നയൻതാരയ്ക്ക് കാരവാനിൽ വേണ്ട സൗകര്യങ്ങൾ; കരാറാകുമ്പോഴേ പറയും? അമ്മയായ ശേഷം നിബന്ധനകൾ കൂടി
സിനിമാ താരങ്ങളുടെ ലക്ഷ്വറി ആവശ്യങ്ങൾ കാരണം സഹികെട്ടിരിക്കുകയാണ് പല നിർമാതാക്കളും ഇവന്റ് മാനേജേർസും. ഒരു താരത്തെ കൊണ്ട് വന്നാൽ ഈ താരത്തിന്റെ പ്രതിഫലം, യാത്രാ ചെലവ്, താമസ സൗകര്യം എന്നീ ചെലവുകൾക്ക് പുറമെ താരത്തിനൊപ്പം വരുന്ന സ്റ്റാഫുകളുടെയും ചെലവ് വഹിക്കേണ്ട സാഹചര്യമാണ്. വലിയ തോതിൽ പണം ചെലവഴിക്കുമ്പോഴും ഈ ചെലവാക്കുന്ന പണം തിരികെയെത്തിക്കാനുള്ള ബോക്സ് ഓഫീസ് മൂല്യം പല താരങ്ങൾക്കുമില്ലെന്നും അഭിപ്രായങ്ങളുണ്ട്. ബോളിവുഡിൽ നടൻ രൺവീർ സിംഗ്, നടി ദീപിക പദുകോൺ തുടങ്ങിയവരാണ് ഈ നിബന്ധന കാരണം വിമർശനങ്ങൾ നേരിടുന്നത്.
കൽക്കി, സ്പിരിറ്റ് എന്നീ രണ്ട് സിനിമകളിൽ നിന്ന് ദീപിക പദുകോൺ പുറത്തായി. നടിയുടെ നിബന്ധനകളാണ് ഇതിന് കാരണമായി പറയുന്നത്. തെന്നിന്ത്യൻ സിനിമാ താരങ്ങളും ഇതിൽ പിന്നിലല്ല. നടി നയൻതാരയ്ക്കാണ് പലപ്പോഴും ഇക്കാര്യത്തിൽ വിമർശനങ്ങൾ നേരിടേണ്ടി വരാറ്. സൂപ്പർതാര പദവിയുള്ള നായികയാണ് നയൻതാര. വലിയ നിബന്ധനകൾ പലപ്പോഴും നയൻതാരയ്ക്കുണ്ട്.

നയൻതാരയുടെ കാരവാനുകളെക്കുറിച്ചുള്ള റിപ്പോർട്ടാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയായ ശേഷം അഭിനയിക്കുന്ന സെറ്റുകളിൽ തനിക്ക് രണ്ട് കാരവാൻ വേണമെന്ന് നയൻതാരയ്ക്ക് പ്രത്യേക നിബന്ധനയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മക്കൾക്കും അവരെ നോക്കുന്ന ആയമാർക്കും വേണ്ടിയാണ് ഒരു കാരവാൻ. ഒരു സിനിമയിൽ ഒപ്പ് വെക്കുമ്പോൾ തന്നെ തനിക്ക് ലഭിക്കുന്ന കാരവാനിൽ വേണ്ട സൗകര്യങ്ങളെക്കുറിച്ച് നടി കരാറിൽ വ്യക്തമാക്കുമെന്നാണ് റിപ്പോർട്ട്. ഏത് ബ്രാൻഡിന്റെ മിനറൽ വാട്ടർ ആണ് വേണ്ടതെന്ന് പോലും പരാമർശിക്കും. എല്ലാ വിധ സൗകര്യങ്ങളുമുള്ള വീട് പോലെ തന്നെയുള്ള കാരവാനുകളാണ് നയൻതാരയ്ക്ക് ലഭിക്കുക.


Click it and Unblock the Notifications















