നയൻതാര ധരിച്ച് വിഘ്നേശിനയച്ച് തീരുമാനിച്ച വസ്ത്രങ്ങൾ; അവിടെയും ധനുഷ്, പക തന്നെയല്ലേയെന്ന് ചോദ്യങ്ങൾ

നയൻതാര-ധനുഷ് കേസ് കോടതിയിൽ വാദ പ്രതിവാദങ്ങളുമായി കോടതിയിൽ തുടരുകയാണ്. നാനും റൗഡി താനിലെ അണിയറ ദൃശ്യങ്ങൾ സമ്മതമില്ലാതെ നയൻതാരയും വിഘ്നേശ് ശിവനും ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചു എന്നാണ് ചിത്രത്തിന്റെ നിർമാതാവായ ധനുഷിന്റെ പരാതി. 10 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

പിന്നാലെ നടനെതിരെ മൂന്ന് പേജുള്ള തുറന്ന കത്ത് നയൻതാര പുറത്ത് വിട്ടു. നാനും റൗ‍ഡി താനിന്റെ സെറ്റിൽ വെച്ച് ഫോണിൽ പകർത്തിയ അണിയറ ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ചതെന്ന് നയൻതാരയുടെ അഭിഭാഷകർ വാദിക്കുന്നു. എന്നാൽ ധനുഷിന്റെ അഭിഭാഷകൻ ഈ വാദം നിഷേധിക്കുന്നു. നയൻതാര ഈ സിനിമയിൽ ധരിച്ച കോസ്റ്റ്യൂമിന്റെ കോപ്പിറൈറ്റ് പോലും ധനുഷിനാണെന്ന് നടന്റെ അഭിഭാഷകൻ പിഎസ് രാമൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചു.

Nayanthara  Dhanush

ഈ പരാമർശം ഇതിനോടകം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. യഥാർത്ഥത്തിൽ നാനും റൗഡി താനിൽ അഭിനയിച്ച് പോകുക മാത്രമല്ല നയൻതാര ചെയ്തത്. സിനിമയ്ക്കൊപ്പം തുടക്കം മുതലേ നയൻതാരയുണ്ടായിരുന്നു. നാനും റൗഡി താനിൽ തന്റെ കോസ്റ്റ്യൂം തീരുമാനിച്ചത് നയൻതാരയാണ്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ വിഘ്നേശ് ശിവൻ സംസാരിച്ചിട്ടുണ്ട്.

നയൻതാര തന്നെയാണ് അത് ഡിസെെൻ ചെയ്തത്. പോണ്ടിച്ചേരിയാണ് കഥാപശ്ചാത്തലം. കോസ്റ്റ്യൂമെങ്ങനെയായിരിക്കണമെന്ന് പറഞ്ഞപ്പോൾ നയൻതാര തന്നെ നാലഞ്ച് ഓപ്ഷൻ അയച്ചു. അഭിനയിക്കുന്ന എല്ലാ സിനിമകളിലും കഥ കേട്ട് നയൻതാര തന്നെയാണ് ലുക്ക് സംവിധായകനോടൊപ്പം ചർച്ച ചെയ്ത് തീരുമാനിക്കുന്നത്. എനിക്ക് മൂന്ന് നാല് ഓപ്ഷനുകൾ അയച്ചു. ​ഗൂ​ഗുളിൽ പോയി റഫറൻസ് അയച്ചതല്ല.

Nayanthara  Dhanush

ഡ്രസുകൾ ധരിച്ച് ഫോട്ടോയെടുത്ത് അയച്ചു. ആദ്യം ടീ ഷർട്ട് ആയിരുന്നില്ല കോസ്റ്റ്യൂം. മറ്റെന്തോ ആയിരുന്നു. ടോപ് മാത്രം കറക്ടായി ലഭിച്ചില്ല, പക്ഷെ ഞാൻ ഫി​ഗർ ഔട്ട് ചെയ്യാമെന്ന് പറഞ്ഞു. ഷൂട്ടിന് രണ്ട് ദിവസം മുമ്പ് അതും തീരുമാനിച്ചു. ഷൂട്ടിന് മുമ്പേ ധരിക്കുന്ന കോസ്റ്റ്യൂമുകളെക്കുറിച്ച് വ്യക്തമായി നയൻതാര പറഞ്ഞിരുന്നെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.

ധനുഷിന്റെ നീക്കത്തിന് പിന്നിൽ പ്രതികാരമാണെന്നാണ് നയൻതാരയുടെ വാദം. പത്ത് വർഷങ്ങൾക്കിപ്പുറവും ധനുഷ് പക മനസിൽ സൂക്ഷിക്കുന്നതിലെ അമ്പരപ്പും നയൻതാരയുടെ തുറന്ന കത്തിലുണ്ട്. നാനും റൗഡി താനിന്റെ ചിത്രീകരണ സമയത്ത് ധനുഷുമായി വിഘ്നേശിനും നയൻതാരയ്ക്കും ചില പ്രശ്നങ്ങളുണ്ടായിരുന്നു. സിനിമയുടെ ബഡ്ജറ്റ് ഇരുവരും കാരണം കൂടിയെന്നാണ് ധനുഷിന്റെ വാദം.

2015 ലാണ് നാനും റൗഡി താൻ റിലീസ് ചെയ്യുന്നത്. തമിഴകത്ത് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം നയൻതാരയും വിഘ്നേശും അടുത്തതിൽ ധനുഷിന് നീരസമുണ്ടായിരുന്നു. നയൻതാരയുമായി അടുക്കുമ്പോൾ കരിയറിൽ തുടക്കകാരനാണ് വിഘ്നേശ്. നയൻതാരയെ നായികയാക്കാൻ വിഘ്നേശിനോട് നിർദ്ദേശിക്കുന്നത് ധനുഷാണ്. എന്നാൽ ഷൂട്ടിം​ഗിന് പിന്നാലെ ഇവർ തമ്മിൽ പ്രശ്നമായി. മുമ്പ് യാരടീ നീ മോഹനി എന്ന സിനിമയിൽ ധനുഷും നയൻതാരയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Read more about: nayanthara dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X