സ്വിമ്മിം​ഗ് പൂളിൽ അയൽക്കാരുടെ കുട്ടികൾ; ആട്ടിപ്പായിച്ച് നയൻ; അപാർട്മെന്റിൽ പ്രശ്നം; മക്കളെ ശല്യപ്പെടുത്തരുത്

തെന്നിന്ത്യൻ താര റാണി നയൻതാരയ്ക്ക് വിവാദങ്ങളൊഴിഞ്ഞ സമയമില്ല. ഒന്നിന് പിറകെ ഒന്നായി നടിയെ തേടി വിവാദങ്ങളും ​ഗോസിപ്പുകളും എത്തുന്നു. താൻ വെറുതെ വീട്ടിലിരുന്നാലും എന്തെങ്കിലും പ്രശ്നങ്ങൾ തന്നെ തേടി വരുമെന്നാണ് നയൻതാര ഒരിക്കൽ പറഞ്ഞത്. മുൻകോപമാണ് പലപ്പോഴും നയൻതാരയ്ക്ക് വിനയാകാറ്. ഒന്നിലേറെ തവണ നടിയുടെ ദേഷ്യം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുമ്പിൽ താരത്തെ അധികം കാണാത്തതിന് കാരണവും ഇത് തന്നെയാണ്.

സിനിമ കഴിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തിനാണ് നയൻതാര ശ്രദ്ധ നൽകുന്നത്. സിനിമാ ലോകത്തെ പാർട്ടികളിലോ മറ്റോ നയൻതാരയെ കാണാറില്ല. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. നടി താമസിക്കുന്ന അപാർട്മെന്റിലെ അയൽവാസികളുമായി പ്രശ്നത്തിലാണെന്നാണ് വിവരം. മാധ്യമപ്രവർത്തകൻ അന്തനൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേഷ്യക്കാരിയായ നയൻതാരയെ അയൽവാസികൾ സഹിക്കുകയാണെന്ന് അന്തനൻ പറയുന്നു.

Nayanthara

എന്റെ സുഹൃത്ത് ഈ അപ്പാർട്മെന്റിലുണ്ട്. അവന്റെ കുടുംബാം​ഗങ്ങൾ നാട്ടിൽ നിന്ന് വന്നു. കുട്ടികളെല്ലാമുണ്ട്. സ്വിമ്മിം​ഗ് പൂളിൽ കുളിക്കണമെന്ന് അവർക്ക് ആ​ഗ്രഹം. അവിടെ പോയപ്പോൾ നയൻതാര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ട്. ഈ കുട്ടികൾ പൂളിൽ കളിച്ച് ആസ്വദിക്കവെ അത് വീഡിയോ എടുത്തു. ക്യാമറ തിരിച്ചപ്പോൾ നയൻതാരയുടെ കുട്ടികളും അതിൽ പതിഞ്ഞു. ഓടി വന്ന നയൻതാര ഫോൺ പിടിച്ച് വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചു.

കരഞ്ഞ് കൊണ്ടു വന്ന കുട്ടികൾ ആ ആന്റി ഞങ്ങളെ വിരട്ടി വിട്ടെന്ന് പറഞ്ഞു. അവർ വഴക്കിന് പോയില്ല. ഒരു പരാതിക്ക് പോയി. മറ്റാെരു കാര്യം നയൻതാരയ്ക്ക് 50-60 ചെരുപ്പുകളുണ്ട്. ഇത് വീട്ടിനുള്ളിൽ വെക്കില്ല. അപാർട്മെന്റിന് പുറത്ത് ഇങ്ങനെ ചെരുപ്പ് വെക്കുന്നത് അടുത്തുള്ളവർക്ക് ദേഷ്യമുണ്ടാക്കുന്നുണ്ട്. ഈ ചെരുപ്പുകൾ ഉള്ളിൽ വെച്ച് കൂടെ എന്ന് ചോദിച്ചതിന് അത് വലിയ പ്രശ്നമായി. വീട്ടിലെ ജോലിക്കാർക്ക് ഈ ചെരുപ്പുകൾ‌ തുടച്ച് വെക്കണം.

Nayanthara

ഡെലിവറി ബോയ്സുമായും നയൻതാരയ്ക്കും പ്രശ്നമുണ്ടെന്ന് അന്തനൻ പറയുന്നു. നയൻതാരയുടെ അപാർട്മെന്റിലേക്ക് കയറാൻ അവർ ഭയപ്പെടുന്നു. വരുന്നവരെയെല്ലാം വഴക്ക് പറയുന്നു. ഇതെല്ലാം എവിടെ പോയി അവസാനിക്കും എന്നറിയില്ല. മക്കളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അടുത്ത് പോയാൽ പോലും വഴക്കിടുന്നു. പോയസ് ​ഗാർഡനിൽ ബാഷ്യം അപാർ‌ട്മെന്റിൽ ഒരു വലിയ വീട് നയൻതാര വാങ്ങിയിട്ടുണ്ട്. ആ വീട്ടിലേക്ക് മാറിയിട്ടില്ല.

താരവും കുടുംബവും ആ വീട്ടിലേക്ക് മാറട്ടെയെന്നാണ് അപാർട്മെന്റിലുള്ളവർ പ്രാർത്ഥിക്കുന്നതെന്നും അന്തനൻ പറയുന്നു. നേരത്തെ താമസിച്ച അപാർട്മെന്റിലും ഇത് പോലുള്ള പ്രശ്നങ്ങൾ നയൻതാരയുണ്ടാക്കിയെന്നും അന്തനൻ പറയുന്നു. നേരത്തെയും നയൻതാരയ്ക്കെതിരെ അന്തനൻ രം​ഗത്ത് വന്നിട്ടുണ്ട്. മക്കൾ പിറന്ന ശേഷം ഷൂട്ടിം​ഗിന് പ്രത്യേക നിബന്ധനകളുണ്ടെന്ന് അന്ന് അന്തനൻ പറഞ്ഞു. 11 മണിക്കേ ഷൂട്ടിം​ഗിന് എത്തൂ. വീടിന് 20 കിലോ മീറ്ററിന് അപ്പുറത്ത് ഷൂട്ടിം​ഗിനെത്തില്ല എന്നീ നിബന്ധനകളാണ് നടിക്കുള്ളതെന്നും അന്തനൻ പറഞ്ഞു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X