ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ നയന്‍താരയും ഭര്‍ത്താവും തമ്മില്‍ ബ്രേക്കപ്പാവുമെന്ന് തോന്നിയിട്ടുണ്ട്; വീഡിയോ

ചാനല്‍ അവതാരകയായി തുടങ്ങി പിന്നീട് തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി വളര്‍ന്ന നയന്‍താരയെ കുറിച്ച് പറയാന്‍ വിശേഷണങ്ങളൊന്നും വേണ്ട. കൈനിറയെ സിനിമകളുമായി താരമൂല്യത്തില്‍ ഒന്നാമത് ആയിട്ടാണ് നടി നില്‍ക്കുന്നത്. ഇതിനിടെ ചില വിവാദങ്ങളും വിമര്‍ശനങ്ങളും ഒക്കെ നയന്‍താരയുടെ പേരിലുണ്ടായി.

എല്ലാത്തിനുമൊടുവില്‍ നടി സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി വിവാഹിതയാവുകയും ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍. അതേ സമയം നയന്‍താര-വിഘ്‌നേശ് ശിവന്‍ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ നെറ്റ്ഫ്‌ലിക്‌സിനാണ് നല്‍കിയത്.

nayanthara

ഇപ്പോഴിതാ നെറ്റ്ഫിക്‌സിലൂടെ നടിയുടെ ഡോക്യുമെന്ററി പുറത്തു വരാന്‍ പോവുകയാണ്. 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്ന പേരില്‍ ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 18ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്.

നയന്‍താരയെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. ശേഷം നയന്‍സിന്റെ സിനിമകളിലെ മാസ് രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. എല്ലാവരും നടിയെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്. സംവിധായകന്‍ ആറ്റ്‌ലി, നടി തപ്‌സി പന്നു, റാണ ദഗ്ഗുപതി, രാധിക ശരത് കുമാര്‍, നാഗാര്‍ജുന തുടങ്ങി നിരവധി താരങ്ങള്‍ നയന്‍താരയെ കുറിച്ച് അഭിപ്രായം പറയുന്നുണ്ട്.

ഇതിനിടെ തന്നെ കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ച് നയന്‍താരയും സംസാരിച്ചു. ന്യൂസ് പേപ്പറുകളില്‍ എന്നെ പറ്റി എന്തേലുമൊക്കെ വാര്‍ത്തകള്‍ ഉണ്ടാവും, അതിനകത്ത് എന്തൊക്കെയാണ് ഉള്ളതെന്ന് പോലും എനിക്കറിയില്ലെന്നാണ് നയന്‍താര പറയുന്നത്.

'എന്റെ മകളെ എനിക്ക് അറിയാം. ദൈവം കഴിഞ്ഞാല്‍ എന്റെ മോളെ പറ്റി ഏറ്റവും കൂടുതല്‍ അറിയുന്നത് എനിക്കാണെന്നാണ്' നയന്‍താരയുടെ അമ്മ മറിയം കുര്യന്‍ പറയുന്നത്.

nayanthara

ഏറ്റവും ഒടുവില്‍ സംവിധായകനും നടിയുടെ ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷിനെ കുറിച്ചും പറയുകയാണ്. 'വിക്കി വളരെ സ്വീറ്റ് ആയിട്ടുള്ള ആളാണ്. എന്റെ ഹൃദയവും ആത്മാവുമൊക്കെ കട്ടെടുത്ത ആളാണ് വിക്കി. ഈ ലോകത്ത് വേറെ ആര്‍ക്കും എന്നെ ഇതുപോലെ നോക്കാന്‍ ആവില്ലെന്നാണ്' നടി ഭര്‍ത്താവിനെ കുറിച്ച് പറയുന്നത്.

ഞങ്ങള്‍ റിലേഷന്‍ഷിപ്പില്‍ ആണെന്നത് ലാസ്റ്റ് ഷെഡ്യൂള്‍ വരെ ആ സെറ്റിലുള്ള ആര്‍ക്കും അറിയില്ലായിരുന്നുവെന്ന് വിഘ്നേഷ് പറയുന്നു. ഇതിനിടെ താര ദമ്പതിമാരെ കുറിച്ച് രസകരമായ ചില കമന്റുകളും ഉണ്ടായിരുന്നു. ഇരുവരും ഒരു നേരത്തെ ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ ബ്രേക്കപ്പ് ആവുമെന്ന് തോന്നിയിരുന്നതായിട്ടാണ് സുഹൃത്തിന്റെ അഭിപ്രായം.

വിഗ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷും ഇഷ്ടത്തിലാവുന്നത്. അന്ന് പ്രണയത്തെ പറ്റി ഇരുവരും തുറന്ന് സംസാരിച്ചിരുന്നില്ല. പിന്നീട് ഇരുവരും രഹസ്യമായി രജിസ്റ്റർ മാരേജ് വരെ നടത്തി. 2022 ജൂൺ 9 ആയിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം. ശേഷം രണ്ട് മാസത്തിനുള്ളിൽ തന്നെ ഇരുവരും ഇരട്ട ആൺകുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തു. വാടക ഗർഭധാരണത്തിലൂടെ ആയിരുന്നു ദമ്പതിമാർ കുഞ്ഞുങ്ങളെ സ്വീകരിച്ചത്.

പ്രൊമോ വീഡിയോ കാണാം

More from Filmibeat

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X