For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഏഴ് വർഷത്തെ പ്രണയം പൂവണിഞ്ഞു'; നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായി!

  |

  ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ഏഴ വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാ​ഹിതരായത്. വ്യാഴാഴ്ച രാവിലെ മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവരും തിരുപ്പതിയിൽ വെച്ച് വിവാഹിതരാകാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

  എന്നാൽ പ്രയോ​ഗിക ബുദ്ധിമുട്ടുകളെ തുടർന്ന് മഹാബലിപുരത്ത് വെച്ച് വിവാഹം നടത്താൻ തീരുമാനിച്ചത്.

  'എനിക്ക് അർഹതപ്പെട്ടത് തട്ടിയെടുത്തവൾ'; സണ്ണി ഡിയോളുമായുള്ള ഡിംപിളിന്റെ ബന്ധത്തെ കുറിച്ച് അമൃത സിങ്!

  മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടായിരുന്നു വിവാഹ വേദി. അനുഷ്ക-വിരാട് കൊഹ്‌ലി, കത്രീന കൈഫ്-വിക്കി കൗശൽ, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ-നടാഷ തുടങ്ങി നിരവധി ജോഡികളുടെ താര വിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയായ ശാദി സ്ക്വാഡാണ് നയൻതാര-വിഘ്നേഷ് വിവാഹവും ഏറ്റെടുത്ത് നടത്തുന്നത്.

  മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡ്ഡിംഗ് പ്ലാനേഴ്സാണ് ശാദി സ്ക്വാഡ്. കഴിഞ്ഞ വർഷമാണ് നയൻസും വിക്കിയും തങ്ങളുടെ വിവാഹ നിശ്ചയം നടത്തിയത്.

  'അസൂയയും അഹങ്കാരവും ഹോൾ സെയിലായി വിൽക്കുന്ന ഷോപ്പ്'; കൂട്ട ആക്രമണം നേരിട്ട ലക്ഷ്മിപ്രിയ ജയിച്ച് കാണിച്ചു!

  വളരെ രഹസ്യമായിട്ടായിരുന്നു ആ ചടങ്ങുകളും നടന്നത്. ഇരുവരും പ്രണയിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരാധകർ കേൾക്കാൻ കൊതിച്ചിരുന്ന കാര്യമാണ് ഇന്ന് സഫലമായിരിക്കുന്നത്.

  ഷാരൂഖ് ഖാൻ, രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു തുടങ്ങി തെന്നിന്ത്യൻ സൂപ്പർ താരങ്ങളും ബോളിവുഡിൽ നിന്ന് നിർമാതാവ് ബോണി കപൂർ അടക്കമുള്ളവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

  കനത്ത സുരക്ഷയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മാധ്യമങ്ങൾക്ക് വിവാഹ വേദിയിലേക്ക് കടക്കാൻ അനുവാദമുണ്ടായിരുന്നില്ല.

  നാനും റൗഡി താൻ സിനിമയുടെ സെറ്റിൽ വെച്ചാണ് വിക്കിയും നയൻസും പ്രണയത്തിലാകുന്നത്. തുടക്കത്തിൽ സംവിധായകനും നായികയും തമ്മിലുള്ള സൗഹൃദമായിരുന്നുവെങ്കിൽ പിന്നീട് അത് പ്രണയമായി മാറി. ഇരുവരും നാളുകളായി പരസ്പരം കരുത്തായി മുന്നോട്ട് സഞ്ചരിക്കുകയാണ്.

  രണ്ട് പ്രണയത്തകർച്ചകൾക്ക് ശേഷമാണ് നയൻസിന്റെ ജീവിതത്തിലേക്ക് വിക്കി വന്നത്. വിക്കിയുടെ സംവിധായകൻ എന്ന നിലയിലുള്ള രണ്ടാമത്തെ സിനിമയായിരുന്നു നാനും റൗഡി താൻ. വിജയ് സേതുപതിയായിരുന്നു നായകൻ.

  നാനും ​റൗഡി താൻ സിനിമയ്ക്ക് ശേഷം വിക്കിയുമായി നയൻസ് പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ആ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. 2018ലാണ് പ്രണയം ആരാധകരോട് പരസ്യപ്പെടുത്തിയത്.

  സംവിധായകൻ ​ഗൗതം വാസുദേവ് മോനോനാണ് വിവാഹാഘോഷത്തിന്റെ ഡയറക്ടർ എന്ന് റിപ്പോർട്ടുണ്ട്. വിവാഹം ഡോക്യുമെന്ററിയായി ചിത്രീകരിച്ച് പിന്നീട് ഒരു ഒടിടി പ്ലാറ്റ്‌ഫോം വഴി സ്ട്രീം ചെയ്യാനുള്ള പ്ലാനുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നെറ്റ് ഫ്ളിക്സുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

  വിവാഹത്തിന് മുന്നോടിയായി വിഘ്‌നേഷ് ശിവൻ സോഷ്യൽമീഡിയയിൽ മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.

  നയൻതാര തന്റെ ജീവിതത്തിലേക്ക് വന്നത് അനുഗ്രഹമായി കാണുന്നുവെന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്. ഒപ്പം നയൻസിനൊപ്പമുള്ള ചില ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവെച്ചിരുന്നു.

  Recommended Video

  'വിശ്വസിച്ചവരെല്ലാം ചതിച്ചു', ചേർത്ത് നിർത്തി വിക്കി. വിവാഹം ജൂണിൽ

  നയൻതാര സുമം​ഗലിയായി നിൽക്കുന്ന ചിത്രങ്ങൾ കാണാനുള്ള ആകാംഷയിലാണ് ആരാധകരും. ഉച്ചയോടെ വിവാഹ ചിത്രങ്ങൾ പങ്കുവെക്കുമെന്ന് വിഘ്നേഷ് ശിവൻ രണ്ട് ദിവസം മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

  'എന്റേ തങ്കമേ.... നീ ഇരിപ്പിടങ്ങൾക്കിടയിലൂടെ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ നീ നടന്നുവരുന്നത് കാണാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. പ്രിയപ്പെട്ട കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിന് തുടക്കമാകുന്നു' എന്നാണ് വിക്കി നയൻസിനെ കുറിച്ച് എഴുതിയത്.

  ഇരുവരുടേയും ഡിജിറ്റൽ വിവാഹ ക്ഷണക്കത്ത് അടുത്തിടെ വൈറലായിരുന്നു.

  Read more about: nayanthara
  English summary
  Nayanthara And Vignesh Shivan Officially Enter Wedlock, Marriage Pictures Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X