രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് വിദേശത്തേക്ക് പോവാനാവില്ല; 38ാം പിറന്നാളിന് നയൻതാര ഒരുങ്ങുന്നതിങ്ങനെ

തെന്നിന്ത്യൻ സിനിമകളിലെ വിലപിടിപ്പുള്ള നായിക നടിയായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുകയാണ് നയൻതാര. നടി ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികളിൽ പലതും മറ്റ് പല നായികമാർക്കും അപ്രാപ്യമായി തുടരുകയാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബി​ഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഡിമാന്റുള്ള നായിക, രണ്ട് പതിറ്റാണ്ടിനോടുക്കുന്ന കരിയർ തുടങ്ങി നയൻതാരയുടെ കരിയർ ​ഗ്രാഫ് സിനിമാ ലോകത്തിന് തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്.

​ഗ്ലാമർ ഐക്കൺ ആയി നയൻ‌താര 2000 ങ്ങളുടെ തുടക്കത്തിൽ അറിയപ്പെട്ടു

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നയൻതാര പിന്നീട് മലയാളത്തിൽ ഒരുപിടി സിനിമകളിൽ അഭിനയിച്ച് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. ​തെന്നിന്ത്യൻ സിനിമകളിലെ ​ഗ്ലാമർ ഐക്കൺ ആയി നയൻ‌താര 2000 ങ്ങളുടെ തുടക്കത്തിൽ അറിയപ്പെട്ടു.

2013 ന് ശേഷമാണ് നടിയുടെ കരിയർ മാറി മറിയുന്നത്. രാജാ റാണി മായ, നാനും റൗഡി താൻ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി തുടരെ ഹിറ്റുകളുമായി നയൻസ് കരിയറിൽ മുന്നേറി.

വിഘ്നേശ് ശിവനാണ് ഈ സന്തോഷ വാർത്ത പുറം ലോകത്തെ അറിയിച്ചത്

അടുത്തിടെയാണ് വാടക ​ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് തന്റെ ആൺകുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവ് വിഘ്നേശ് ശിവനാണ് ഈ സന്തോഷ വാർത്ത പുറം ലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവരും തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്.

താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാർ

വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നില്ല. ഇത് പലവിധ അഭ്യൂഹങ്ങൾക്കും ഇടയാക്കി. വാടക ​ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും വിവാദം ചൂടുപിടിപ്പിച്ചു. എന്നാൽ താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ആഴ്ചകൾ നീണ്ട വിവാ​ദം അവസാനിച്ചത്.

പിറന്നാൾ ദിനം വലിയ ആഘോഷമാക്കാറുണ്ട്

ഇപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരങ്ങൾ. താരങ്ങളെ പറ്റി പുതിയ വിവരം പുറത്തു വന്നിരിക്കുകയാണ്. വരുന്ന നവംബർ 18ാം തിയതി ആണ് നടിയുടെ പിറന്നാൾ. 38ാം വയസ്സിലേക്ക് കടക്കുന്ന നയൻസ് പൊതുവെ തന്റെ പിറന്നാൾ ദിനം വലിയ ആഘോഷമാക്കാറുണ്ട്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള ആദ്യ പിറന്നാളുമാണിത്.

രണ്ട് കുട്ടികളെയും കൊണ്ട് നിലവിൽ വിദേശത്തേക്ക് പോവുന്നതിന് ബുദ്ധിമുട്ടുണ്ട്

പതിവ് ആഘോഷങ്ങളൊന്നും വേണ്ടെന്നാണത്രെ നയൻതാരയുടെ തീരുമാനം. രണ്ട് കുട്ടികളെയും കൊണ്ട് നിലവിൽ വിദേശത്തേക്ക് പോവുന്നതിന് ബുദ്ധിമുട്ടുണ്ട്. അതിനാൽ ഭർത്താവിനും കുഞ്ഞുങ്ങൾക്കുമൊപ്പം ചെറിയ തോതിൽ ആഘോഷിക്കാനാണ് നയൻതാരയുടെ തീരുമാനം എന്നാണ് പിങ്ക് വില്ലയുടെ റിപ്പോർട്ട്. അടുത്തിടെ ഭർത്താവ് വിഘ്നേശ് ശിവന്റെ പിറന്നാൾ ദുബായിൽ വെച്ചാണ് നയൻതാര ആഘോഷമാക്കിയത്.

ദീപാവലി ദിനത്തിൽ കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കുന്ന വീഡിയോ നയൻസും വിഘ്നേശും പങ്കുവെച്ചിരുന്നു. ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ. മലയാളത്തിൽ ​ഗോൾഡ് എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്. പൃഥിരാജാണ് സിനിമയിൽ നയൻസിന്റെ നായകൻ ആയി എത്തുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X