'അന്ന് എല്ലാം സ്വകാര്യമായിരുന്നു... ഇന്ന് എല്ലാം തുറന്ന് കാണിക്കുന്നു, അസൂയയാണ്'; നയൻസിനെ കുറിച്ച് ആരാധകർ!

തമിഴ് സിനിമയിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയിട്ട് കുറച്ച് കാലങ്ങളെയായിട്ടുള്ളു. അതിന് മുമ്പ് എപ്പോഴും ഹീറോയ്ക്ക് പ്രാധാന്യം നൽകിയുള്ള കൊമേഴ്സ്യൽ സിനിമകളാണ് വന്നിരുന്നത്. മുമ്പൊക്കെ നായിക നാടിയെ വിശ്വസിച്ച് ഒരു സിനിമ ഇറക്കാനോ അതിന് വേണ്ടി പണം മുടക്കാനോ ആരും തന്നെ തയ്യാറായിരുന്നില്ല. അതിലൊക്കെ മാറ്റം കൊണ്ടുവന്ന ഒരു നടി ലേ‍ഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. ഇന്നും നയൻതാരയുടെ കരിയർ ​ഗ്രാഫ് വളരെ അത്ഭുതത്തോടെയാണ് മലയാളികൾ നോക്കി കാണുന്നത്.

ഇരുപത് വർഷം കൊണ്ട് വലിയൊരു മാറ്റമാണ് തന്റെ ജീവിതത്തിലും കരിയറിലും നയൻതാര ഉണ്ടാക്കിയെടുത്തത്. സ്ത്രീകൾ സിനിമകൾ സ്വന്തം ഷോൾഡ​റിൽ വഹിച്ച് വിജയിപ്പിക്കാൻ മുന്നിട്ട് ഇറങ്ങാൻ തുടങ്ങിയതും നയൻതാരയെ കണ്ടിട്ടാണ്. ചെറിയൊരു ചാനലിൽ അവതാരകയായി തുടങ്ങിയ കരിയർ വെച്ച് ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നായികയായി നയൻതാര മാറി കഴിഞ്ഞു.

Nayanthara, Vignesh Shivan

മുപ്പത്തിയൊമ്പതുകാരിയായ നയൻതാരയുടെ സിനിമാ ജീവിതം തുടങ്ങിയത് സത്യൻ അന്തിക്കാട് സിനിമ മനസിനക്കരെയിലൂടെയാണ്. പിന്നീട് തുടരെ തുടരെ സിനിമകൾ താരത്തിന് വന്ന് ചേർന്നു. ഒപ്പം അന്യഭാഷകളിലേക്കും നയൻതാര ചേക്കേറി. മാത്രമല്ല എല്ലാ ഭാഷകളിലെയും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തു.

അന്യഭാഷകളിലേക്ക് ചേക്കേറിയ ശേഷമാണ് നയൻതാരയെ ചുറ്റിപ്പറ്റി ​ഗോസിപ്പുകളും വാർത്തകളും വിവാദങ്ങളും വന്ന് തുടങ്ങിയത്. ഒട്ടനവധി വിവാദങ്ങൾ വന്നുവെങ്കിലും നയൻതാര ഒന്നിനോടും പ്രതിക്കാറുണ്ടായിരുന്നില്ല. അഭിമുഖങ്ങളിൽ പോലും വളരെ വിരളമായി മാത്രമെ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു.

തന്നെ എത്രയൊക്കെ പ്രകോപിപ്പിച്ചാലും തനിക്ക് പ്രതികരിക്കണമെന്ന് തോന്നുമ്പോൾ മാത്രമെ പ്രതികരിക്കുകയുള്ളുവെന്നാണ് നയൻതാര പറഞ്ഞിരുന്നത്. സോഷ്യൽമീഡിയയിൽ പോലും താരം ആക്ടീവല്ലായിരുന്നു. അതുകൊണ്ട് തന്നെ നയൻതാരയുടെ സ്വകാര്യ ജീവിതം എങ്ങനെയാണെന്നത് ആർക്കും അറിയില്ലായിരുന്നു.

ഒരിക്കല്‍ പോലും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നടിയും തുറന്ന് പറയാന്‍ തയ്യാറായിരുന്നില്ല. ഒന്നിനോടും പ്രതികരിക്കാതെ തന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ കൊണ്ടുപോകുകയായിരുന്നു നയന്‍സ്. എന്നാൽ കുറച്ച് കാലങ്ങളായി അതിലെല്ലാം വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വി​ഘ്നേഷും മക്കളും ജീവിതത്തിലേക്ക് വന്നശേഷമാണ് നയൻസിൽ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയത്.

Nayanthara, Vignesh Shivan

തന്റെ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം നയൻസ് അടുത്തിടെ ആരംഭിച്ച ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. കുടുംബത്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ തന്നെയാണ് നയന്‍താരയുടെ ഏറ്റവും വലിയ സന്തോഷം. അതിന്റെ ചിത്രങ്ങളും വീഡിയോകളും നയൻതാര നിരന്തരമായി പങ്കുവെക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം ക്രിസ്മസ് ദിനത്തില്‍ കൊച്ചിയിൽ അമ്മയോടൊപ്പം നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ നയൻസ് പങ്കുവെച്ചപ്പോൾ വലിയ രീതിയില്‍ വൈറലായിരുന്നു. വിക്കിയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യൽ‌മീഡിയ ഏറ്റെടുത്തു. ഇപ്പോഴിതാ വീണ്ടും ഏതാനും ചില ചിത്രങ്ങള്‍ കൂടി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നയന്‍താര. പ്രണയവും പ്രകാശവും എന്നാണ് പുതിയ ഫോട്ടോകൾക്ക് നയൻതാര ക്യാപ്ഷനായി നൽകിയിരിക്കുന്നത്.

ഒരു ചിത്രത്തിൽ നയൻതാരയെ വിക്കി ചുംബിക്കുന്നതാണ് കാണാൻ സാധിക്കുക. മറ്റൊരു ചിത്രത്തിൽ നയൻതാരയും വിക്കിയും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം ഇരിക്കുന്നതാണ് കാണാൻ സാധിക്കുക. ആ ചിത്രങ്ങളിൽ നിന്ന് തന്നെ നയന്‍താര ഇപ്പോഴത്തെ ജീവിതം എത്രത്തോളം ആസ്വദിയ്ക്കുന്നുവെന്ന് നമുക്ക് മനസിലാകും. ആ​ഗ്രഹിച്ച കുടുംബജീവിതം കയ്യിൽ കിട്ടിയ സന്തോഷത്തോടെയാണ് നയൻസ് ജീവിക്കുന്നത്.

ഉയിരിനും ഉലകത്തിനും ഒരു വയസായശേഷമാണ് മക്കളുടെ ചിത്രങ്ങൾ നയൻതാര സോഷ്യൽമീഡിയയിൽ പങ്കിട്ട് തുടങ്ങിയത്. സിനിമയിലും ബിസിനസിലും ഒരുപോലെ തിളങ്ങുന്ന നയൻതാര ആറ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് വി​ഘ്നേഷ് ശിവനെ വിവാഹം ചെയ്തത്. നയൻതാരയുടെ പുതിയ കപ്പിൾ ഫോട്ടോകൾ വൈറലായതോടെ അസൂയ തോന്നുന്നുവെന്നാണ് ആരാധകർ കുറിക്കുന്നത്.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X