ഒരിക്കൽ പോലും ഭർത്താവ് എന്നോടങ്ങനെ ചോദിച്ചിട്ടില്ല; ചോദിക്കാത്തത് വലിയ കാര്യമാണെന്ന് ഞാൻ കരുതി; നയൻതാര

കുടുംബ ജീവിതത്തിലേക്ക് കടന്നതിന് ശേഷവും കരിയറിൽ നാൾക്ക് നാൾ തിരക്കേറുകയാണ് നയൻതാരയ്ക്ക്. ലേഡി സൂപ്പർസ്റ്റാർ എന്ന ഖ്യാതിയുള്ള നയൻതാര തമിഴ് സിനിമകളിലാണ് കൂടുതൽ ശ്രദ്ധ കൊ‌ടുക്കുന്നത്. ജവാൻ എന്ന സിനിമയ്ക്ക് ശേഷം ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്നെങ്കിലും താരം നിരസിക്കുകയാണുണ്ടായത്. മലയാളത്തിൽ ​ഗോൾഡും തെലുങ്കിൽ ​ഗോഡ് ഫാദറുമാണ് നയൻതാര അവസാനമായി ചെയ്ത സിനിമകൾ. സിനിമയ്ക്കപ്പുറം ബിസിനസ് രം​ഗത്തും നയൻതാര വളരുകയാണ്. നടിയുടെ ഒന്നിലേറെ ബിസിനസുകൾക്ക് കഴിഞ്ഞ വർഷം തുടക്കമായി.

9 സ്കിൻ എന്ന സ്കിൻ കെയർ ബ്രാൻഡിന്റെ ലോഞ്ചിം​ഗ് ആയിരുന്നു ഇതിലൊന്ന്. മറ്റൊന്ന് ഫെമി 9 എന്ന സാനിറ്ററി നാപ്കിൻ കമ്പനിയും. ഈ കമ്പനികളുടെ ബിസിനസ് ഉടമകളിലൊരാളാണ് നയൻതാര. ഫെമി 9 ബ്രാൻഡിന്റെ സക്സസ് ഇവന്റിൽ നയൻതാര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ തനിക്കുണ്ടാകുന്ന നേട്ടങ്ങൾക്ക് പിന്നിൽ ഭർത്താവ് വിഘ്നേശ് ശിവന് വലിയ പങ്കുണ്ടെന്ന് നയൻതാര പറയുന്നു.

Nayanthara, Vignesh Shivan

'എല്ലാ ആണിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നാണ് നമ്മൾ കേൾക്കാറ്. പക്ഷെ ഇന്ന് വിജയിക്കുന്ന, സന്തോഷകരമായിരിക്കുന്ന എല്ലാ സ്ത്രീകൾക്ക് പിന്നിലും തീർച്ചയായും ഒരു പുരുഷനുണ്ട്. സിനിമ ഞാൻ ഒരുപാട് വർഷങ്ങളായി ചെയ്യുന്നതാണ്. അതിനിടെയിലാണ് ഞാൻ ഭർത്താവിനെ കണ്ടത്. കല്യാണം കഴിച്ചു. എന്ന് മുതൽ അദ്ദേഹത്തെ കണ്ടോ അന്ന് മുതൽ ഇനിയും വലിയ കാര്യങ്ങൾ ചെയ്യണമെന്നാണ് പറഞ്ഞ് തന്നിട്ടുള്ളത്. ഒരിക്കൽ പോലും എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ഒരിക്കൽ പോലും ചോദിച്ചിട്ടില്ല'

'മുമ്പ് ഞാൻ വിചാരിച്ചത് ഇത്തരം ചോദ്യങ്ങൾ ചോദിച്ചില്ലെങ്കിൽ അത് വലിയ കാര്യമാണെന്നാണ്. എന്നാൽ അതിലുപരി നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല, നിങ്ങൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് പറയുന്ന ആളാണ് അദ്ദേഹം. ഒരു വേദിയിലും ഇക്കാര്യം ഞാൻ പറഞ്ഞിട്ടില്ല. അതിനുള്ള സന്ദർഭം ലഭിച്ചില്ല. പക്ഷെ നിങ്ങളെ എനിക്കെന്റെ കുടുംബം പോലെ തോന്നുന്നു,' നയൻതാര പറഞ്ഞതിങ്ങനെ. ഫെമി 9 ബ്രാൻഡിനെക്കുറിച്ചും നയൻതാര സംസാരിച്ചു.

Nayanthara

'ഒരു പെണ്ണിന്റെ മനസ് മറ്റൊരു പെണ്ണിനെ മനസിലാകൂ എന്ന് പറയും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ​ഗോമതി മാം. അവർ ആരംഭിച്ച ഫെമി ഹെൽത്ത് കെയർ ഫെമി 9 ആയി നിങ്ങൾക്കൊപ്പമുണ്ട്. ഈ കൂട്ട് കെട്ട് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. സാമൂഹിക ഉത്തരവാദിത്തം കാണിക്കണമെന്ന് ഞങ്ങൾ കരുതുന്നു. എല്ലാവർക്കും ഇത് ബിസിനസാണ്. നിങ്ങളുടെയെല്ലാം വീട്ടിൽ പണമെത്തുന്നത് നല്ല കാര്യമല്ലേ. ഭർത്താവിനോടോ അച്ഛനോ‌ടോ പണം ചോദിക്കേണ്ടി വരാതെ നിങ്ങളുടെ കാര്യങ്ങൾക്ക് നിങ്ങൾക്ക് തന്നെ ചെയ്യാൻ പറ്റുന്നു'

'മെൻസ്ട്രൽ ഹെൽത്തിനെക്കുറിച്ച് ഒരുപാട് സ്ത്രീകൾക്ക് അവബോധമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ആർത്തവത്തെക്കുറിച്ചോ സാനിറ്ററി നാപ്കിനുകളെക്കുറിച്ചോ സംസാരിക്കില്ലായിരുന്നു. മറ്റെന്തെങ്കിലും പേര് പറഞ്ഞാണ് സാനിറ്ററി നാപ്കിനുകൾ വാങ്ങണമെന്ന് പറഞ്ഞിരുന്നത്. ഇന്ന് നമ്മൾ ഇത്രയും പുരുഷൻമാരും ഈ വേദിയിൽ സാനിറ്ററി നാപ്കിൻ എന്ന് പറയുന്നു. അത് തന്നെ വലിയ മാറ്റമാണെന്ന് കരുതുന്നു,' നയൻതാര ചൂണ്ടിക്കാട്ടി. ബിസിനസിനപ്പുറം സ്ത്രീകളുടെ ആരോ​​ഗ്യമാണ് ഫെമി 9 ലക്ഷ്യം വെക്കുന്നതെന്നും നയൻതാര വ്യക്തമാക്കി. ഡോ. ​ഗോമതിയാണ് ഫെമി 9 ന്റെ ഉടമകളിൽ ഒരാൾ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X