നേശ് പറഞ്ഞു. എനിക്ക് പ്രോസസ് ചെയ്യാനേ പറ്റിയിരുന്നില്ല. പ്രാങ്ക് ആണെന്ന് കരുതി. അതിന് ശേഷം ഒരു ദിവസം വളരെ സീരിയസായി ഫോണിൽ സംസാരിച്ചെന്നും വിഘ്നേശ് ഓർത്തു.

ഇതേക്കുറിച്ച് നയൻതാരയും സംസാരിച്ചു. ആദ്യമായിട്ടായിരുന്നു ഞാൻ ആദ്യ സ്റ്റെപ്പ് എടുക്കുന്നത്. റിലേഷൻഷിപ്പിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും ഞങ്ങൾക്കന്ന് പ്രഷറായിരുന്നു. വിക്കി എന്നെ കാണാൻ കൂട്ടാക്കിയിരുന്നില്ല. ഞാനിപ്പോൾ ഷൂട്ടിലാണ്, അങ്ങോട്ട് വരാൻ പറ്റില്ല. കൊച്ചിയിലേക്ക് വന്ന് കാണാമോ എന്ന് ഞാൻ വിക്കിയോട് ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ വിക്കി ഒരു മാസത്തേക്ക് വന്നില്ല. എന്തുകൊണ്ട് അവ​ഗണിക്കുന്നെന്ന് ചോദിച്ചിരുന്നെന്നും അന്ന് നയൻതാര തുറന്ന് പറഞ്ഞു. ഒടുവിൽ വിക്കി കൊച്ചിയിലേക്ക് വന്നു.

Nayanthara  Vignesh Shivan
Photo Credit: Instagram / Nayanthara

തമ്മിൽ കണ്ട നിമിഷം പ്രണയത്തിലാണെന്ന് ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാമായിരുന്നെന്നും നയൻതാര അന്ന് ഓർത്തു. നയൻതാരയ്ക്ക് വലിയ ബഹുമാനം നൽകുന്നയാളാണ് വിഘ്നേശ് ശിവൻ. നടിയെ പേരെടുത്ത് വിളിക്കാറു പോലുമില്ല. നയൻതാര മാം, അവർ എന്നൊക്കെയാണ് വിഘ്നേശ് ഭാര്യയെ അഭിമുഖങ്ങളിൽ അഭിസംബോധന ചെയ്യാറ്. വിഘ്നേശ് ഒരേ സമയം തന്റെ തന്റെ ശക്തിയും ദൗർബല്യവുമാണെന്നാണ് നയൻതാര പറയാറുള്ളത്. വിഘ്നേശിനോടുള്ള സ്നേഹം പൊതുവേദികളിൽ പ്രകടിപ്പിക്കാൻ നയൻതാര മടിക്കാറില്ല.

നയൻതാരയുമായി വഴക്കുണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കൽ വിഘ്നേശ് ശിവൻ മറുപടി നൽകി. വഴക്കിടാനുള്ള സമയമില്ല. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഒരുപാട് ജോലികളുണ്ട്. ചർച്ചകൾ നടക്കുമെന്നല്ലാതെ വഴക്കുകൾ ദെെവാനു​ഗ്രഹത്താൽ ഉണ്ടാകാറില്ല. രണ്ട് പേരും വളരെ പ്രാക്ടിക്കലാണെന്നും വിഘ്നേശ് ശിവൻ പറഞ്ഞു.

വിവാഹ വാർഷിക ദിനത്തിൽ ഹൃദ്യമായ കുറിപ്പ് നയൻതാര പങ്കുവെച്ചിട്ടുണ്ട്. ആരാണ് മറ്റൊരാളെ കൂടുതൽ സ്നേഹിക്കുന്നതെന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചേക്കും. നിങ്ങൾക്ക് ഒരിക്കലും ഉത്തരം കണ്ടെത്താതിരിക്കട്ടെ. എങ്ങനെ ഞങ്ങളെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആ​ഗ്രഹിച്ചതെല്ലാം നിന്നെയാണ്. എങ്ങനെയായിരിക്കണം സ്നേഹമെന്ന് നീ കാണിച്ച് തന്നു. വാർഷികാശംസകൾ പാർട്ണർ. എപ്പോഴും എന്നേക്കും സ്നേ​ഹിക്കുന്നു എന്നാണ് നയൻതാരയുടെ കുറിപ്പ്. നിരവധി പേർ താര ദമ്പതികൾക്ക് ആശംസകൾ അറിയിച്ചു.

More from Filmibeat

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X