For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് നയൻതാരയുടെ ലോകം; മക്കളെ നെഞ്ചോട് ചേർത്ത് വിഘ്നേശ്; സിന്ദൂരമണിഞ്ഞ് സുന്ദരി ആയി താരം

  |

  തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. തമിഴ് സിനിമാ ലോകത്ത് നടി നേടിയെടുത്ത ഖ്യാതികളിൽ പലതും മറ്റ് പല നായികമാർക്കും അപ്രാപ്യമായി തുടരുന്നു. ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലേക്കും ഒരു പോലെ നിർമാതാക്കൾ സമീപിക്കുന്ന നായിക, നീണ്ട 20 വർഷം നായിക നടിയായി നിന്നുള്ള കരിയർ ഗ്രാഫ് തുടങ്ങി നയൻതാരയുടെ നേട്ടങ്ങൾ അമ്പരപ്പുണ്ടാക്കുന്നതാണ്.

  ജീവിതത്തിലെ വലിയാെരു ഭാ​ഗവും കരിയറിന് വേണ്ടി ചെലവഴിച്ച നയൻതാര അടുത്തിടെ ആണ് കുടുംബ ജീവിതത്തിലേക്ക് കടന്നത്.

  Also Read: 'ഇഷ്ടം കൊണ്ട് മഞ്ജു ചേച്ചിയെ ഒന്ന് നുള്ളാൻ തോന്നി', ഏറെ നാളത്തെ ആഗ്രഹം സാധിച്ചെന്ന് രാധിക; കുറിപ്പ് വൈറൽ

  ജീവിതത്തിലെ വലിയാെരു ഭാ​ഗവും കരിയറിന് വേണ്ടി ചെലവഴിച്ച നയൻതാര അടുത്തിടെ ആണ് കുടുംബ ജീവിതത്തിലേക്ക് കടന്നത്.
  കഴിഞ്ഞ വർഷം ജൂണിൽ ആണ് നയൻതാര വിവാഹം കഴിക്കുന്നത്. സംവിധായകൻ വിഘ്നേശ് ശിവൻ ആണ് ഭർത്താവ്.

  വാടക ഗർഭധാരണത്തിലൂടെയാണ് നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് ആൺകുഞ്ഞുങ്ങൾക്ക് വിഘ്നേശും നയൻതാരയും നൽകിയിരിക്കുന്ന പേര്.

  Also Read: 'എനിക്ക് മരണത്തേക്കാൾ ഭയമാണ് കൽപ്പനയെ, ദാമ്പത്യ ജീവിതത്തിൽ സ്വസ്ഥത ലഭിച്ചിട്ടില്ല '; ഭർത്താവ് പറഞ്ഞത്!

  ഇപ്പോഴിതാ പൊങ്കൽ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. ഉയിരിനെയും ഉലകത്തിനെയും കൈയിലെടുത്തിരിക്കുന്ന വിഘ്നേശ് ശിവനും ചേർന്ന് നിൽക്കുന്ന നയൻതാരയുമാണ് ഫോട്ടോയിലുള്ളത്. സിന്ദൂരം തൊട്ടാണ് നയൻസിനെ ഫോട്ടോയിൽ കാണാനാവുന്നത്.

  നിരവധി പേരാണ് പൊങ്കൽ ആശംസകൾ അറിയിച്ച് കൊണ്ട് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ആഘോഷങ്ങൾക്ക് പൊതുവെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ വിഘ്നേശ് ശിവൻ പങ്കു വെക്കാറുണ്ട്.

  ക്രിസ്മസ്, ദീപാവലി ആഘോഷങ്ങൾക്ക് വിഘ്നേശ് ഭാര്യക്കും മക്കൾക്കും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവരും തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്. ഇത് പലവിധ അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു.

  വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും വിവാദമായി. പിന്നാലെ വാടക ​ഗർഭധാരണം സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാരിന് താരങ്ങൾ സമർപ്പിച്ചു.

  രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ആഴ്ചകൾ നീണ്ട വിവാദം അവസാനിച്ചത്. കുട്ടികൾ പിറന്ന ശേഷം കരിയറും കുടുംബ ജീവിതവും ബാലൻസ് ചെയ്യാനുള്ള ശ്രമത്തിലാണ് നയൻതാര.

  കുട്ടികളെ നോക്കേണ്ടത് ഭർത്താവും ഭാര്യയും ഒരുമിച്ചാണെന്നും ഭാര്യയുടെ ഉത്തരവാദിത്തം മാത്രമല്ലെന്നും നയൻതാര അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ സ്വീകാര്യത മലയാളത്തിൽ നിന്ന് ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ നടി പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചു പറ്റി.

  തെന്നിന്ത്യൻ സിനിമകളിലെ ഗ്ലാമർ ഐക്കൺ ആയി നയൻ‌താര മാറി. 2013 ന് ശേഷമാണ് നടിയുടെ കരിയർ മാറി മറിയുന്നത്. രാജാ റാണി മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകൾ നടിയെ ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തി.

  കണക്ട് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്. ത്രില്ലർ സിനിമ നിർമ്മിച്ചത് നയൻസിന്റെയും വിഘ്നേശിന്റെയും റൗഡി പിക്ചേർസ് ആയിരുന്നു.

  Read more about: nayanthara
  English summary
  Nayanthara Celebrates Pongal With Vignesh Shivan And Kids; Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X