ജീവൻ നിലനിർ‌ത്തണം..., പിതാവിനായി വീട്ടിൽ ഐസിയു ഒരുക്കി നയൻതാര, ഇങ്ങനൊരു മോളെ കിട്ടിയത് ഭാ​ഗ്യമെന്ന് അമ്മ ഓമന!

തെന്നിന്ത്യയിൽ സജീവമായശേഷമാണ് നയൻതാര ചെന്നൈയിൽ സെറ്റിൽഡായത്. വിക്കിക്കും മക്കൾക്കും ഒപ്പം കൊട്ടാരസമാനമായ വീട്ടിലാണ് നയൻതാരയുടെ താമസം. എന്നാൽ താരത്തിന്റെ മാതാപിതാക്കൾ ഇപ്പോഴും കൊച്ചിയിൽ തന്നെയാണ്. വർഷങ്ങളായി ജീവിച്ച് വന്നതുകൊണ്ടാകാം അച്ഛനേയും അമ്മയേയും ചെന്നൈയിലേക്ക് നയൻതാര പറിച്ച് നട്ടിട്ടില്ല. പകരം എല്ലാവിധ സൗകര്യങ്ങളും കൊച്ചിയിൽ ഒരുക്കി കൊടുത്ത് അവരുടെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് ജീവിക്കാനാണ് നയൻതാര അവസരം ഒരുക്കികൊടുത്തിട്ടുള്ളത്.

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. ചേട്ടൻ‌ ദുബായിൽ സെറ്റിൽഡാണ്. ഇപ്പോഴും നയൻതാര തന്നെയാണ് മാതാപിതാക്കളുടെ കാര്യങ്ങൾക്കായി ഓടി നടക്കുന്നതും ചെയ്ത് കൊടുക്കുന്നതും.

Nayanthara father health updates

നയൻതാരയെ പോലെ തന്നെ അഭിമുഖങ്ങളിൽ ഒരിക്കൽ പോലും പ്രത്യക്ഷട്ടിട്ടില്ലാത്തവരാണ് താരത്തിന്റെ മാതാപിതാക്കളും. എന്നാൽ ഇപ്പോൾ ആദ്യമായി നയൻതാരയെ കുറിച്ച് നടിയുടെ അമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മാതാപിതാക്കളോടും കുടുംബത്തോടും നയൻതാരയ്ക്കുള്ള സ്നേഹവും കരുതലും അമ്മയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്.

നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലാണ് താരത്തിന്റെ അമ്മ നടിയെ കുറിച്ച് വാചാലയായത്. കഴിഞ്ഞ ഒന്ന പതിറ്റാണ്ടായി നയൻതാരയുടെ പിതാവ് കിടപ്പിലാണ്. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നയൻതാരയുടെ കണ്ണുകൾ നിറയാറുണ്ട്. അച്ഛനെ എന്നേക്കും കൂടെ നിർത്തണം എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ വേണ്ടതെല്ലാം താരം ചെയ്യുന്നുണ്ട്.

വീട്ടിൽ ഒരു ഐസിയു യൂണിറ്റ് തന്നെ അച്ഛന് വേണ്ടി നയൻതാര സജീകരിച്ചിട്ടുണ്ട്. രജിനി സാറിന്റെ പടമൊക്കെ മോൾ ചെയ്യുമ്പോൾ അച്ച ഒപ്പമുണ്ടായിരുന്നു. മോളുടെ മൂന്ന്, നാല് തമിഴ് പടം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം നാട്ടിൽ വന്നു. അപ്പോൾ നമുക്ക് തോന്നി തുടങ്ങി അദ്ദേഹത്തിൽ എന്തൊക്കയോ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയെന്നത്. ഭക്ഷണമൊന്നും ശരിക്ക് കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നു.

അതോടെ ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് അസുഖം കണ്ടുപിടിക്കുന്നത്. അന്ന് ആ അസുഖം ഇത്രത്തോളം വലുതായി മാറുമെന്ന് അറിയില്ലായിരുന്നു. ലോകത്തിൽ ഇതുപോലൊരു മോളെ വേറെ ആർക്കും കിട്ടിത്തില്ല. എത്ര തിരക്കുണ്ടെങ്കിലും ദിവസം കുറഞ്ഞത് മൂന്നോ, നാലോ വട്ടം ഞങ്ങളെ വിളിക്കും. കാര്യങ്ങളെല്ലാം തിരക്കും. മോള് അച്ഛനെ നോക്കുന്നതെങ്ങനെയെന്ന് എനിക്ക് പറയാൻ കഴിയില്ല.

Nayanthara father health updates

അങ്ങനെയാണ് നോക്കുന്നത്. ഇതുപോലൊരു മോളെ കിട്ടിയ ഞങ്ങൾ ഭാ​ഗ്യം ചെയ്തവരാണെന്നാണ് ഓമന കുര്യൻ മകളെ കുറിച്ച് പറഞ്ഞത്. പിന്നീട് മാതാപിതാക്കളെ കുറിച്ച് നയൻതാരയാണ് സംസാരിച്ചത്. പതിമൂന്ന്, പതിനാല് വർഷമായി അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നശേഷം അപ്പ മൂന്ന്, നാല് വർഷം ഓക്കെയായിരുന്നു. പിന്നീട് പതിയെ പതിയെ അസുഖം വർധിച്ച് ആരോ​ഗ്യം കുറഞ്ഞ് വന്നു. ഓർമയില്ല... എന്താണ് ചുറ്റും നടക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തിന് ന്യൂറോളജിക്കലായ ചില പ്രശ്നങ്ങളുണ്ട്.

കൂടാതെ വേറെയും ശാരീരിക പ്രശ്നങ്ങളുണ്ട്. ഞാൻ ഷൂട്ടിങ്ങിലായിരിക്കും. എന്റെ സഹോദരൻ ദുബായിൽ സെറ്റിൽഡാണ്. അതുകൊണ്ട് തന്നെ ബ്രദറിന് എമർജൻസി സിറ്റുവേഷൻസിൽ പെട്ടന്ന് വരാൻ കഴിയില്ല. അമ്മയാണ് ഇത്രയും വർഷമായി അച്ഛനെ നോക്കുന്നത്. ചിലപ്പോൾ അമ്മയെ വിളിക്കുമ്പോൾ കേൾക്കാം അച്ഛനുമായി ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്ന്.

ഇങ്ങനെയാണ് കുറച്ച് വർഷങ്ങളായി അമ്മയുടെ ജീവിതം. ഒരു കുഞ്ഞിനെ നോക്കുന്നത് പോലെയാണ് അമ്മ അച്ഛനെ നോക്കുന്നത്. ഒരു ഐസിയു തന്നെ അച്ഛനുവേണ്ടി വീട്ടിൽ‌ ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. അച്ഛനാണ് എനിക്ക് എന്നേക്കും ഹീറോ. അദ്ദേഹത്തിന്റെ മക്കൾ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളും നേട്ടങ്ങളും അദ്ദേഹം അറിയുന്നില്ലെന്നാണ് നിറ കണ്ണുകളോടെ നയൻതാര പറഞ്ഞത്.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X