ഉള്ളിലെ തീ അണഞ്ഞിട്ടില്ല; അമ്മയായ ശേഷം ഞാൻ പഠിച്ച വിലപ്പെട്ട പാഠം; മനസ് തുറന്ന് നയൻതാര

വിവാദങ്ങളും വിമർശനങ്ങളും വരുമ്പോഴും കരിയറിലെ ജൈത്രയാത്ര തുടരുകയാണ് നയൻതാര. സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങൾ, വിമർശനങ്ങൾ തുടങ്ങിയവയൊന്നും നടിയെ ബാധിക്കുന്നേയില്ല. സിനിമാ രം​ഗത്തെ വർഷങ്ങളായുള്ള പരിചയ സമ്പത്തിൽ നിന്നും ന‌ടി പഠിച്ച പ്രധാന കാര്യം കുറ്റപ്പെടുത്തലുകളെ അവ​ഗണിക്കുകയെന്നതാണ്. സിനിമകളുടെ പ്രൊമോഷനുകൾക്ക് വരാതെ സ്വന്തം ബിസിനസ് കാര്യങ്ങൾക്ക് പൊതുവേദികളിൽ എത്തുന്നതാണ് നയൻതാരയ്ക്കെതിരെ ഇപ്പോൾ വരുന്ന പ്രധാന വിമർശനം.

എന്നാൽ വിമർശനം കടുത്തിട്ടും നോ പ്രൊമോഷൻ പോളിസിയിൽ മാറ്റം വരുത്താൻ നയൻതാര തയ്യാറായില്ല. തന്റെ പുതിയ സ്കിൻ കെയർ പ്രൊഡക്‌ടായ 9 സ്കിൻ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കുകളിലാണ് നടി. സിനിമാ, ബിസിനസ് തിരക്കുകൾക്കൊപ്പം കുടുംബ ജീവിതത്തിനും നയൻതാര സമയം കണ്ടെത്തുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാണ് നയൻതാര. കുഞ്ഞുങ്ങളുടെ കാര്യവും കരിയറിലെ തിരക്കുകളുമെല്ലാം നയൻതാരയ്ക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ പറ്റുന്നെന്നാണ് ആരാധകരുടെ അത്ഭുതം.

Nayanthara

എല്ലെ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് മനസ് തുറക്കുകയാണ് നയൻതാര. ജീവിതം നല്ല രീതിയിൽ ബാലൻസ് ചെയ്യുന്ന ശക്തരായ സ്ത്രീകൾ തനിക്ക് ചുറ്റുമുണ്ടെന്ന് നടി പറയുന്നു. ജീവിതത്തിന്റെ സന്തുലിതാവസ്ഥ കൈവരിക്കുന്നത് നമുക്ക് ജന്മസിദ്ധമാണ്. ഒന്നിലേറെ കാര്യങ്ങൾ ചെയ്യുന്നതിൽ സ്ത്രീകൾ വിദ​ഗ്ധരാണെന്നും നയൻതാര വ്യക്തമാക്കി. ശരിയായ രീതിയിൽ സമീപിച്ചാൽ വ്യക്തിപരമായ ജീവിതവും പ്രൊഫഷണലായ കാര്യങ്ങളും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമെന്നും താരം ചൂണ്ടിക്കാട്ടി.

അമ്മയായ ശേഷവും തന്റെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല. പകരം എങ്ങനെ ജീവിതത്തിലെ ഓട്ടം കുറച്ച് ഒരു കേന്ദ്രം കണ്ടെത്താം, ജീവിതത്തിലെ ലളിതമായ കാര്യങ്ങൾ ആസ്വദിക്കാം തുടങ്ങിയ വിലപ്പെട്ട പാഠങ്ങൾ തനിക്ക് പകർന്ന് തരികയാണ് മാതൃത്വം ചെയ്തതെന്നും നയൻതാര ചൂണ്ടിക്കാട്ടി. തനിക്ക് അ​ഗാധമായ സംതൃപ്തി തോന്നുന്നെന്നും നടി തുറന്ന് പറഞ്ഞു.

Nayanthara

കഴിഞ്ഞ വർഷമാണ് നയൻതാര അമ്മയായത്. സറൊ​ഗസി വഴിയാണ് നടിയും ഭർത്താവ് വിഘ്നേശ് ശിവനും കുഞ്ഞുങ്ങളെ സ്വീകരിച്ചത്. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവരും തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്. ഇത് പല അഭ്യൂഹങ്ങൾക്കും വഴി വെച്ചു. ഇരുവരും നിയമപ്രകാരം നേരത്തെ വിവാഹം ചെയ്തവരാണെന്നും ഇതിനിടെ റിപ്പോർട്ടുകൾ വന്നു.

എന്നാൽ വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ വിഷയത്തിൽ അന്വേഷണം നടത്തി. താര ദമ്പതികൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷം ചട്ടലം​ഘനം ന‌ടന്നില്ലെന്ന് സർക്കാർ അറിയിച്ചു. അതേസമയം നടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപങ്ങൾ വന്നു. താരം ഇതിനൊന്നും മറുപടി നൽകാൻ തയ്യാറായില്ല. അടുത്തിടെയാണ് മക്കളുടെ മുഖം നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ കാണിച്ചത്.

ജവാൻ, ഇരവൈൻ എന്നിവയാണ് നയൻതാരയുടെ അ‌ടുത്തിടെയിറങ്ങിയ സിനിമകൾ. ജവാൻ മികച്ച വിജയം നേടിയെങ്കിലും ഇരവൈൻ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നയൻതാരയുടെ ആദ്യ ബോളിവു‍‍ഡ് ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാൻ നായകനായ ചിത്രം സംവിധാനം ചെയ്തത് അറ്റ്ലിയാണ്. സിനിമയിൽ നയൻതാരയ്ക്ക് പ്രാധാന്യം കുറഞ്ഞെന്ന ആക്ഷേപം ആരാധകർക്കുണ്ട്. അതിഥി താരമായെത്തിയ ദീപിക പദുകോണിന് നയൻതാരയേക്കാൾ പ്രാധാന്യം ലഭിച്ചെന്ന വിമർശനവും വന്നു. നടി ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X