നയൻതാരയില്ല, പരാതിയില്ലാതെ മീര വന്നു; പണ്ടത്തെ മീര ജാസ്മിനായിരുന്നെങ്കിൽ...ഇങ്ങനെ പിന്നിൽ നിൽക്കേണ്ട ആളാണോ?

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തങ്ങളുടേതായ സ്ഥാനം നേടാൻ കഴിഞ്ഞ നടിമാരാണ് മീര ജാസ്മിനും നയൻതാരയും. നയൻതാര സൂപ്പർതാരമായപ്പോൾ മീര ജാസ്മിൻ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് കയ്യടി നേടി. രണ്ട് പേരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ടെസ്റ്റ്. ഏപ്രിൽ ഏഴിന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തും. മാധവൻ, സിദ്ധാർത്ഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ചിത്രത്തിൽ പ്രധാന വേഷം നയൻതാരയ്ക്കാണ്. മീരയു‌ടെ കഥപാത്രത്തിന് അത്രത്തോളം പ്രാധാന്യമില്ലെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നേരത്തെ പ്രധാന ക്യാരക്‌ടറുകളെ പരിചയപ്പെ‌ടുത്തി വീഡിയോ വന്നപ്പോഴും മീരയുടെ കഥാപാത്രത്തിനായി ടീസർ ഇല്ലായിരുന്നു. ട്രെയിലറിൽ സെക്കന്റുകൾ മാത്രമേ മീരയെ കാണുന്നുമുള്ളൂ. എന്നാൽ ടെസ്റ്റിന്റെ ട്രെയിലർ ലോഞ്ചിന് മീര ജാസ്മിൻ എത്തി.

Meera Jasmine  Nayanthara

സിദ്ധാർത്ഥും മാധവനും ചടങ്ങിനെത്തി. എന്നാൽ നയൻതാര വന്നില്ല. നോ പ്രോമോഷൻ പോളിസി ഇത്തവണയും നടി തെറ്റിച്ചിട്ടില്ല. ട്രെയിലർ ലോഞ്ചിന് വലിയ സ്വീകരണമാണ് മീര ജാസ്മിന് ലഭിച്ചത്. പഴയ താരപ്രഭ മങ്ങിയെങ്കിലും മീരയ്ക്ക് ഇന്നും പഴയ ജനപ്രീതിയുണ്ട്. ഒരുകാലത്ത് നയൻതാരയ്ക്കും മുകളിലായിരുന്നു പ്രേക്ഷക മനസിൽ മീര ജാസ്മിന്റെ സ്ഥാനം. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും സൂപ്പർഹിറ്റുകളും ഒരുപോലെ ലഭിച്ച നടി.

അന്ന് നയൻതാര ​ഗ്ലാമറസ് നായിക മാത്രമാണ്. എന്നാൽ മീരയെ തേടി വന്ന കഥാപാത്രങ്ങൾ ഏത് നടിയും കൊതിക്കൂന്നതായിരുന്നു. കസ്തൂരിമാൻ, അച്ചുവിന്റെ അമ്മ, രസതന്ത്രം, സണ്ടക്കോഴി തുടങ്ങിയ സിനിമകൾ ഉദാഹരണം. എന്നാൽ അക്കാലത്ത് നയൻതാരയ്ക്ക് ലഭിച്ചത് സൂപ്പർസ്റ്റാർ സിനിമകളിലെ ​ഗ്ലാമറസ് വേഷങ്ങൾ മാത്രം. എന്നാൽ പിൽക്കാലത്ത് എല്ലാം മാറി മറിഞ്ഞു.

Nayanthara  Meera Jasmine

മീര ജാസ്മിൻ കരിയറിൽ നിന്ന് അകന്നു. വിവാദങ്ങൾ താരത്തെ അലട്ടിയ കാലം. സിനിമയെന്ന ആർട്ടിനെ തനിക്കിഷ്ടമാണെങ്കിലും അത് നിലനിൽക്കുന്ന ഈ പ്ലാറ്റ്ഫോം തനിക്ക് ഇഷ്ടമല്ലെന്ന് ഒരിക്കൽ മീര ജാസ്മിൻ പറയുകയുമുണ്ടായി. വലിയ ഇടവേള മീരയ്ക്ക് വന്നു. അടുത്തിടെയാണ് വീണ്ടും സജീവമായി തുടങ്ങിയത്. നയൻ‌താര അപ്പോഴേക്കും വലിയ താരമായി വളർന്നു.

ടെസ്റ്റിന്റെ ടെെറ്റിൽ പോസ്റ്ററിൽ മീര ജാസ്മിനെ ഉൾപ്പെടുത്താതിരുന്നത് നേരത്തെ ആരാധകർ ചൂണ്ടിക്കാണിച്ചിരുന്നു. ദേശീയ അവാർഡ് വാങ്ങിയ നടിയാണ് മീരയെന്ന് മറക്കരുതെന്ന് പലരും കമന്റുകളിലൂടെ ഓർമ്മിപ്പിച്ചു. എന്നാൽ ഇതിൽ പരാതിയോ പരിഭവമോ മീരയ്ക്കില്ല. നടി ഒരു മടിയുമില്ലാതെ പ്രൊമോഷന് എത്തുകയും ചെയ്തു.

നയൻതാരയ്ക്ക് പിന്നിൽ നിൽക്കേണ്ട ആളല്ല മീരയെന്ന് ആരാധകർ ഉറപ്പിച്ച് പറയുന്നുണ്ട്. നയൻതാരയു‌ടെ 20 വർഷം നീണ്ട കരിയറിൽ മീര ചെയ്തത് പോലെ ആഴത്തിൽ പ്രേക്ഷകരെ തൊട്ട കഥാപാത്രങ്ങൾ വിരളമായേ ലഭിച്ചിട്ടുള്ളൂ. എന്നാൽ താരമൂല്യം ഇന്ന് നയൻതാരയ്ക്കാണ്. ടെസ്റ്റിൽ രണ്ട് പേർക്കും മികച്ച കഥാപാത്രമായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

തിരിച്ച് വരവിൽ സൂപ്പർഹിറ്റായ സിനിമ മീരയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും മീര ജാസ്മിൻ വീണ്ടും സാന്നിധ്യം അറിയിക്കുന്നുണ്ട്. തിരിച്ച് വരവിൽ പഴയത് പോലെ തിരക്ക് പിടിച്ച് നടി സിനിമകൾ ചെയ്യുന്നില്ല. മറുവശത്ത് നയൻതാര ഒന്നിലേറെ പ്രൊജക്ടുകളുമായി തിരക്കിലാണ്. മലയാള ചിത്രം ഡിയർ സ്റ്റുഡന്റ്സിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. നിവിൻ പോളിയാണ് നയൻതാരയ്ക്കൊപ്പം ചിത്രത്തിൽ എത്തുന്നത്.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X