ഷൂട്ടിംഗ് പകുതിയായപ്പോഴേക്കും പ്രണയം; ആ ചുംബന രംഗം നയൻതാരയെ ദേഷ്യം പിടിപ്പിച്ചു; വിഘ്നേശ്
തെന്നിന്ത്യയിലെ പ്രിയ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷം തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് നയൻതാര സംസാരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ വളർച്ചയ്ക്ക് വലിയ പ്രോത്സാഹനം വിഘ്നേശ് നൽകാറുണ്ടെന്ന് നയൻതാര ഒരിക്കൽ പറയുകയുണ്ടായി. നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രം വൻ വിജയം നേടി. വിഘ്നേശിന്റെ കരിയറും ജീവിതവും സിനിമയ്ക്ക് ശേഷം മാറി മറിഞ്ഞു.
പ്രണയത്തിലാണെന്ന കാര്യം വിഘ്നേശും നയൻതാരയും മറച്ച് വെച്ചിരുന്നില്ല. ഒരുമിച്ച് ജീവിച്ച് തുടങ്ങി കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് വിവാഹം ചെയ്തത്. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയെയാണ് വിഘ്നേശ് വിവാഹം ചെയ്തത്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങളും അന്ന് വന്നു. നയൻതാരയുടെ മുൻ പ്രണയ ബന്ധങ്ങൾ തകർന്നത് സിനിമാ ലോകത്ത് ചർച്ചയായതാണ്.

നയൻതാര-വിഘ്നേശ് ബന്ധത്തെക്കുറിച്ചും പല അഭിപ്രായങ്ങളും വന്നു. ഈ ബന്ധവും മുന്നോട്ട് പോകില്ലെന്ന് മുൻവിധിയിട്ടവർ ഏറെയാണ്. എന്നാൽ നയൻതാരയും വിഘ്നേശും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. വിവാഹ ശേഷം നയൻതാരയുടെ കരിയറിൽ വിഘ്നേശ് തടസമായില്ല. നാനും റൗഡി താൻ സിനിമയുടെ ഷൂട്ടിംഗിനിടയിൽ നടന്ന സംഭവത്തെക്കുറിച്ച് വിഘ്നേശ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ചുംബന രംഗം ചിത്രീകരിച്ചതിനെക്കുറിച്ചാണ് വിഘ്നേശ് സംസാരിച്ചത്.
പ്രണയത്തിലായതിനാൽ ഈ സീൻ ചെയ്യുന്നതിൽ വിഘ്നേശിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് നയൻതാര കരുതി. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഇതേക്കുറിച്ചാണ് വിഘ്നേശ് ശിവൻ സംസാരിച്ചത്. സിനിമയുടെ ഷൂട്ടിംഗ് പകുതിയായപ്പോഴേക്കും ഞങ്ങൾ പ്രണയത്തിലായി. അതിന് ശേഷമാണ് നായകനും നായികയും ചുംബിക്കാൻ നോക്കുന്ന സീൻ എടുക്കുന്നത്. നയൻതാര എനിക്ക് സൂചന തന്നു. ആ സീൻ മോഡിഫൈ ചെയ്ത് എടുത്തോയെന്ന് നയൻതാര പറഞ്ഞു.

എന്നാൽ ഷൂട്ട് ചെയ്യുമ്പോൾ അടുത്തേക്ക് വാ, ഇനിയും അടുത്ത് നിൽക്ക് എന്ന് ഞാൻ പറഞ്ഞു. അതിന് ശേഷം നയൻതാര എന്റെയടുത്ത് സൈക്കോയാണോ എന്ന് ചോദിച്ചു. സീനാണ് പ്രധാനമെന്ന് താൻ പറഞ്ഞെന്നും വിഘ്നേശ് അന്ന് വ്യക്തമാക്കി. നാനും റൗഡി താനിന് ശേഷം കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയ്ക്കും നയൻതാരയും വിഘ്നേശും കൈ കോർത്തു. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത സിനിമയിൽ നയൻതാരയും സമാന്തയുമാണ് പ്രധാന വേഷം ചെയ്തത്.
വിജയ് സേതുപതി നായകനായെത്തി. കരിയറിലെ തിരക്കുകളിലാണ് വിഘ്നേശും നയൻതാരയുമിപ്പോൾ. ലൗ ഇൻഷുറൻസ് കമ്പനി ആണ് വിഘ്നേശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ. മറുവശത്ത് നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡിയർ സ്റ്റുഡന്റ്സ് ആണ് നയൻതാരയുടെ വരാനിരിക്കുന്ന മലയാള ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications