80 ലക്ഷത്തിലേറെ പേരെ തെറ്റിദ്ധരിപ്പിച്ചു; നയൻതാരയുടെ ചായ വിവാദത്തിൽ; വിമർശനവുമായി ഡോക്ടർ

തെന്നിന്ത്യൻ സിനിമാ ലോകത്തെ താര റാണിയായ നയൻതാര നിരവധി ആരോ​ഗ്യത്തിനും ഫിറ്റ്നെസിനും എപ്പോഴും ശ്രദ്ധ നൽകുന്ന വ്യക്തിയാണ്. കൃത്യമായ ഭക്ഷണക്രമമും വർക്കൗട്ടും താരത്തിനുണ്ട്. 38 വയസിലും നടിയുടെ യുവത്വം നിലനിൽക്കുന്നതിന് കാരണവും ഇത് തന്നെയാണ്. കഴിഞ്ഞ ദിവസമാണ് തന്റെ ഭക്ഷണ രീതികളെക്കുറിച്ച് നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് തനിക്ക് താൽപര്യമെന്നും ഇതാണ് ആരോ​ഗ്യകരമായ ഡയറ്റിം​ഗിന് നല്ലതെന്നും നയൻതാര വ്യക്തമാക്കി.

ഇപ്പോഴിതാ നയൻതാര നൽകിയ മറ്റൊരു ഹെൽത്ത് ടിപ്സ് വിവാദമായിരിക്കുകയാണ്. ചെമ്പരത്തി പൂവ് കൊണ്ടുള്ള ചായ കൊണ്ടുള്ള ​ഗുണങ്ങൾ വിശദീകരിച്ചതായിരുന്നു നയൻതാര. ഇത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചായയാണ്. മുൻമുൻ ​ഗൻരിവാൾ ക്യുറേറ്റ് ചെയ്ത എന്റെ ഭക്ഷണത്തിലെ ഏറ്റവും ആവേശകരമായ ഒന്ന്. ആയുർവേദത്തിൽ ഇത് പണ്ടേ ഉപയോ​ഗിച്ചിരുന്നു.

Nayanthara

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ചായ പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് സഹായകമാണെന്ന് നയൻതാരയുടെ പോസ്റ്റിൽ പറയുന്നു. താരത്തിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ലിവർ ഡോക്ടർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന ഡോക്ടർ സിറിയക് അബി ഫിലിപ്സ്.

നയൻതാരയുടെ വാദങ്ങൾ തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. 80 ലക്ഷത്തിന് മുകളിൽ വരുന്ന ഫോളോവേഴ്സിനെ നയൻതാര തെറ്റിദ്ധരിപ്പിച്ചെന്ന് ഈ ഡോക്ടർ വാദിക്കുന്നു. ചെമ്പരത്തി പൂവിന്റെ ചായ സ്വാദുള്ളതാണെന്നാണ് പറഞ്ഞതെങ്കിൽ കുഴപ്പമില്ല, എന്നാൽ ഈ ചായ കൊണ്ട് ഇത്രയും ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ടെന്ന വാദം അറിവില്ലായ്മ കൊണ്ടാണെന്ന് ഡോക്ടർ തുറന്നടിച്ചു.

Nayanthara

തന്റെ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റിനുള്ള പ്രൊമോഷൻ ആയാണ് നയൻതാരയുടെ പോസ്റ്റെന്നും ഡോക്ടർ വാദിക്കുന്നു. ഈ ന്യൂട്രീഷനിസ്റ്റിനെയും ഡോക്ടർ വിമർശിക്കുന്നുണ്ട്. വിമർശനം ചർച്ചയായതോടെ നയൻതാര പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ നടി സമാന്തയ്ക്കെതിരെയും ഈ ഡോക്ടർ രം​ഗത്ത് വന്നിട്ടുണ്ട്. ഹെെഡ്രജൻ പെരോക്സൈഡ് ന്യൂബലൈസേഷന്റെ ​ഗഉണങ്ങളെന്ന പേരിൽ തെറ്റിദ്ധാരണ പരത്തി എന്നായിരുന്നു ഡോക്ടറുടെ ആരോപണം.

അടുത്തിടെയാണ് നയൻതാര സോഷ്യൽ മീഡിയയിലേക്ക് ക‌ടന്ന് വന്നത്. തന്റെ പുതിയ സ്കിൻ കെയർ പ്രൊഡക്ടിന്റെ ലോഞ്ചിം​ഗിന് മുമ്പാണ് നയൻതാര സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. സിനിമയ്ക്കൊപ്പം ബിസിനസിനും നയൻതാര ഇന്ന് ശ്രദ്ധ നൽകുന്നു. കരിയറിലെ പ്രശസ്തിക്കൊപ്പം വിവാദങ്ങളിലും നയൻതാര പലപ്പോഴും അകപ്പെട്ടിട്ടുണ്ട്. എന്നാൽ താരം ഇത് കാര്യമാക്കാറില്ല.

വർഷങ്ങളായി അഭിനയ രം​ഗത്ത് തുടരുന്ന നയൻതാര കരിയറിലെ തുടക്ക കാലം മുതൽ വിവാദങ്ങളും ​ഗോസിപ്പുകളും നേരിടാറുണ്ട്.
ഇതേക്കുറിച്ച് താരം സംസാരിച്ചിട്ടുമുണ്ട്. താൻ ഒന്നും ചെയ്യാതെ വീട്ടിലിരുന്നാലും എന്തെങ്കിലും പ്രശ്നം തന്നെ തേടി വീട്ടിലെത്തുമെന്നാണ് ഒരിക്കൽ നടി പറഞ്ഞത്. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X