For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇല്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എന്താ ചെയ്യുന്നേ... നയന്‍താരയും വിഘ്‌നേശും ഒരുങ്ങിത്തന്നെയാണല്ലോ...

  |

  2015 ല്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യമായി ആ ഗോസിപ്പുകള്‍ വന്നത്. ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ് ശിവനും നായിക നയന്‍താരയും പ്രണയത്തിലാണെന്ന്. അതോടൊപ്പം ഇരുവരും ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംവിധായകനും നായികയും തമ്മിലുള്ള പ്രണയം കാരണം സിനിമാ ഷൂട്ടിങ് നീണ്ടു പോകുന്നു എന്നും അത് സിനിമയുടെ നിര്‍മാണത്തെ കാര്യമായി ബാധിയ്ക്കുന്നു എന്നുമുള്ള പരാതി ഉയരുകയും ചെയ്തു. ഇതേ തുടര്‍ന്ന് നിര്‍മാതാവ് ധനുഷും നയന്‍താരയും തമ്മില്‍ തെറ്റിപ്പിരിഞ്ഞു എന്നും വാര്‍ത്തകള്‍ വന്നു.

  പക്ഷെ അപ്പോഴൊക്കെ നയന്‍താരയും വിഘ്‌നേശ് ശിവനും തങ്ങള്‍ പ്രണയത്തിലല്ല എന്ന വാദത്തില്‍ ഉറച്ചു നിന്നു. ഞങ്ങളുടെ സൗഹൃദത്തെ തെറ്റായി വ്യാഖാനിക്കരുത് എന്നും പ്രണയമല്ല സൗഹൃദമാണ് ഞങ്ങളുെട ഈ അടുപ്പമെന്നും വിഘ്‌നേശ് ട്വിറ്ററിലൂടെ ആവര്‍ത്തിച്ചു. അപ്പോഴും ഗോസിപ്പുകളും ഫോട്ടോകളും പ്രചരിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഒരു അവാര്‍ഡ് നിശയില്‍ വച്ച് നയന്‍താര തന്നെയാണ് ഇരുവരും പ്രണയത്തിലാണെന്ന സൂചന ശക്തമാക്കിയത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് വേണ്ടി കിട്ടിയ ഈ പുരസ്‌കാരം സംവിധായകനില്‍ നിന്ന് വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ നയന്‍, വിഘ്‌നേശ് തനിക്ക് ജീവിതത്തില്‍ ഏറ്റവും വേണ്ടപ്പെട്ട ആളാണെന്നും പറഞ്ഞു.

  അതിന് ശേഷം ഇരുവരുടെയും പ്രണയാദ്ര നിമിഷങ്ങള്‍ ഫോട്ടോകളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. പല ഫോട്ടോകള്‍ക്കും ആരാധകരുടെ പ്രത്യേക ശ്രദ്ധയും ലഭിച്ചു. അതിനിടയില്‍ വിഘ്‌നേശും നയന്‍താരയും വിവാഹിതരായി എന്നും ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഒരുമിച്ചാണ് താമസമെങ്കിലും വിവാഹം കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് കോടമ്പക്കത്ത് നിന്നും ലഭിയ്ക്കുന്ന വിവരം.

  nayanthara-vignesh

  അക്കാലത്ത് സങ്കടം തോന്നിയിരുന്നു! തടി ഉള്ളവരെല്ലാം അമിതമായി ഭക്ഷണം കഴിക്കുന്നവരല്ലെന്ന് രശ്മി ബോബന്‍

  തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

  മറ്റൊരു സെല്‍ഫി ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതാണ് ഇപ്പോള്‍ വിഷയം. ഇരുവരും കണ്ണാടിയില്‍ നോക്കി പകര്‍ത്തിയ ചിത്രം അല്‍പം പഴയതാണ്. പഴയകാല ഓര്‍മകള്‍ എന്ന ഹാഷ് ടാഗോടെയാണ് ഫോട്ടോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇരുവരും കറുത്ത വസ്ത്രം ധരിച്ച് ചുവന്ന കവറുള്ള ഫോണുപയോഗിച്ച് ഫോട്ടോ പകര്‍ത്തുന്നു. ഒരു പ്രത്യേക ആകര്‍ഷണം ഈ ഫോട്ടോയ്ക്ക ഉണ്ടെന്നാണ് ഇത് ഷെയര്‍ ചെയ്തു പോവുന്ന ആരാധകര്‍ പറയുന്നത്.

  രണ്ട് പ്രണയത്തിനും പ്രണയ തകര്‍ച്ചയ്ക്കും ശേഷമാണ് നയന്‍താര വിഘ്‌നേശിനെ കണ്ടെത്തിയത്. മുന്‍ കാമുകന്മാര്‍ കാണാന്‍ വേണ്ടി മനപൂര്‍വ്വമാണോ ഈ അവധിക്കാലത്ത് ഇങ്ങനെ ഫോട്ടോകള്‍ വാരിയെറിയുന്നത് എന്ന് ആരാധകരില്‍ ചിലര്‍ക്ക് സംശയമുണ്ട്. തന്നെക്കാള്‍ പ്രായത്തില്‍ ചെറുപ്പമുള്ള വിഘ്‌നേശിനെ നയന്‍ കണ്ടത്തിയതിന് പിന്നിലും അങ്ങനെ വല്ല ദുരുദ്ദേശവും ഉണ്ടോ എന്നാണ് ഇപ്പോള്‍ ഹേറ്റേഴ്‌സ് സംശയിക്കുന്നത്.

  English summary
  Nayanthara and Vignesh Shivan mirror selfie goes viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X