വോഗ് മാസികയിൽ ഗ്ലാമറസായി നയൻസ്! അഭിമുഖം കൊടുത്തത് 10 വർഷങ്ങൾക്ക് ശേഷം, കാരണം വെളിപ്പെടുത്തി താരം

സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാകുന്നത് വോഗ് ഇന്ത്യൻ മാസികയുടെ കവർ ചിത്രമാണ്. ഒക്ടോബർ ലക്കത്തിലാണ് താരങ്ങൾ കവറായി പ്രത്യക്ഷപ്പെടുന്നത്. വോഗ് മാസികയുടെ കവർ ഗേളായി പ്രത്യക്ഷപ്പെടുന്ന ആദ്യ തെന്നിന്ത്യൻ നടിയാണ് നയൻതാര. നയൻസിനോടൊപ്പം തെന്നിന്ത്യൻ താരങ്ങളായ മഹേഷ് ബാബുവും ദുൽഖർ സൽമ്മാനു കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

10 വർഷത്തിനു ശേഷമാണ് നയൻസ് ഒരു മാസികയ്ക്ക് അഭിമുഖം നൽകുന്നത്. തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറാണ് നൻസ്. പുരുഷ താരങ്ങൾ അരങ്ങു വാഴുന്ന തെന്നിന്ത്യൻ ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ നയൻസിന് കഴിഞ്ഞിരുന്നു. ഇപ്പോഴിത സിനിമ മേഖലയിലെ പുരുഷാധിപത്യത്തെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്.

 പുരുഷാധിപത്യം

സിനിമയിൽ സ്ത്രീകൾ ഇപ്പോഴും കമാൻഡിങ്ങ് റോളിലേയ്കക് എത്തിയിട്ടില്ല. ഇതാണ് എനിയ്ക്ക് വേണ്ടത്, ഞാൻ ആഗ്രഹിക്കുന്നത് ഇതാണ് എന്ന് പറയാൻ ഇവർക്ക് ഇപ്പോഴും കഴിയുന്നില്ല. ഇതൊരു ജെൻഡർ കാര്യമല്ല, നിങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് നിങ്ങളും കേൾക്കണം.- നയൻതാര വ്യക്തമാക്കി.

  അഭിമുഖങ്ങൾ നൽകാത്തതിന്റെ കാരണം


അഭിമുഖങ്ങളിലും സിനിമ പ്രെമോഷനുകളിലും നയൻതാര സജീവമല്ല. പത്തു വർഷങ്ങൾക്ക് ശേഷമാണ് ഒരു അഭിമുഖത്തിൽ താരം പ്രത്യക്ഷപ്പെടുന്നത്. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാത്തത്തിന്റെ കാരണവും നടി വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഞാൻ എന്ത് ചിന്തുക്കുന്നു എന്ന് മറ്റുള്ളവരെ അറിപ്പിക്കാൻ താൽപര്യമില്ല. അതുപോലെ തന്നെ വലിയൊരു ആൾക്കൂട്ടത്തിനിടയിലും തനിയ്ക്ക് നിൽക്കാനാവില്ല. എന്റെ ജോലി അഭിനയമാണ്. അവർക്ക് വേണ്ടി എന്റെ സിനിമകൾ സംസാരിക്കും നയൻസ് പറഞ്ഞു.

 എപ്പോഴും  ഭയപ്പെടുന്നു


സിനിമയിൽ എപ്പേഴും ഭയപ്പെട്ട് ജീവിക്കുന്ന ആളാണ് ഞാൻ. നല്ലെരു സിനമ പ്രേക്ഷകർക്ക് നൽകാൻ കഴിയണേ എന്ന ഭയത്തിലാണ് ഓരോ ചിത്രങ്ങളിലും അഭിനയിക്കുന്നത്. ഞാൻ മുഖ്യകഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങളിൽ എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചിലസമയങ്ങളിൽ ചില സംവിധായകർ കാമുകൻ, ഭർത്താവ് എന്നീവരുളള ചിത്രങ്ങളുമായി സമീപിക്കാറുണ്ട്. ഇതൊക്കെ ആവശ്യമുണ്ടോ എന്ന് അവരോട് തന്നെ ഞാൻ ചോദിക്കാറുമുണ്ട്.

 സെയ്റ നരസിംഹ റെഡ്ഡിി


നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. ചിരഞ്ജീവി, തമന്ന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് കോളിവുഡ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലേഡി സൂപ്പർ സ്റ്റാർ ചിത്രമാണ് ദർബാർ. വർഷങ്ങൾക്ക് ശേഷം നയൻസ്-രജനി കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X