വിക്കിക്ക് വേണ്ടി മാത്രമാണ് അങ്ങനെ ചെയ്തത്; അഭിമാനം വിട്ട് ഒന്നിനുമില്ല; തുറന്ന് പറഞ്ഞ് നയൻതാര

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് കൈ നിറയെ അവസരങ്ങളായി മുന്നേറുകയാണ് നയൻതാര. ജവാൻ എന്ന സിനിമയ്ക്ക് ശേഷം ബോളിവുഡിലും നടിക്ക് ജനപ്രീതി ലഭിച്ചു. എന്നാൽ ജവാന് ശേഷം വന്ന ഹിന്ദി സിനിമകളുടെ അവസരങ്ങൾ നടി ഇതുവരെ സ്വീകരിച്ചിട്ടില്ല. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തുടരാനാണ് നടിയുടെ തീരുമാനം. അന്നപൂരണിയാണ് നയൻതാരയുടെ പുതിയ ചിത്രം. നടിയുടെ 75ാമത്തെ സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഫീൽ ​ഗുഡ് സിനിമയായ അന്നപൂരാണിക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

നയൻതാര പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ജയ്, സത്യരാജ് തു‌‌ടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊതുവെ പ്രൊമോഷണൽ അഭിമുഖങ്ങളിൽ നിന്ന് മാറി നിൽക്കാറുള്ള നയൻതാര ഇത്തവണ പ്രൊമോഷനെത്താൻ തയ്യാറായിട്ടുണ്ട്. ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാര പങ്കുവെച്ച വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്. ആരാധകർക്കിടയിൽ തനിക്കുള്ള സ്വാധീനം ഉത്തരവാദിത്തമായാണ് കാണുന്നതെന്നും നയൻതാര പറയുന്നു.

Nayanthara

ഒരിക്കൽ പോലും അതൊരു ഭാരമായി കണ്ടിട്ടില്ല. വളരെ മികച്ച സിനിമ നമ്മൾക്ക് എപ്പോഴും ചെയ്യാൻ പറ്റില്ല. എന്നാൽ മാന്യമായ സിനിമ ഉണ്ടാക്കണമെന്നാണ് ആ​ഗ്രഹിക്കുന്നത്. തെറ്റായ വിഷയങ്ങൾ സിനിമയിൽ ഉണ്ടാകാൻ പാടില്ലെന്ന് എപ്പോഴും ബോധപൂർവം എടുക്കുന്ന തീരുമാനമാണ്. അന്നപൂർണിയേക്കാൾ ക്ലീൻ ആയ സിനിമ ഉണ്ടോയെന്ന് എനിക്കറിയില്ല. കാരണം ഇതിൽ കുടുംബബന്ധങ്ങളും റിലേഷൻഷിപ്പുകളുമുണ്ട്. ഈ വിഷയങ്ങൾ കൃത്യമായി ഒത്തുചേരണമെന്ന് ഞാനെപ്പോഴും വിചാരിക്കാറുണ്ട്.

എല്ലാ സിനിമയിലും അത് നോക്കാറുണ്ട്. കൊമേഴ്ഷ്യൽ സിനിമയായാലും തെറ്റായ സന്ദേശം കൊടുക്കാറില്ല. എനിക്ക് ശരിയായി തോന്നുന്ന കാര്യമാണ് എപ്പോഴും ചെയ്യാറ്. ജീവിതത്തിലും കരിയറിലും അങ്ങനെയാണ്. കഠിനാധ്വാനത്തിൽ വിശ്വസിക്കുന്നു. ആത്മാർത്ഥതോടെ കാര്യങ്ങൾ ചെയ്യുന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. സിനിമയ്ക്കായാലും ജീവിതത്തിലായാലും സ്വാഭിമാനം വിട്ട് കൊടുക്കില്ല. ആർക്ക് വേണ്ടിയും ആ ഒരു കാര്യം മാത്രം വിട്ടുകൊടുക്കാൻ പറ്റില്ലെന്നും നയൻതാര വ്യക്തമാക്കി. എനിക്ക് ജീവിതം തന്നെ തന്നത് സിനിമയാണ്.

Nayanthara

പേരും പണവും ബഹുമാനവും എല്ലാ തന്നത് സിനിമയാണ് തന്നതെന്നും നടി ചൂണ്ടിക്കാട്ടി. ഭർത്താവ് വിഘ്നേശ് ശിവനെക്കുറിച്ചും നടി സംസാരിച്ചു. പഠിച്ചെ‌ടുത്ത് പാചകം ചെയ്തത് വിക്കിക്ക് വേണ്ടി മാത്രമാണ്. വിക്കിക്ക് കേക്ക് ഇഷ്ടമാണ്. എനിക്ക് കേക്ക് നേരത്തെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന് ഏത് കേക്ക് ഇഷ്ടമാണെന്ന് നോക്കി പഠിച്ചെടുത്ത് ചെയ്തെന്നും നയൻതാര വ്യക്തമാക്കി.

അന്നപൂരാണിക്ക് ശേഷം നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം മലയാളത്തിൽ പുതിയ സിനിമകളിലൊന്നും നടി ഒപ്പുവെച്ചിട്ടില്ല. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും നയൻതാര ഇന്ന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഉയിർ, ഉലകം എന്നീ ഇരട്ടക്കുട്ടികളാണ് നയൻതാരയ്ക്കും വിഘ്നേശിനുമുള്ളത്. മക്കളുടെ കാര്യത്തിൽ വലിയ ശ്രദ്ധ താരത്തിനുണ്ട്.

ഷൂട്ട് കഴിഞ്ഞാൽ മക്കൾക്കൊപ്പമുള്ള സമയത്തിനാണ് നടി പ്രാധാന്യം നൽകുന്നത്. കുടുംബത്തോടൊപ്പമുള്ള ഫോ‌ട്ടോ നടി ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. മഹാബലപുരത്ത് വെച്ച് നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, നടൻ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X