തീരുമാനം മാറ്റി, സെക്കന്റുകൾ മുഖം കാണിക്കാൻ വാങ്ങുന്ന തുക; നയൻതാരയുടെ മാറ്റത്തിന് പിന്നിൽ
കരിയറിൽ എങ്ങനെ തന്നെ പ്ലേസ് ചെയ്യണമെന്ന് കൃത്യമായി അറിയാവുന്ന താരമാണ് നയൻതാര. തുടക്ക കാലം മുതൽ ഇന്ന് വരെയും താരമൂല്യം നിലനിർത്താൻ നയൻതാരയ്ക്ക് സാധിച്ചതിൽ ഇതിന് വലിയ പങ്കുണ്ട്. പ്രബല ശത്രുക്കൾ സിനിമാ രംഗത്തുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകാൻ നയൻതാരയ്ക്ക് കഴിയുന്നു. നയൻതാരയേക്കാൾ കഴിവുള്ളവർ നടിക്ക് മുമ്പും ശേഷവും വന്നിട്ടുണ്ടാകാം, എന്നാൽ താരമൂല്യം നിലനിർത്താൻ ഇവർക്കാർക്കും കഴിഞ്ഞില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത കാലത്താണ് സിനിമയ്ക്ക് പുറത്ത് നയൻതാരയെ കാണാൻ തുടങ്ങിയത്. സിനിമയിലും അവാർഡ് ഷോകളിലുമല്ലാതെ എവിടെയും മുമ്പ് നയൻതാരയെ കാണാറില്ലായിരുന്നു. പരസ്യങ്ങൾക്ക് മുഖം കൊടുക്കാനും നടി മടിച്ചു. എന്നാൽ ഇന്ന് അതല്ല സാഹചര്യം. സോഷ്യൽ മീഡിയയിൽ സജീവമാണ് നയൻതാര. പരസ്യങ്ങളിലും സ്വന്തം ബിസിനസ് പ്രൊഡക്ടിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഇവന്റുകളിലും മറ്റും നയൻതാരയെ കാണാം.

ഒന്നിലേറെ ബിസിനസ് സംരഭങ്ങൾ ഇന്ന് നയൻതാരയ്ക്കുണ്ട്. ഇതിന് പുറമെ പ്രമുഖ കമ്പനിയായ ടാറ്റ സ്കെെയുടെ പരസ്യത്തിലും നയൻതാര മുഖം കാണിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം അടുത്തിടെ പുറത്തിറങ്ങിയ ടാറ്റ സ്കെെയുടെ പരസ്യത്തിൽ അഭിനയിക്കാൻ അഞ്ച് കോടി രൂപയാണ് നയൻതാര പ്രതിഫലം വാങ്ങിയത്. 50 സെക്കന്റ് മാത്രമുള്ള പരസ്യത്തിനാണ് താരം ഇത്രയും വലിയ തുക വാങ്ങിയത്.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിൽ പരസ്യം പുറത്ത് വന്നു. വളരെ കുറച്ച് ബ്രാൻഡുകളുടെ പരസ്യത്തിലേ നയൻതാര ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് ഒരിക്കൽ നടി തീരുമാനിച്ചതുമാണ്. കരിയറിലെ മുന്നോട്ട് പോക്ക് കണ്ടുള്ള തീരുമാനമായിരുന്നു ഇത്. പത്ത് വർഷത്തിന് മേലെയായി സിനിമാ രംഗത്ത് വന്നിട്ട്.

എപ്പോഴും പരസ്യങ്ങളിലും അഭിമുഖങ്ങളിലും കണ്ടാൽ പ്രേക്ഷകർക്ക് മടുക്കും. അതിനാൽ ബോധപൂർവമെടുത്ത തീരുമാനമാണിതെന്ന് അക്കാലത്ത് നയൻതാര പറയുകയുണ്ടായി. സ്ക്രീനിൽ തന്നെ കണ്ട് പ്രേക്ഷകർക്ക് മടുപ്പ് തോന്നാതിരിക്കാൻ എപ്പോഴും നയൻതാര ശ്രദ്ധിക്കാറുണ്ട്. ഓരോ സിനിമയിലും ഓരോ ക്യാരക്ടർ ലുക്ക് കൊണ്ട് വരാൻ നടിക്ക് കഴിയുന്നു.
പണ്ട് പരസ്യങ്ങളിൽ അധികം മുഖം കൊടുക്കാതിരുന്നെങ്കിലും ഇന്ന് കോടികൾ വാങ്ങി പ്രമുഖ ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിക്കാൻ നയൻതാര തയ്യാറാണ്. ഫേസ് വാല്യുവിനപ്പുറം സിനിമാ ലോകത്ത് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ഇന്ന് നയൻതാരയ്ക്കുണ്ട് എന്നതാണിതിന് കാരണമെന്ന് അഭിപ്രായങ്ങളുണ്ട്.
താരത്തിന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡിയർ സ്റ്റുഡന്റ്സാണ് ഇതിലൊന്ന്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലും നയൻതാര നായികയായെത്തുന്നു. തമിഴിൽ മൂക്കുത്തി അമ്മൻ 2, രക്കായി എന്നീ സിനിമകളും ഒരുങ്ങുന്നുണ്ട്. ജവാൻ ആണ് കരിയറിൽ അടുത്ത കാലത്ത് നയൻതാരയ്ക്ക് കരിയറിൽ എടുത്ത് പറയാനുള്ള ഹിറ്റ് സിനിമ. മറ്റ് സിനിമകൾക്കെല്ലാം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കരിയറിൽ നടിക്ക് ഒരു ഹിറ്റ് സിനിമ അനിവാര്യമാണ് നിലവിൽ.


Click it and Unblock the Notifications