കെെവിട്ട് പോയപ്പോൾ ദേവിക്ക് മുന്നിലെത്തി, ക്രിസ്ത്യൻ കുടുംബത്തിലെ ഡയാന; മതം മാറി നയൻതാരയായപ്പോൾ

വ്യക്തി ജീവിതത്തിലും കരിയറിലും പല ഘട്ട‌ങ്ങൾ കണ്ടയാളാണ് നയൻതാര. നയൻതാരയുടെ സിനിമാ കരിയർ തീർന്നു, ജീവിതം തകർന്നു എന്നാെക്കെ വിധിയെഴുതിയവരുണ്ട്. അത്രമേൽ നാടകീയമായിരുന്നു താരത്തിന്റെ മുന്നോട്ട് പോക്ക്. തളർന്ന ഘട്ടങ്ങളിലെല്ലാം ആത്മധെെര്യം കെെവിടാതെ നയൻതാരയ്ക്ക് തിരിച്ച് വരാൻ പറ്റി. ദെെവ ഭക്തി നയൻതാരയ്ക്ക് ഈ ഘട്ടങ്ങളിൽ വലിയ ആശ്വാസവും ​ധെെര്യവുമായിരുന്നു. വർഷങ്ങളായി സിനിമാ രം​ഗത്തുണ്ടെങ്കിലും സിനിമാ ലോകത്തല്ല നടിയുടെ വ്യക്തി ജീവിതം. സഹപ്രവർത്തകർ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കൾ സിനിമാ ലോകത്ത് കുറവാണ്.

തകർന്ന നാളുകളിൽ മറ്റാരും തനിക്ക് ആശ്വാസമായിരുന്നില്ലെന്നും ദെെവമാണ് തനിക്കൊപ്പമുണ്ടായിരുന്നതെന്നും നയൻതാര പറഞ്ഞിട്ടുണ്ട്. ഷൂട്ടിം​ഗ് തിരക്കുകൾക്കിടയിലും ക്ഷേത്ര ദർശനങ്ങൾക്ക് നയൻതാര സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ ദിവസം ഒരു ക്ഷേത്രത്തിന് മുന്നിൽ തൊഴുത് നിൽക്കുന്ന ഫോട്ടോ നയൻതാര പങ്കുവെച്ചിരുന്നു.

Nayanthara

ക്രിസ്ത്യൻ മതസ്ഥയായിരുന്ന നയൻതാര പിന്നീട് ഹിന്ദു മത വിശ്വാസത്തിലേക്ക് വരികയായിരുന്നു. കേരളത്തിലെ തിരുവല്ലയിൽ നിന്നുള്ള സിറിയൻ ക്രിസ്ത്യൻ കുടുംബമാണ് നയൻതാരയുടേത്. അച്ഛൻ കുര്യൻ കോടിയാട്ട്. അമ്മ ഓമന കുര്യൻ. ഡയാന മറിയം കുര്യൻ എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. ക്രിസ്ത്യൻ കുടുംബമാണെങ്കിലും നടിയുടെ കുടുംബത്തിന് ​ഹിന്ദു ദെെവങ്ങളിൽ വിശ്വാസമുണ്ടായിരുന്നു.

പ്രഭുദേവയുമായുള്ള നയൻതാരയുടെ ബന്ധവും ബ്രേക്കപ്പും വിവാദമായ കാലത്ത് കുടുംബത്തെ ഇതേറെ വിഷമിപ്പിച്ചിരുന്നു. ചെട്ടികുളങ്ങര ദേവിയാണ് മകളെ തനിക്ക് തിരിച്ച് നൽകിയതെന്ന് ഒരിക്കൽ നയൻതാരയുടെ അമ്മ ഓമന കുര്യൻ പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മയുണ്ട്. രാവിലെ എഴുന്നേറ്റാൽ ഉടനെ അമ്മയുടെ അടുത്ത് പോയാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്. യേശുവിനെ പ്രാർത്ഥിക്കും. അതുമുണ്ട് ഇതുമുണ്ട്. ആ അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ച് തന്നത്.

Nayanthara

മകൾ കയ്യിൽ നിന്ന് പോയി എന്ന് വിചാരിച്ച സമയങ്ങളുണ്ട്. ആ സമയത്ത് ഒത്തിരി വിഷമങ്ങളുണ്ടായിരുന്നു. ഞാനവിടെ ഇരുന്ന് പ്രാർത്ഥിച്ചു. ദേവീ, എനിക്കെന്റെ മോളെ തിരിച്ച് തരണേ, വേറൊന്നും വേണ്ട എന്ന പറഞ്ഞു, ഓമന കുര്യന്റെ വാക്കുകളിങ്ങനെ. നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയിലാണ് ഓമന കുര്യൻ ഇക്കാര്യങ്ങൾ പറഞ്ഞത്. 2011 ലാണ് നയൻതാര മതം മാറുന്നത്. അന്നത്തെ കാമുകൻ പ്രഭുദേവയെ വിവാഹം ചെയ്യാൻ വേണ്ടിയാണ് മതം മാറ്റമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ്, പാട്രിയോട് എന്നിവയാണ് നയൻതാരയുടെ വരാനിരിക്കുന്ന സിനിമകൾ. നിവിൻ പോളിയാണ് ഡിയർ സ്റ്റുഡന്റ്സിലെനായകൻ. പാട്രിയോടിൽ മമ്മൂട്ടി, മോഹൻലാൽ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു. ​ഗോൾഡിന് ശേഷം നയൻതാര ചെയ്യുന്ന മലയാള സിനിമകാളാണിത്. പൃഥിരാജ് നായക വേഷം ചെയ്ത ​ഗോൾഡിൽ നയൻതാരയ്ക്ക് ചെറിയ വേഷമാണ് ലഭിച്ചത്. കുടുംബ ജീവിതത്തിലേക്കും ബിസിനസിലേക്കും നയൻതാര ഇന്ന് ശ്രദ്ധ കൊടുക്കുന്നു. നയൻതാരയുടെ കരിയറിനെയും ജീവിതത്തെയും കുറിച്ചുള്ള ഡ്യോകുമെന്ററി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. സോഷ്യൽ മീഡിയയിൽ താര ദമ്പതികൾ പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. തന്നെ മനസിലാക്കുകയും കരിയറിൽ മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വിഘ്നേശ് ശിവനെന്ന് നയൻതാര പറയാറുണ്ട്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X