'ഉയിരും ഉലകവും'; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു, ചിത്രങ്ങൾ പങ്കിട്ട് ​വിഘ്നേഷ് ശിവൻ!

ലേ‍ഡി സൂപ്പർസ്റ്റാർ നയൻതാ​രയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നു. വിഘ്നേഷ് ശിവൻ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ വഴിയാണ് താനും ഭാര്യ നയൻതാരയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ആൺകുഞ്ഞുങ്ങളാണ് ഇരുവർക്കും പിറന്നിരിക്കുന്നത്.

വാടക ​ഗർഭധാരണത്തിലൂടെയാകാം താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത് എന്നാണ് റിപ്പോർട്ട്. 'നയനും ഞാനും അമ്മയും അപ്പയും ആയി... ഞങ്ങൾ രണ്ട് ആൺകുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടു.'

'ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നമ്മുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന് എല്ലാ നല്ല ഘടകങ്ങളും ചേർന്ന് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക് വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം... ഞങ്ങളുടെ ഉയിരും ഉലകവും... ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു.. ദൈവം രണ്ട് മടങ്ങ് വലിയവനാണ്', വിഘ്നേഷ് ശിവൻ കുറിച്ചു.

ഒപ്പം കുഞ്ഞുങ്ങളുടെ കാലുകൾ നയൻതാരയ്ക്കൊപ്പം ചുംബിക്കുന്നതിന്റെ ചിത്രങ്ങളും വിഘ്നേഷ് ശിവൻ പങ്കുവെച്ചു. നിരവധി പേരാണ് താര ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.

'ഉയിരും ഉലകവും'

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നയൻതാരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങൾ പിറക്കാൻ പോകുന്നുവെന്ന തരത്തിൽ റിപ്പോർ‌ട്ടുകൾ വന്നിരുന്നു. നയൻതാര പുതിയ സിനിമകൾ സൈൻ ചെയ്യുന്നില്ലെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് നയൻതാരയും വിഘ്നേഷ് ശിവനും ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്.

ആഘോഷപൂർവം നടന്ന ചടങ്ങിൽ പങ്കെടുക്കാനായി ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയിരുന്നു. തനിക്ക് പിറന്ന ആൺമക്കളെ ഉയിർ, ഉലകം എന്നാണ് വിഘ്നേഷ് ശിവൻ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണയായി ബോളിവുഡിലാണ് താരങ്ങൾ വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ

നടി പ്രീതി സിന്റയ്ക്ക് വാടക ​ഗർഭ​ധാരണത്തിൽ അടുത്തിടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നിരുന്നു. നടി പ്രിയങ്ക ചോപ്രയും വാടക ​ഗർഭധാരണത്തിലൂടെയാണ് മകൾക്ക് ജന്മം നൽകിയത്. തെന്നിന്ത്യൻ സിനിമയിൽ ഒരുപക്ഷെ വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറക്കുന്ന ആദ്യത്തെ സെലിബ്രിറ്റികളും നയൻസും വിക്കിയുമായിരിക്കും.

നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹ ഡോക്യുമെന്ററി പ്രമോ വീഡിയോ നെറ്റ്ഫ്ലിക്സ് അടുത്തിടെ പങ്കുവെച്ചിരുന്നു. നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍ എന്നാണ് ഡോക്യുമെന്ററിക്ക് പേരിട്ടിരിക്കുന്നത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നയൻതാര തുറന്ന് പറയുന്നതും പ്രമോയില്‍ കാണാം.

ചിത്രങ്ങൾ പങ്കിട്ട് ​വിഘ്നേഷ് ശിവൻ

ഗൗതം മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ ഒമ്പതിന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടില്‍ വെച്ചായിരുന്നു നയൻതാര-വിഘ്നേഷ് വിവാഹം. വിവാഹ വീഡിയോയായി മാത്രമല്ല ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്.

നയൻതാരയുടെ വ്യക്തി ജീവിതത്തെക്കുറിച്ചും വിഘ്നേഷുമൊത്തുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നുണ്ട്. വീഡിയോ ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് ഇരുവരുടേയും ജീവിതം ആഘോഷമാക്കാൻ പുതിയ രണ്ട് അതിഥികൾ കൂടി വന്നിരിക്കുന്നത്. വിവാഹശേഷവും നയൻതാരയും വിഘ്നേഷ് ശിവനും സിനിമയിൽ സജീവമാണ്.

പൊന്നോമനകൾക്കൊപ്പം നയൻതാര

കാത്ത് വാക്ക്ലെ രണ്ട് കാതൽ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിഘ്നേഷ് ശിവൻ സിനിമ. ചിത്രത്തിൽ നയൻതാരയും സാമന്തയുമായിരുന്നു നായികമാർ. വിജയ് സേതുപതിയാണ് നായകവേഷം ചെയ്തത്. മലയാളത്തിൽ നിന്നും തമിഴിലേക്ക് പോയി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി മാറിയ നയൻതാരയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ ​ഗോഡ്ഫാദറാണ്.

ചിരഞ്ജീവിയാണ് ചിത്രത്തിൽ നായകനായത്. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിന്റെ ഭാ​ഗമായിട്ടുണ്ട്. മോ​ഹൻലാലിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായിരുന്നു ​ഗോഡ്ഫാദർ. പൃഥ്വിരാജായിരുന്നു ലൂസിഫർ സംവിധാനം ചെയ്തത്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X