ലാലേട്ടന്റെ നായികയായ സമയത്ത് പലര്‍ക്കും എന്നോട് അസൂയ തോന്നി, വെളിപ്പെടുത്തി നയന്‍താര
മലയാളത്തില്‍ തുടങ്ങി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായുളള സിനിമകളും നയന്‍താര ചെയ്യുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍ മോളിവുഡ് സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നയന്‍താര എത്തിയത്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിവര്‍ക്കൊപ്പം നായികയായി നടി അഭിനയിച്ചു. ജയറാം സത്യന്‍ അന്തിക്കാട് ടീമിന്റെ മനസിക്കരെയിലൂടെ ഗംഭീര തുടക്കമാണ് നയന്‍താരക്ക് മലയാളത്തില്‍ ലഭിച്ചത്. എന്നാല്‍ പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുളള സിനിമയിലെ റോളുകള്‍ നടിയുടെതായി അത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച രാപ്പകല്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു.

രാപ്പകലിന് പിന്നാലെ തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. ഗ്ലാമര്‍ റോളുകളിലൂടെയാണ് ഈ ഇന്‍ഡസ്ട്രികളിലെല്ലാം തുടക്കത്തില്‍ നടി തിളങ്ങിയത്. അതേസമയം മോഹന്‍ലാലിനൊപ്പം വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലാണ് നയന്‍താര ആദ്യമായി അഭിനയിച്ചത്. മനസിനക്കരെയ്ക്ക് ശേഷമുളള നടിയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടിയായിരുന്നു ഇത്.

സിനിമാജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവതിയായിരുന്നു എന്ന് നയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പല നടിമാര്‍ക്കും എന്നോട് അസൂയ തോന്നാന്‍ കാരണമായെന്നും നടി പറഞ്ഞു. ഇത് തന്നെ ഏറെ വിഷമത്തിലേക്ക് നയിച്ചെന്നും നയന്‍താര ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞു.

ഇന്ത്യന്‍ സിനിമാ ലോകം കണ്ടതില്‍ വെച്ച് എറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാലെന്നും നയന്‍താര പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപീന്റെ ബോഡിഗാര്‍ഡിലാണ് നയന്‍താര വീണ്ടും മലയാളത്തില്‍ നായികയായി അഭിനയിച്ചത്. സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. എറ്റവുമൊടുവിലായി നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രവും നയന്‍താരയുടെതായി മലയാളത്തില്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഈ ചിത്രവും നയന്‍താരയുടെതായി വലിയ വിജയം നേടിയിരുന്നു.
Recommended Video

മലയാളത്തില്‍ രണ്ട് ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്റെ ത്രില്ലര്‍ ചിത്രം നിഴലില്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. നിഴലിന് പുറമെ ഫഹദ് ഫാസില്‍ നായകനാവുന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം പാട്ടിലും ലേഡീ സൂപ്പര്‍സ്റ്റാര്‍ നായികയാവുന്നു. തമിഴിലാണ് നയന്‍താരയുടെ കൂടുതല്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കന്നഡത്തിലും ഒരു സിനിമ നടി ചെയ്തിരുന്നു.


Click it and Unblock the Notifications