എല്ലാവരോടും മുഖം തിരിച്ചു, മനസ് തുറന്നത് ഡിഡിക്ക് മുമ്പിൽ; നയൻതാരയുടെ കാർക്കശ്യം അയയുമ്പോൾ
പുതിയ തെലുങ്ക് ചിത്രം മന ശങ്കര വരപ്രസാദ് ഗാരുവിന്റെ പ്രൊമോഷന് നായികയായ നയൻതാര തയ്യാറായത് ടോളിവുഡിൽ ചർച്ചയായിട്ടുണ്ട്. പൊതുവെ സിനിമാ പ്രൊമോഷനുകളിൽ നിന്ന് മാറി നിൽക്കുന്ന താരമാണ് നയൻതാര. ഇതിന്റെ പേരിൽ പലപ്പോഴും വിമർശനവും വന്നിട്ടുണ്ട്. കോടികൾ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻ. പല സിനിമകളിലും കേന്ദ്രകഥാപാത്രം നയൻ തന്നെയാണ്. അപ്പോൾ സിനിമ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം നയൻതാരയ്ക്കുണ്ടെന്ന് വിമർശകർ പറയുന്നു.
ഈ വിമർശനം കൂടാൻ കാരണം സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേർസ് നിർമിച്ച കണക്ട് എന്ന സിനിമയുടെ പ്രൊമോഷന് നയൻതാര ഒന്നിലേറെ അഭിമുഖങ്ങൾ നൽകി. സ്വന്തം കാര്യം മാത്രം നോക്കുന്ന പ്രവണത ശരിയല്ലെന്ന വിമർശനം വ്യാപകമായി വന്നു. അതേസമയം നേരത്തെ തന്റെ പല സിനിമകളുടെയും പ്രൊമോഷന് നയൻതാര തയ്യാറായിരുന്നു. ഇക്കാര്യം നെറ്റിസൺസ് ചർച്ചയാക്കുന്നുണ്ട്.

വിജയ് ടിവി എന്ന തമിഴ് ചാനലിലാണ് നയൻതാര കൂടുതൽ അഭിമുഖങ്ങളും നൽകിയത്. ആങ്കറായെത്തിയത് ഡിഡി എന്ന പേരിലറിയപ്പെടുന്ന ദിവ്യ ദർശിനിയും. ഇവർ സുഹൃത്തുക്കളാണ്. ഡിഡിക്ക് നൽകിയ അഭിമുഖങ്ങളിലെല്ലാം നയൻതാര മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. തമിഴകത്തെ മറ്റ് പല ആങ്കർമാർക്ക് മുന്നിലും മനസ് തുറക്കാൻ നയൻതാര തയ്യാറല്ല.
ഒരു കാലത്ത് മാധ്യമങ്ങൾ വേട്ടയാടിയ താരമാണ് നയൻതാര. പ്രഭുദേവയുമായി പ്രണയത്തിലായിരുന്ന കാലത്തത് ഇത് രൂക്ഷമായി. ഈ ബന്ധം തകർന്ന ശേഷം കുറച്ച് നാൾ താരം സിനിമാ രംഗത്ത് നിന്നും മാറി നിന്നു. താര പദവി നഷ്ടപ്പെട്ട നയൻതാര സിനിമാ ലോകത്തേക്ക് തിരിച്ചെത്തിയത് പൂർവാധികം ശക്തിയോടെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയും സ്വന്തമാക്കി.
അതേസമയം തിരിച്ച് വരവിന് ശേഷം കരിയറിൽ വലിയ നിബന്ധനകൾ വെച്ചു. ഒരു കാലത്ത് ഗോസിപ്പുകൾ കൊണ്ട് വേട്ടയാടിയ മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയില്ല. ഓഡിയോ ലോഞ്ച്, ട്രെയിലർ ലോഞ്ച് തുടങ്ങി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകൾക്ക് വരാതായി. ഒരു സിനിമയ്ക്ക് ഒപ്പുവെക്കുന്നതിന് മുമ്പ് ഇക്കാര്യം കരാറിൽ വ്യക്തമാക്കാറുമുണ്ട്. പ്രൊമോഷൻ അത്യാവശ്യമാണെങ്കിൽ നേരത്തെ ഷൂട്ട് ചെയ്യുന്ന ഒരു അഭിമുഖം എല്ലാ മീഡിയകൾക്കും നൽകുകയാണ് ചെയ്യാറ്. നയൻതാരയുടെ താരമൂല്യം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഈ നിബന്ധനകളിൽ ഇനി മാറ്റം വരുത്തേണ്ടി വന്നേക്കും.


Click it and Unblock the Notifications











