നയൻതാരയുടെ വിവാഹത്തിന് വിക്കി കൗശൽ-കത്രീന വിവാഹവുമായി സാമ്യമുണ്ടാകും, കാരണം ഇതാണ്!‌

‌ആറ് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം കാത്തിരുന്ന് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും വിവാഹിതയാകാൻ പോവുകയാണ്. സംവിധായകൻ വിഘ്നേഷ് ശിവനാണ് വരൻ. ജൂൺ ഒമ്പതിന് മഹാബലിപുരത്തായിരിക്കും ആഢംബരമായ സ്വപ്ന വിവാഹം നടക്കാൻ പോകുന്നത്.

രണ്ട് ദിവസം മുമ്പാണ് ഇവരുടെ ഡിജിറ്റൽ വിവാഹ ക്ഷണകത്ത് സോഷ്യൽമീഡിയയിൽ വൈറലായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും ഈ വർഷം വിവാഹിതരാകുമെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു.

കഴിഞ്ഞ വർഷമാണ് ഇരുവരുടേയും വിവാഹ നിശ്ചയവും മോതിരം മാറൽ ചടങ്ങും നടന്നത്.

വളരെ രഹസ്യമായി അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നയൻതാര തന്നെയാണ് വിവാഹ നിശ്ചംയ നടന്നെന്ന വിവരം ഒരു അഭിമുഖത്തിൽ പങ്കെടുക്കവെ വെളിപ്പെടുത്തിയത്.

നയൻതാര-വിഘ്നേഷ് ശിവൻ വിവാഹത്തിന് ബോളിവുഡ് സൂപ്പർ ക്യൂട്ട് ദമ്പതികളായ വിക്കി കൗശൽ-കത്രീന കൈഫ് വിവാഹവുമായി ചില ബന്ധങ്ങളും സാമ്യതകളുമുണ്ട്. കാരണം വിക്കി-കത്രീന വിവാഹം ഭം​ഗിയാക്കിയ ശാദി സ്ക്വാഡ് എന്ന വെഡ്ഡിങ് പ്ലാനേഴ്സാണ് നയൻതാര-വിക്കി വിവാഹവും ഏറ്റെടുത്ത് നടത്തുന്നത്. നിരവധി താര വിവാഹങ്ങൾ നടത്തിയ ഇവന്റ് കമ്പനിയാണ് ശാദി സ്ക്വാഡ്.

സ്വപ്ന വിവാഹം ജൂൺ ഒമ്പതിന്

അനുഷ്ക-വിരാട് കൊഹ്‌ലി, കത്രീന കൈഫ്-വിക്കി കൗശൽ, ഫർഹാൻ അക്തർ-ഷിബാനി, വരുൺ ധവാൻ-നടാഷ തുടങ്ങിയ സെലിബ്രിറ്റി വിവാഹങ്ങളെല്ലാം ഏറ്റെടുത്ത് ഗ്രാൻഡാക്കി മാറ്റിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാദി സ്ക്വാഡ് എന്ന വെഡ്ഡിംഗ് പ്ലാനേഴ്സ് തന്നെയാണ്.

കഴിഞ്ഞ ദിവസം ഗലാട്ട ക്രൗൺ അവാർഡ് നിശയിൽ വിവാഹ സാരിയെക്കുറിച്ചും മറ്റും നയൻതാരയും വിഘ്‌നേഷും സംസാരിച്ചിരുന്നു. വിവാഹത്തിന് നയൻതാര എന്ത് ധരിക്കണം എന്ന ആരാധകരുടെ മറുപടികൾ കോർത്തിണക്കിയ വീഡിയോ സ്‌ക്രീനിൽ കാണിച്ച ശേഷമായിരുന്നു വിഘ്‌നേഷിനോട് അവതാരക ചോദ്യം ആവർത്തിച്ചത്.

ആരാധകരിൽ ഒരാൾ പറഞ്ഞപോലെ എന്ത് ധരിച്ചാലും നയൻസ് സുന്ദരിയാണ് എന്നാണ് വിഘ്നേഷ് നൽകിയ മറുപടി.

ഇവന്റ് നയിക്കുക ശാദി സ്ക്വാഡ്

നിരവധി ​ഗോസിപ്പുകൾ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിരന്തരമായി വന്നപ്പോൾ താനൊരിക്കലും ആരാധകരെ മറച്ച് വിവാഹം കഴിക്കില്ലെന്നും. വിവാഹം ജീവിതത്തിൽ സംഭവിച്ചാൽ അതെല്ലാവരേയും അറിയിച്ച് മാത്രമായിരിക്കുമെന്നും മുമ്പ് നയൻതാര പറഞ്ഞിരുന്നു.

സേവ് ദി ഡേറ്റ് പുറത്തുവിട്ട് തന്റെ ജീവിതത്തെ ഏറ്റവും വലിയ ദിവസത്തെ കുറിച്ച് പറഞ്ഞ് നയൻതാര ആ വാക്ക് പാലിച്ചിരിക്കുകയാണ്.

'ഞങ്ങൾക്ക് ചില ലക്ഷ്യങ്ങളുണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞ് സ്വകാര്യജീവിതത്തിലേക്ക് പോകണമെന്നാണ് പ്ലാൻ. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്. മാത്രമല്ല പ്രണയം എപ്പോൾ ബോറടിക്കുന്നുവെന്ന് നോക്കാം. അപ്പോൾ വിവാഹം കഴിക്കാം.'

'അടുത്ത ഘട്ടത്തിലേക്ക് പോകാൻ എല്ലാം ശരിയാകുമ്പോൾ ആ തീരുമാനമെടുക്കാം. അപ്പോൾ എല്ലാവരെയും അറിയിച്ച സന്തോഷമായി വിവാഹം നടത്താം' എന്നാണ് മുമ്പാരിക്കൽ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ വിഘ്നേഷ് ശിവൻ പ്രതികരിച്ചത്.

പൂവണിയുന്നത് ആറ് വർഷത്തെ പ്രണയം

2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് വിഘ്‌നേശ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. വിവാഹശേഷം മാലിദ്വീപിൽ വെച്ച് സുഹൃത്തുക്കൾക്കായി വിവാഹ റിസപ്ഷൻ നടക്കുമെന്നും വിക്കിയും നയൻസും നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

കാതുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം എഴുതി സംവിധാനം ചെയ്തത് വിക്കിയായിരുന്നു.

ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തിയത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X