ഒരേ കോളേജിൽ പഠിച്ചവർ, മീരയുടെ കസിൻ എന്റെ ക്ലാസ്മേറ്റ്; മീരയെക്കുറിച്ച് എന്നോട് പറഞ്ഞത്: നയൻതാര

നയൻതാരയും മീര ജാസ്മിനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ടെസ്റ്റ് പ്രേക്ഷകർക്കിടയിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇരുവർക്കും ചുരുക്കം സീനുകളേ ഒരുമിച്ചുള്ളൂ. ചിത്രത്തിലെ സുപ്രധാന കഥാപാത്രം നയൻതാരയ്ക്കാണെങ്കിലും മീര ജാസ്മിന്റെ റോളിനും പ്രാധാന്യമുണ്ട്. നിർണായക സീനുകളിലൊന്നിൽ മീര തിളങ്ങി. ടെസ്റ്റിന്റെ ടീസർ വന്നപ്പോൾ മുതൽ നയൻതാര-മീര ജാസ്മിൻ താരതമ്യം സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. മീരയ്ക്ക് ടെസ്റ്റിന്റെ പോസ്റ്ററിലോ പ്രാെമോഷനിലോ വലിയ പ്രാധാന്യം ലഭിച്ചില്ലെന്നായിരുന്നു ആരാധകരുടെ വിമർശനം. എന്നാൽ ടെസ്റ്റിന്റെ കഥാ​ഗതിയിൽ മീരയുടെ കഥാപാത്രത്തിന് വലിയ പങ്കുണ്ട്.

മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നയൻതാര. മീരയെക്കുറിച്ച് തനിക്കുള്ള ഓർമകളാണ് പുതിയ അഭിമുഖത്തിൽ നയൻതാര പങ്കുവെച്ചത്. മീരയും ഞാനും ഒരേ നാട്ടുകാരാണ്. ഞാൻ പഠിച്ച കോളേജിൽ തന്നെയാണ് മീരയും പഠിച്ചത്. എന്റെ ക്ലാസിൽ ഫസ്റ്റ് ബെഞ്ചിലുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ മീരയുടെ കസിനാണ്. മീര അന്ന് വലിയ താരമാണ്. അന്ന് റൺ എന്ന തമിഴ് സിനിമയൊക്കെ ചെയ്തിട്ടുണ്ട്, അത് വലിയ ഹിറ്റായിരുന്നു. പക്ഷെ ഞാനക്കാലത്ത് ഒരു തമിഴ് സിനിമയും കണ്ടിട്ടില്ല. മീരയുടെ കസിൻ ആണെന്ന വിചാരം ആ പെൺകുട്ടിക്കുണ്ടായിരുന്നു.

Nayanthara

എല്ലാ ദിവസം അവൾ മീരയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കും. മീര ഇവിടെയില്ല, സ്വിറ്റ്സർലന്റിലാണ്, സോങ് ഷൂട്ടിലാണ് എന്നൊക്കെ പറയും. എപ്പോഴും മീര എന്റെ ചെവിയിലുണ്ടായിരുന്നു. എപ്പോഴും മീരയെ ഞാൻ അത്ഭുതത്തോടെയാണ് ഞാൻ കണ്ടത്. ടെസ്റ്റിന്റെ സെറ്റിലാണ് മീരയെ ഞാനാദ്യമായി കാണുന്നത്. മീരയോട് ഇക്കാര്യം അന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ നടന്നില്ലെന്നും നയൻതാര ഓർത്തു. ടെസ്റ്റിലെ മീര ജാസ്മിന്റെ പ്രകടനം തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും നയൻതാര വ്യക്തമാക്കി.

2003 ലാണ് നയൻതാര അഭിനയ രം​ഗത്തേക്ക് വരുന്നത്. അപ്പോഴേക്കും മീര ജാസ്മിൻ തിരക്കുള്ള നടിയായിരുന്നു. 2001 ൽ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര സിനിമാ രം​ഗത്തേക്ക് വരുന്നത്. രണ്ട് തരത്തിലാണ് മീരയുടെയും നയൻതാരയുടെയും കരിയർ അന്ന് മുന്നോട്ട് പോയത്. മീര ജാസ്മിനെ തേടി അഭിനയ പ്രാധാന്യമുള്ള സിനിമകൾ വന്നു. നയൻതാരയ്ക്ക് അക്കാലത്ത് ​ഗ്ലാമറസ് റോളുകളാണ് കൂടുതലും ലഭിച്ചത്.

Meera Jasmine  Nayanthara

ഒരു ഘട്ടത്തിൽ മീര കരിയറിൽ നിന്ന് അകന്നു. നയൻതാര വലിയ താരമായി വളർന്നു. ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് മീര ജാസ്മിൻ. പാലും പഴവും ആണ് മീരയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. മറുവശത്ത് നയൻതാര വലിയ സിനിമകളുമായി തിരക്കിലാണ്. മൂക്കുത്തി അമ്മൻ 2 എന്ന സിനിമയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് ഉൾപ്പെടെയുള്ള സിനിമകൾ റിലീസ് ചെയ്യാനുണ്ട്. തിരിച്ച് വരവിൽ വലിയ ഹിറ്റ് മീര ജാസ്മിന് ഇതുവരെയും ലഭിച്ചിട്ടില്ല.

നടിക്ക് പഴയത് പോലെ ശ്രദ്ധേയ സിനിമകൾ ലഭിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ തുടങ്ങിയ സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ നടിയാണ് മീര ജാസ്മിൻ. എന്നാൽ പിന്നീട് കരിയറിൽ ഇടിവ് വന്നു. ഒരു ഘട്ടത്തിൽ സിനിമാ രം​ഗത്ത് നിന്നും പൂർണമായും മാറി നിന്നു. വർഷങ്ങൾക്ക് ശേഷം മകൾ എന്ന സത്യൻ അന്തിക്കാട് സിനിമയിലൂടെയാണ് തിരിച്ച് വന്നത്.

More from Filmibeat

Read more about: nayanthara ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X