'ആ നടൻ എന്റെ അടുത്ത സു​ഹൃത്ത് ആയിരുന്നു; ബാലകൃഷ്ണസാറിനെ പേടിച്ച് വിറയ്ക്കുന്നത് ഞാൻ കണ്ടു'; നയൻതാര

തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദമുള്ള നടി ആണ് നയൻതാര. രണ്ട് ഭാഷകളിലെയും മിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും നയൻതാര അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തെലുങ്കിലെ താരങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് നയൻതാര. പുതിയ ചിത്രം കണക്ടിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെ ആണ് നയൻതാര ഇവരെ പറ്റി സംസാരിച്ചത്.

ഇവിടത്തെ എല്ലാ ഹീറോസിനൊപ്പവും പ്രവർത്തിച്ചു

'തെലുങ്ക് സിനിമ ചെയ്യാതിരിക്കുന്നതല്ല. ഞാൻ ഒരുപാട് സിനിമ ഇവിടെ ചെയ്തു. നേരത്തെ ചെയ്തതിൽ നിന്നും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം ഇവിടത്തെ എല്ലാ ഹീറോസിനൊപ്പവും പ്രവർത്തിച്ചു. അവർ വെറുതെ ഒരു റോൾ ചെയ്യാൻ എന്നെ വിളിക്കില്ല. അതാണ് എനിക്കിവിടെ ലഭിക്കുന്ന ബഹുമാനം,' നയൻതാര പറഞ്ഞു.

അ​ദ്ദേഹം വളരെ നല്ല രീതിയിൽ പെരുമാറിയതിനാലാണ് ഞാൻ വീണ്ടും തെലുങ്ക് സിനിമകൾ ചെയ്യുന്നത്

'വെങ്കിടേഷിനൊപ്പമാണ് തെലുങ്കിൽ ആദ്യ സിനിമ ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത് കുടുംബത്തെ പോലെയാണ്. അ​ദ്ദേഹം വളരെ നല്ല രീതിയിൽ പെരുമാറിയതിനാലാണ് ഞാൻ വീണ്ടും തെലുങ്ക് സിനിമകൾ ചെയ്യുന്നത്. തെലുങ്ക് സിനിമ മേഖല ഇപ്പോഴും എനിക്ക് ആ സ്നേഹം തരുന്നു'

എല്ലാവർക്കും അദ്ദേഹത്തെ അത്ര പേടി ആണ്

'ബാലകൃഷ്ണ സർ വളരെ സ്വീറ്റ് ആണ്. തമാശയെന്തെന്നാൽ എല്ലാവർക്കും സാറിനെ പേടിയാണ്. ഷൂട്ടിനിടെ ഒരു ടേക്ക് കൂടെ ചോദിക്കാൻ പോലും പേടിയാണ്. ചില സമയത്ത് ക്യാമറയുടെ ഫോക്കസ് ശരിയാവില്ല. ക്യാമറാമാൻ വിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്'

'അദ്ദേഹം വിയർക്കുകയായിരുന്നു. ഞാൻ ചോദിച്ചു എന്ത് പറ്റിയെന്ന്. ഷോട്ടിന്റെ ഫോക്കസ് ശരിയായില്ലെന്ന് പറഞ്ഞപ്പോൾ അത് കുഴപ്പമില്ല ഒന്നു കൂടി ചെയ്യമെന്നായി ഞാൻ. പക്ഷെ സാറിന്റെ ഫോക്കസ് ആണ് ശരിയാവാഞ്ഞതെന്ന് പറഞ്ഞു. എല്ലാവർക്കും അദ്ദേഹത്തെ അത്ര പേടി ആണ്'

'പക്ഷെ അദ്ദേഹത്തെ പേടിക്കേണ്ട കാര്യമില്ല. കാരണം അദ്ദേഹം വളരെ സ്വീറ്റ് ആണ്. വളരെ ഫൺ ആയ വ്യക്തിയാണ്. ഞാനദ്ദേഹത്തോടൊപ്പം രണ്ട് വ്യത്യസ്തമായ സിനിമകൾ ചെയ്തു'

 പക്ഷെ അദ്ദേഹം വളരെ ഡൗൺ ടു എർത്ത് ആണ്

'നാ​ഗാർജുന ചാർമിം​ഗ് ആണ്. ഞാൻ തെലുങ്കിൽ വർക്ക് ചെയ്തത് എല്ലാം മികച്ച താരങ്ങൾക്കൊപ്പമാണ്. ചിരഞ്ജീവി സാറിന്റെ താരമൂല്യം വെച്ച് അദ്ദേഹത്തിന് കുറച്ച് സ്റ്റാർഡം കാണിക്കാം. പക്ഷെ അദ്ദേഹം വളരെ ഡൗൺ ടു എർത്ത് ആണ്'

'രവി തേജയും ഞാനും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു. ഇപ്പോഴും സുഹൃത്താണ്. പക്ഷെ പഴയ ടച്ച് പോയി'

'ഞങ്ങൾ രണ്ട് പേരും ഞങ്ങളുടേതായ സിനിമാ തിരക്കിലേക്ക് നീങ്ങി. ഞങ്ങൾ ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം ഹിന്ദി നന്നായി സംസാരിക്കും. അദ്ദേഹത്തോടൊന്നും നിരവധി സിനിമകൾ ചെയ്തു'

പക്ഷെ ഇപ്പോൾ അദ്ദേഹം വലിയൊരു സ്റ്റാർ ആയി

'പ്രഭാസ് വളരെ സ്വീറ്റ് ആയിരുന്നു. അവൻ ഒരു കുട്ടിയെ പോലെ ആയിരുന്നു. ഇപ്പോഴും അങ്ങനെ ആണോയെന്ന് അറിയില്ല. സെറ്റിൽ ചാടിക്കളിക്കുന്ന ഒരു കുട്ടിയെ പോലെ ആയിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം വലിയൊരു സ്റ്റാർ ആയി. വളരെ സന്തോഷമുണ്ട്'

'ജൂനിയർ എൻടിആറിനൊപ്പം ഒരു സീൻ ചെയ്യവെ ഞാൻ ടച്ച് അപ്പ് ചെയ്യുകയായിരുന്നു. അദ്ദേഹം എന്നെ തന്നെ നോക്കി. എന്താണെന്ന് ഞാൻ ചോദിച്ചു. ഒന്നുമില്ല നീ എന്തിനാണ് ഇത്രയും ടച്ച് അപ്പ് ചെയ്യുന്നത്'

'ആരും നിന്നെ നോക്കാൻ പോവുന്നില്ല. എല്ലാവരും എന്നെയാണ് ശ്രദ്ധിക്കാൻ പോവുന്നതെന്ന് നടൻ പറഞ്ഞു. അദ്ദേഹം അങ്ങനെ ക്യൂട്ട് ആയ വ്യക്തിയാണ്. അദ്ദേഹം ഡാൻസ് ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്,' നയൻതാര പറഞ്ഞു.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X