ഭാര്യ തിരക്കിൽ; മക്കൾക്കൊപ്പം സമയമില്ലെന്ന് വിഘ്നേശ്; വേദിയിൽ വെച്ച് വിഘ്നേശിനെ തിരുത്തി നയൻതാര
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് വിഘ്നേശ് ശിവനും നയൻതാരയും. കരിയറിലെ തിരക്കുകൾക്കിടയിലും കുടുംബ ജീവിതത്തിലേക്ക് നയൻതാര ശ്രദ്ധ നൽകുന്നു. ഭർത്താവ് വിഘ്നേശ് ശിവനും ഉയിർ, ഉലകം എന്നീ മക്കളുമടങ്ങുന്നതാണ് നയൻതാരയുടെ കുടുംബം. ഇടയ്ക്കിടെ മാതാപിതാക്കളെ കാണാനും താര ദമ്പതികൾ ശ്രദ്ധിക്കാറുണ്ട്. ബിസിനസ് തിരക്കുകളിലുമാണ് ഇന്ന് നയൻതാര. തന്റെ സ്കിൻ കെയർ ബ്രാൻഡ് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് താരം. എല്ലാത്തിനും പൂർണ പിന്തുണ നൽകിക്കൊണ്ട് നയൻതാരയും ഒപ്പമുണ്ട്.
അടുത്തിടെയാണ് മികച്ച നടിക്കുള്ള സൈമ പുരസ്കാരം നയൻതാരയ്ക്ക് ലഭിച്ചത്. അന്നപൂരണി എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. പുരസ്കാരം നേടിയ ശേഷം ആങ്കർമാരുടെ ചില ചോദ്യങ്ങൾക്ക് വിഘ്നേശും നയൻതാരയും മറുപടി നൽകി. മക്കളെക്കുറിച്ചാണ് ഇവർ ചോദിച്ചത്. ഇതിന് താര ദമ്പതികൾ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മക്കളോടൊപ്പം ആരാണ് അധികം സമയം ചെലവഴിക്കാറ് എന്നായിരുന്നു ചോദ്യം. ഞാനാണെന്ന് നയൻതാര മറുപടി നൽകി. എന്നാൽ താനാണെന്ന് വിഘ്നേശ് തിരുത്തി. എനിക്ക് ഒരു വർഷം ജോലിയേ ഇല്ലായിരുന്നു. നയൻതാരയ്ക്ക് ഒരുപാട് ഷൂട്ടിംഗ് ഉണ്ടായിരുന്നെന്ന് വിഘ്നേശ് ശിവൻ പറഞ്ഞു. എന്നാൽ നയൻതാര ഇത് സമ്മതിച്ചില്ല. ഷൂട്ടിംഗ് അല്ല, എന്തുണ്ടായാലും ഞാൻ അത് ബാലൻസ് ചെയ്ത് അവർക്കൊപ്പം സമയം ചെലവഴിക്കാറെന്ന് നയൻതാര പറഞ്ഞു.
കുറച്ച് ഗൗരവത്തിലാണ് നയൻതാര ഇക്കാര്യം പറഞ്ഞത്. കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കാറ് താനാണെന്നും നയൻതാര പറഞ്ഞു. അതേസമയം കുട്ടികൾ വാക്സിനെടുക്കുമ്പോഴോ മറ്റോ കരഞ്ഞാൽ അവരേക്കാൾ ഇമോഷണൽ ആകുന്നത് വിഘ്നേശ് ശിവനാണെന്നും നയൻതാര പറഞ്ഞു. ഇതേക്കുറിച്ച് വിഘ്നേശ് സംസാരിച്ചു. ഞാൻ അവിടെ തന്നെ ഉണ്ടാകും. പക്ഷെ മാറി ഇരിക്കും. എന്നാൽ ഭാര്യ ബോൾഡ് ആണ്. അവർ നോക്കിക്കോളുമെന്നും വിഘ്നേശ് പറഞ്ഞു.

ഞാനിപ്പോൾ കരിയറിൽ മുൻനിരയിൽ അല്ല. ഇത്തരം ഘട്ടങ്ങളിൽ വീട്ടിലായിരിക്കും നമ്മൾ കൂടുതൽ സമയവും ചെലവഴിക്കുക. വീട്ടിലെ സാഹചര്യം മാറിയാൻ ഒരു ക്രിയേറ്റർക്കും പേന പിടിച്ച് ഒരു വരി പോലും എഴുതാൻ പറ്റില്ല. പക്ഷെ ഒരു സെക്കന്റ് പോലും വീട്ടിൽ എനിക്കൊരു മാറ്റം തോന്നിയിട്ടില്ല. ഒരു ദിവസം താൻ കരിയറിൽ ശക്തമായി തിരിച്ച് വരും. അതിന് പ്രധാന കാരണം എന്റെ ഭാര്യയായിരിക്കുമെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.
കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് വിഘ്നേശ് ശിവൻ ഇപ്പോൾ കടന്ന് പോകുന്നത്. ഇതാണ് വിഘ്നേശ് അവാർഡ് വേദിയിൽ പരാമർശിച്ചത്. അടുത്ത കാലത്തൊന്നും ഹിറ്റ് സിനിമളില്ല. അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയിൽ നിന്നും വിഘ്നേശിനെ സംവിധാന സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഇത് കരിയറിലുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. നീണ്ട ഇടവേളയിലായ വിഘ്നേശ് ലൗ ഇൻഷുറൻസ് കമ്പനി എന്ന സിനിമയിലൂടെ തിരിച്ച് വരാനുള്ള ശ്രമത്തിലാണ്. മറുവശത്ത് നയൻതാര തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications