മതം മാറാമെന്ന് സമ്മതിച്ചു, ആദ്യ വിവാഹത്തിലെ കുട്ടികളേയും അം​ഗീകരിച്ചു; വീട്ടിൽ തളച്ചിടുമെന്ന് ആയപ്പോൾ...!

സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റും ടേണുകളുമുള്ള ലൈഫാണ് ലേ‍ഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്. നാൽപ്പത്തിയൊന്ന് വയസിനിടെ കേൾക്കാത്ത പഴികളും കളിയാക്കലുകളും വിമർശനങ്ങളുമില്ല. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ ഇത്രത്തോളം കരിയറിനെ ബാധിച്ച മറ്റൊരു താരസുന്ദരി ഉണ്ടാവില്ല. ഒരു സമയത്ത് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയ കഥയായിരുന്നു നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം.

വില്ല് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരംഭിച്ച അവരുടെ ബന്ധം ആരാധകർക്കിടയിലും മാധ്യമങ്ങളിലും അഭ്യൂഹങ്ങളും ​ഗോസിപ്പുകളും നിറയാൻ കാരണമായി. ഒരു ഫെയറി ടെയ്ൽ പോലെ ആഘോഷിക്കപ്പെട്ടിരുന്ന പ്രണയം പക്ഷെ പെട്ടെന്ന് അവസാനിച്ചു. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്നത് അന്ന് വലിയ ചർച്ച വിഷയമായിരുന്നു.

Nayanthara
Photo Credit: Nayanthara / Facebook Fan Page

ഏഷ്യാനെറ്റ് തമിഴ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് നോക്കുകയാണെങ്കിൽ വിവാഹത്തിന് മുമ്പ് പ്രഭുദേവ മുന്നോട്ട് വെച്ച മൂന്ന് പ്രധാന വ്യവസ്ഥകളാണ് ഇരുവരുടേയും വേർപിരിയലിന് കാരണമായതെന്ന് മനസിലാക്കാം. പ്രഭുദേവയുമായുള്ള പ്രണയത്തിന് മുമ്പും നയൻതാര ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അതിന് കാരണമായത് നടൻ സിമ്പുവുമായുള്ള റിലേഷൻഷിപ്പായിരുന്നു.

വല്ലവൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അവരുടെ പ്രണയകഥ പൂവണിഞ്ഞത്. പ്രണയത്തിലായശേഷം അവർ ഒരുമിച്ച് വിദേശയാത്രകൾ പോലും നടത്തി. എന്നാൽ സിമ്പുവിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ചകൾ സംഭവിച്ചു. ഇരുവരുടേയും സ്വകാര്യ ചിത്രങ്ങൾ ചോർന്നു. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വഞ്ചിക്കപ്പെട്ടതായി തോന്നിയ നയൻതാര ബന്ധം അവസാനിപ്പിച്ചു.

പിന്നീട് കുറച്ചുകാലം ​പുതിയ പ്രണയങ്ങളിലേക്കൊന്നും നടി പോയില്ല. സിം​ഗിൾ ലൈഫ് നയിച്ച് കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു. ഈ ഘട്ടത്തിലാണ് നടിയുടെ ജീവിതത്തിലേക്ക് പ്രഭുദേവയെ എൻട്രി നടത്തിയത്. അവരുടെ ബന്ധം വേഗത്തിൽ കൂടുതൽ ശക്തമായി. ആദ്യമൊക്കെ ഇരുവരും ബന്ധം രഹസ്യമായി സൂക്ഷിച്ചു. എന്നാൽ താമസിയാതെ അവർ ഒരുമിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി.

അങ്ങനെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചതുപോലൊരു ഘട്ടമായി. നന്നായി പോവുകയായിരുന്ന റിലേഷൻഷിപ്പിലെ എല്ലാം മാറ്റിമറിച്ചത് മൂന്ന് കാര്യങ്ങളാണ്. പ്രണയം കൂടുതൽ ആഴത്തിലായപ്പോൾ നയൻതാരയോടൊപ്പം ജീവിക്കാൻ വേണ്ടി പ്രഭുദേവ തന്റെ ആദ്യ ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്തുകൊണ്ട് ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി.

Nayanthara
Photo Credit: Nayanthara / Facebook Fan Page

പ്രഭുദേവയുമായുള്ള ബന്ധത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് നയൻസ് അദ്ദേഹത്തിന് വേണ്ടി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പോലും തയ്യാറായി. ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. പ്രഭുദേവ മുന്നോട്ട് വെച്ച പ്രധാന നിബന്ധനകളിൽ‌ ആദ്യത്തേതിന് സമ്മതം പറഞ്ഞത് നയൻതാര മതം മാറുകയും നടന്റെ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് എല്ലായ്പ്പോഴും മുൻഗണന നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

ഈ രണ്ട് കണ്ടീഷനും നടി അം​ഗീകരിച്ചപ്പോൾ‌ മൂന്നാമത്തെ വ്യവസ്ഥ നടൻ മുന്നോട്ട് വെച്ചു. അത് ഒരു വലിയ സംഘർഷം സൃഷ്ടിച്ചു. വിവാഹശേഷം അഭിനയം ഉപേക്ഷിക്കണമെന്ന നിബന്ധന ആ​ഗ്രഹം പോലെ പ്രഭുദേവ പ്രകടിപ്പിച്ചു. ഇരുവരും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. തന്റെ കരിയർ ഉപേക്ഷിക്കാൻ നടിക്ക് സമ്മതമായിരുന്നില്ല.

അതോടെ റിലേഷൻഷിപ്പ് അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ഇരുവരും വേർപിരിഞ്ഞു. ആ വേർപിരിയൽ നടിക്ക് വളരെ വേദനാജനകമായിരുന്നെങ്കിലും നയൻതാരയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു അത്. പിന്നീടാണ് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്താൻ പാകത്തിനുള്ള സിനിമകൾ നടിയിലേക്ക് വന്ന് തുടങ്ങിയത്. മുൻ റിലേഷൻഷിപ്പുകൾ കാരണം കരിയർ പോലും ഉപേക്ഷിക്കേണ്ട സ്ഥിതി വന്നിരുന്നവെന്ന് സ്വന്തം ‍ഡോക്യുമെന്ററിയിൽ നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X