നയൻതാരയെ എന്തിന് കൊണ്ട് വന്നു? പാട്രിയറ്റിൽ വലിയ താരങ്ങൾ, പക്ഷെ...; റിലീസിന് പിന്നാലെ വിമർശനം

പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ പാട്രിയറ്റ് തിയറ്ററലിലെത്തിയിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി ആരാധകർ വലിയ ഹെെപ്പ് കൊടുത്ത സിനിമയാണ് പാട്രിയറ്റ്. ചിത്രം ഹെെപ്പിനോട് നീതി പുലർത്തിയോ എന്ന ചോദ്യങ്ങൾ വന്ന് തുടങ്ങി. രണ്ട് സൂപ്പർതാരങ്ങൾ ഒന്നിച്ചെങ്കിലും പാട്രിയറ്റ് ഒരു മാസ് മസാല എന്റർടെയ്നറല്ല. വളരെ ​ഗൗരവമുള്ള കഥാപശ്ചാത്തലമാണ് പാട്രിയേറ്റിന്റേത്. ആരാധകരെ സന്തോഷിപ്പിക്കാൻ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ ഒരുമിച്ച് സ്ക്രീനിലെത്തിക്കുക എന്ന ഉദ്ദേശ്യമായിരുന്നില്ല സംവിധായകൻ മ​ഹേഷ് നാരായണനെന്ന് വ്യക്തം.

മാസ് കൊമേഷ്യൽ തക്കിട തരികിടയല്ല, ഫാൻസിനെ തൃപ്തിപ്പെടുത്താൻ എടുത്തതുമല്ല, തിരിച്ചടിയാകാൻ പോകുന്നത്...; സായ്
മാസ് കൊമേഷ്യൽ തക്കിട തരികിടയല്ല, ഫാൻസിനെ തൃപ്തിപ്പെടുത്താൻ എടുത്തതുമല്ല, തിരിച്ചടിയാകാൻ പോകുന്നത്...; സായ്

ഇതിൽ ചില ആരാധകർക്കെങ്കിലും നിരാശയുണ്ട്. മാസ് രം​ഗങ്ങൾ പാട്രിയേറ്റിൽ കുറവാണ്. പ്രേക്ഷകർ പറയുന്ന മറ്റൊരു കാര്യം മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ മറ്റ് അഭിനേതാക്കൾക്കൊന്നും കാര്യമായ റോളില്ലെന്നാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, നയൻതാര എന്നീ താരങ്ങളും ചിത്രത്തിലുണ്ട്. നയൻതാരയ്ക്ക് അര മണിക്കൂർ പോലും സ്ക്രീൻ സ്പേസ് ലഭിച്ചില്ല.

Nayanthara  Patriot Movie

ഇത്രയും വലിയ താരത്തെ എന്തിനാണ് പാട്രിയേറ്റിലേക്ക് കൊണ്ട് വന്നതെന്ന് പ്രേക്ഷകർ ചോദിക്കുന്നു. പാട്രിയേറ്റിന്റെ പ്രൊമോഷണൽ ഇവന്റുകളിലൊന്നും നയൻതാര വന്നിരുന്നില്ല. ഇത്രയും ചെറിയ റോളുള്ള സിനിമ പ്രൊമോട്ട് ചെയ്യാൻ നയൻതാര വരാതിരുന്നത് നന്നായി എന്ന് ആരാധകർ പറയുന്നു. ചില സൂപ്പർസ്റ്റാർ സിനിമകളിൽ സ്ക്രീൻ സ്പേസ് നോക്കാതെ നയൻതാര അഭിനയിക്കാറുണ്ട്. ഷാരൂഖ് ഖാൻ ചിത്രം ജവാനിലും നയൻതാരയ്ക്ക് വലിയ റോളുണ്ടായിരുന്നില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X