മുതലെടുത്ത് രണ്ട് കാമുകൻമാരും, ഒരിക്കലും പതറാത്ത നയൻതാരയ്ക്ക് പാളിയത് ഇവർക്ക് മുന്നിൽ; ചർച്ച

എപ്പോഴും ആത്മധെെര്യം കാണിച്ച നടിയാണ് നയൻതാര. രണ്ട് പതിറ്റാണ്ടിലേറെയായി നയൻതാര തമിഴകത്ത് മുൻനിര താരമായി തുടരുന്നതിന് പ്രധാന കാരണം ഈ ആത്മധെെര്യമാണ്. എതിരാളികളായി പ്രബലർ വന്നപ്പോൾ പോലും നയൻതാര പതറിയില്ല. അതേസമയം താരം പതറിപ്പോയത് പ്രണയത്തിന് മുന്നിലായിരുന്നു. സിമ്പു, പ്രഭുദേവ എന്നിവരുമായുള്ള നയൻതാരയുടെ പ്രണയം വലിയ തോതിൽ ചർച്ചയായി. കരിയറിലെ തുടക്ക കാലത്താണ് നയൻതാരയും സിമ്പുവും അടുക്കുന്നത്. വല്ലവൻ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. പിന്നീടിവർ കടുത്ത പ്രണയത്തിലായി. ​ഗോസിപ്പുകൾ വന്നപ്പോൾ രണ്ട് പേരും കാര്യമാക്കിയില്ല.

എന്നാൽ പിന്നീട് ഇവരുടെ ഇന്റിമേറ്റ് ഫോട്ടോ ലീക്കായി. ഒരു ഘട്ടത്തിൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീടാണ് പ്രഭുദേവയുമായി നയൻതാര പ്രണയത്തിലാകുന്നത്. വിജയും നയൻതാരയും പ്രധാന വേഷം ചെയ്ത വില്ല് എന്ന സിനിമ സംവിധാനം ചെയ്തത് പ്രഭുദേവയാണ്. ചിത്രീകരണത്തിനിടെ ഇരുവരും അടുത്തു. വിവാഹിതനാണെന്ന കാര്യം പ്രഭുദേവയെ ഈ ബന്ധത്തിൽ നിന്നും പിന്തിരിപ്പിച്ചില്ല. നയൻതാരയും ബന്ധത്തിൽ ഉറച്ച് നിന്നു. എന്നാൽ ഒരു ഘട്ടത്തിൽ രണ്ട് പേരും പിരിഞ്ഞു.

Nayanthara  Simbu

ഈ രണ്ട് ബന്ധത്തിലും നയൻതാരയെ ഇവർ മുതലെടുത്തിട്ടുണ്ടെന്നാണിപ്പോൾ നെറ്റിസൺസ് പറയുന്നത്. വല്ലവനിൽ ചുംബന രം​ഗത്തിൽ നയൻതാര അഭിനയിച്ചു. ലിപ് ലോക് ഫോട്ടോകൾ വലിയ ചർച്ചയായി. വില്ലിൽ അതീവ ​ഗ്ലാമറസായാണ് നയൻതാര അഭിനയിച്ചത്. നയൻതാര ​ഗേൾഫ്രണ്ടായിരുന്നപ്പോൾ പ്രഭുദേവയും സിമ്പുവും പരിധി വിട്ടു. ഈ സിനിമകളിൽ നടിയെ മുതലെടുത്തെന്ന് റെഡിറ്റിൽ ചർച്ചയുണ്ട്. അതേസമയം നയൻതാരയുടെ സമ്മത പ്രകാരമല്ലേ ഇത്തരം രം​ഗങ്ങൾ ചെയ്തതെന്നും ചോദ്യമുണ്ട്.

ഇന്ന് പ്രഭുദേവയ്ക്കൊപ്പമുള്ള കഴിഞ്ഞ കാലം മറന്ന് കുടുംബ ജീവിതം നയിക്കുകയാണ് നയൻതാര. പ്രഭുദേവയാണ് തന്നോട് കരിയർ ഉപേക്ഷിക്കാൻ പറഞ്ഞതെന്ന് അടുത്തിടെ തന്റെ ഡോക്യുമെന്ററിയിൽ നയൻതാര പരോക്ഷമായി പറഞ്ഞിരുന്നു. പ്രഭുദേവയുമായുണ്ടായ ബന്ധവും ബ്രേക്കപ്പും നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടാക്കി. പ്രഭുദേവയുമായി അടുത്തതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ നയൻതാരയ്ക്ക് കേൾക്കേണ്ടി വന്നു. എന്നാൽ ബന്ധത്തിൽ നടി ഉറച്ച് നിന്നു.

Prabhu Deva  Nayanthara

നയൻതാരയ്ക്കെതിരെ പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് സംസാരിച്ചു. നയൻതാരയുടെ കോലം കത്തിച്ച് സ്ത്രീകൾ പ്രതിഷേധിച്ചു. ഗോസിപ്പ് കോളങ്ങളിലെ നിറം പിടിപ്പിച്ച് കഥകളും കൂടി വന്നതോടെ നയൻതാരയ്ക്കെതിരെയുള്ള അധിക്ഷേപങ്ങൾ വ്യാപകമായി വന്നു. അപ്പോഴും നയൻതാര പതറാതെ നിന്നു. പ്രഭുദേവ റംലത്തുമായി പിരിഞ്ഞു. പക്ഷെ നയൻതാരയുമായുള്ള ബന്ധം അധികകാലം മുന്നോട്ട് പോയില്ല.

2011 ൽ ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച ശേഷം സിനിമാ രംഗം വിടുകയാണെന്ന് നയൻതാര പ്രഖ്യാപിച്ചിരുന്നു. പ്രഭുദേവയുമായി കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. നടിയെ തകർത്ത് കളഞ്ഞ സംഭവമായിരുന്നു അത്. പ്രതിഛായ, കരിയറിലെ താരത്തിളക്കം തുടങ്ങിയവ പ്രഭുദേവയ്ക്ക് വേണ്ടി നയൻതാര അപ്പോഴേക്കും നഷ്‌ടപ്പെ‌ടുത്തിയിരുന്നു.

എന്നാൽ പിന്നീട് ശക്തമായി തിരിച്ച് വരാൻ താരത്തിന് സാധിച്ചു. വർഷങ്ങൾക്ക് ശേഷം പ്രഭുദേവ മുംബൈയിലെ ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിംഗിനെ വിവാഹം ചെയ്തു. ഇരുവർക്കും ഒരു മകളുമുണ്ട്. പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് അടുത്തിടെ ഒരു അഭിമുഖം നൽകിയിരുന്നു. പ്രഭുദേവ നല്ല അച്ഛനാണെന്നും മക്കളുടെ കാര്യങ്ങൾ താനും പ്രഭുദേവയും സംസാരിക്കാറുണ്ടെന്നും റംലത്ത് പറഞ്ഞു.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X